Skip to main content
facebook
Body

വചനം പറയുന്നത് കള്ളൻ വരുന്നത് മോഷ്ടിക്കാൻ അറുക്കാൻ മുടിക്കാൻ അത്രേ, യേശു വന്നിരിക്കുന്നത് ജീവൻ തരാനും അത് സമൃദ്ധമായി തരുവാൻ ആകുന്നു. ആദത്തിന് ദൈവം വചനം കൊടുത്തു നന്മതിന്മകളുടെ വൃക്ഷത്തിൻ ഫലം തിന്നരുതു. എന്നാൽശത്രു പിശാച് വന്നു ദൈവം കൊടുത്ത വചനത്തെ മോഷ്ടിച്ചു എടുത്തുകളഞ്ഞു. എന്നിട്ട് അവൻറെ ചിന്തകളെ കുത്തിനിറച്ചു. ദൈവം തന്ന വചനം നമുക്ക് ശത്രുവിനെതിരെ യുള്ള ആയുധമായിരുന്നു. എന്നാൽ ആദം അത് കാത്തുസൂക്ഷിച്ച ഇല്ല. അതുകൊണ്ട്ആദംതേജസ് നഷ്ടപ്പെടുത്തി മരണത്തിന് കീഴിലായി. മരണംവാണു തുടങ്ങി. അതുകൊണ്ടാണ് ദൈവത്തിൻറെ വചനം പറയുന്നത് സകലജാഗ്രതയോടും കൂടെ ദൈവത്തിൻറെ വചനത്തെ നിൻറെ ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളുക അതിൽ നിന്നല്ലോ ജീവൻറെ ഉത്ഭവം.

ക്രിസ്തു നമ്മെ വീണ്ടും തിരിച്ചു പിതാവിൻറെ ഭവനത്തിലേക്ക് വചനത്തിലൂടെ തിരിച്ചു കൊണ്ടുവന്നു നമ്മെവീണ്ടും ശക്തിപ്പെടുത്തി ജയം പ്രാപിക്കാൻ ദൈവത്തിൻറെ മക്കൾ ആക്കാൻ ദൈവത്തിൻറെ വചനം അനുസരിച്ച് കൊണ്ട് ജയിച്ചു യേശുവിൻറെ പിന്നാലെ പോകാം.

Subject
Episode Number
151