Skip to main content
# Sort ascending Proverb
875

First set the ‘Right Vision’ ‘Kingdom of God’ as Jesus said, before trying to choose a preacher to listen. 


ശ്രവിക്കാൻ ഒരു പ്രസംഗകനെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് യേശു പറഞ്ഞതുപോലെ ആദ്യം ശരിയായ ദർശനം ദൈവരാജ്യം സജ്ജമാക്കുക.

874

True body of Christ will continue to preach and do the same thing  what the first body of Christ does before 2000 years.


യഥാർത്ഥക്രിസ്തുവിന്റെ ശരീരം,  രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ക്രിസ്തുവിന്റെ അതേ കാര്യം തന്നെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

873

When a Christian, money is far more than he need it is not a blessing but a test, What he will do with this money?.


ഒരു ക്രിസ്ത്യാനിക്ക് ആവശ്യത്തിലധികം പണം ഉണ്ടെങ്കിൽ അത് ഒരു അനുഗ്രഹമല്ല മറിച്ച് ഒരു പരീക്ഷയാണ് ഈ പണം കൊണ്ട് അവൻ എന്തു ചെയ്യും.

872

Devil will pull us back by reminding our past sins and weaknesses. For this devil use our present circumstances and men. [Ex. Husband and wife accuse each other by reminding past incidents in their life].


നമ്മുടെ മുൻകാല പാപങ്ങളും ബലഹീനതകളും ഓർമിപ്പിച്ചുകൊണ്ട് പിശാച് നമ്മെ പിൻപിലേക്ക് വലിക്കും. അതിനായി പിശാച് നമ്മുടെ ഇന്നത്തെ സാഹചര്യങ്ങളെയും മനുഷ്യരെയും ഉപയോഗിക്കുന്നു. (ഉദാഹരണം. ഭാര്യയും ഭർത്താവും തങ്ങളുടെ ജീവിതത്തിലെ മുൻകാല സംഭവങ്ങൾ ഓർമിപ്പിച്ചുകൊണ്ട് പരസ്പരം കുറ്റപ്പെടുത്തുന്നു).

871

Devil organized ‘world system’ gain man into Hell, ministers and believers  shown in Mathew 7:21-23 are the victims of that even though they worship Jesus and preached Gospel.


പിശാച് സംഘടിപ്പിച്ച ലോകവ്യവസ്ഥിതി മനുഷ്യനെ നരകത്തിൽ എത്തിക്കുന്നു മത്തായി 7:21-23 ൽ കാണിച്ചിരിക്കുന്ന ശുശ്രൂഷകരും വിശ്വാസികളും യേശുവിനെ ആരാധിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തിട്ടും അതിന്റെ ഇരകളാണ്.

870

Until a person prepared to die, he is not really prepared to live. That means, when you preparing to die you are preparing to live eternally.


ഒരു വ്യക്തി മരിക്കാൻ തയ്യാറാകുന്നതുവരെ അവൻ യഥാർത്ഥത്തിൽ ജീവിക്കാൻ തയ്യാറല്ല. എന്നുവച്ചാൽ നിങ്ങൾ മരിക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങൾ നിത്യമായി ജീവിക്കാൻ തയ്യാറെടുക്കുന്നു.

869

‘Death’ is a ‘great divider’ between ‘life’ and ‘judgment’.  [Heb.9:27].


മരണം എന്നത് ജീവിതവും വിധിയും തമ്മിലുള്ള ഒരു മഹത്തായ വിഭജന രേഖയാണ്.

868

The day you born again, you cancelled your visa from the world  and got a new visa in the Kingdom of Heaven. Now you are in ‘grace period’ on earth.


നിങ്ങൾ വീണ്ടും ജനിച്ച ദിവസം നിങ്ങൾ ലോകത്തിൽ നിന്നുള്ള നിങ്ങളുടെ വിസ റദ്ദാക്കി. സ്വർഗ്ഗരാജ്യത്തിൽ പുതിയ വിസ ലഭിച്ചു. ഇപ്പോൾ നിങ്ങൾ ഭൂമിയിൽ കരുണയുടെ കാലത്തിലാണ്.

867

Soul has find it’s home in the Spirit,  just like body has to find its home in a building.


ശരീരം ഒരു കെട്ടിടത്തിൽ വീട് കണ്ടെത്തുന്നതുപോലെ ദേഹി ആത്മാവിൽ അതിന്റെ വീട് കണ്ടെത്തി.

866

Lead and drive: Spirit ‘leads’ the soul, soul ‘drives’ the body. In ‘lead’ there is choice but in ‘drive’ there is no choice.


നയിക്കുക & ഓടിക്കുക : ആത്മാവ് ദേഹിയെ നയിക്കുന്നു. ദേഹി ശരീരത്തെ ഓടിക്കുന്നു. നയിക്കുക എന്നതിൽ തിരഞ്ഞെടുപ്പുണ്ട് എന്നാൽ ഓടിക്കുക എന്നതിൽ തിരഞ്ഞെടുപ്പില്ല.

865

A person with full of ‘love God’ with out the ‘Kingdom Vision’ is like a car with a ‘powerful engine’ and with ‘a driver not knowing the direction’.


ദൈവസ്നേഹം നിറഞ്ഞ രാജത്വ ദർശനം ഇല്ലാത്ത ഒരു വ്യക്തി ശക്തമായ എൻജിൻ ഉള്ള ദിശ അറിയാത്ത ഡ്രൈവറോട് കൂടിയ കാർ പോലെയാണ്.

864

‘Kingdom Vision’ is the  ‘pulling factor’ to the right direction  in the Heavenly journey of a Christian. ‘Love towards God’ is the ‘pushing factor’ of our obedience to God into the Kingdom.


രാജത്വ ദർശനം ഒരു ക്രിസ്ത്യാനിയുടെ സ്വർഗീയ യാത്രയിൽ ശരിയായ ദിശയിലേക്ക് വലിക്കുന്ന ഘടകം ആണ്. ദൈവത്തോടുള്ള സ്നേഹമാണ് ദൈവത്തോടുള്ള നമ്മുടെ അനുസരണത്തിലൂടെ നമ്മെ രാജ്യത്തിലേക്ക് തള്ളിവിടുന്നത്.

863

The intensity of our love varies depends on the quantity of love we received. ‘True obedience’ is the byproduct of love. 


നമുക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവിനെ ആശ്രയിച്ച് നമ്മുടെ സ്നേഹത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നു. യഥാർത്ഥ അനുസരണം സ്നേഹത്തിന്റെ ഉപോൽപ്പന്നമാണ്.

862

Are you the salt of the earth or world is your salt. In other words are you influencing the World or world is influencing you.


നിങ്ങൾ ഭൂമിയുടെ ഉപ്പാണോ, അതോ ലോകം നിങ്ങളുടെ ഉപ്പാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ ലോകത്തെ സ്വാധീനിക്കുകയാണോ, അതോ ലോകം നിങ്ങളെ സ്വാധീനിക്കുകയാണോ?.

861

It is amazing, pain become bearable when you add purpose to it. Bible says, “Jesus endured the cross by the joy that was set before him” {Med. Heb.12:2} .


ഇത് അതിശയകരം തന്നെ, വേദന സഹിക്കാവുന്നതായി മാറുന്നു. നിങ്ങൾ അതിനോട് ലക്ഷ്യം ചേർത്തു കഴിയുമ്പോൾ. ബൈബിൾ പറയുന്നു യേശു തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (ധ്യാനിക്കുക. എബ്രായർ  12:2).