Skip to main content
# Sort ascending Proverb
860

When soul attached to the flesh we can say, ‘a person is in flesh’. When soul attached to the spirit we can say, ‘a person is in spirit’ .


ദേഹി ജഡത്തോട് ചേർന്നിരിക്കുമ്പോൾ നമുക്ക് പറയാം ഒരു വ്യക്തി ജഡത്തിലാണ് എന്ന് ആത്മാവിനോട് ചേർന്നിരിക്കുമ്പോൾ നമുക്ക് പറയാം ആ വ്യക്തി ആത്മാവിൽ ആണെന്ന്.

859

Flesh is the ‘door’ to go outside of Christ into the world, just like ‘Tree of knowledge of good and evil’ was the ‘door’ for Adam to go into the world.


നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം ആദത്തിന് ലോകത്തിലേക്ക് പോകാനുള്ള വാതിൽ ആയിരുന്നതുപോലെ ക്രിസ്തുവിൽ നിന്ന് പുറത്ത് ലോകത്തിലേക്കുള്ള വാതിൽ ജഡമാണ്.

858

Accepting Jesus Christ as Lord and Savior’ is the ‘door’ for a soul to go “In Christ” .


യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതാണ് ഒരു ദേഹിക്ക് ക്രിസ്തുവിൽ ആകാനുള്ള വാതിൽ.

857

I am complete in Christ. Everything I need is in Christ, Christian life is ‘discovering that’ in our day to day life.


ഞാൻ ക്രിസ്തുവിൽ പൂർണ്ണനാണ്. എനിക്ക് ആവശ്യമുള്ളതെല്ലാം ക്രിസ്തുവിൽ ഉണ്ട്. ക്രിസ്തീയ ജീവിതം നമ്മുടേ ദൈനംദിന ജീവിതത്തിൽ ഇത് കണ്ടെത്തുക എന്നുള്ളതാണ്.

856

People find preachers according to ‘their vision and interest’ ignoring ‘the vision of God’ in their life. It’s a foolish and dangerous situation. [Med. 2 Tim.4:3].


ആളുകൾ അവരുടെ ജീവിതത്തിൽ ദൈവ ദർശനം അവഗണിച്ച് അവരുടേ ദർശനത്തിനും താല്പര്യത്തിനും അനുസരിച്ച് പ്രസംഗകരെ കണ്ടെത്തുന്നു. ഇത് വിഡ്ഢിത്തവും അപകടകരവുമായ അവസ്ഥയാണ്. (ധ്യാനിക്കുക. 2 തിമോ 4:3).

855

Everyone in Christ are born again, ie alive, but if they are not ‘following Christ’ they are still ‘lost’ .


ക്രിസ്തുവിലുള്ള എല്ലാവരും വീണ്ടും ജനിച്ചവരാണ്. അതായത് 'ജീവിക്കുന്നവർ'. എന്നാൽ അവർ ക്രിസ്തുവിനെ അനുഗമിക്കുന്നില്ല എങ്കിൽ അവർ ഇപ്പോഴും നഷ്ടപ്പെട്ടവർ തന്നെ.

854

‘In Adam’ I was a dead and lost son, ‘In Christ’ I am a born again son, but to continue in ‘lost or to become found’ is my choice.


'ആദത്തിൽ' ഞാൻ മരിച്ചതും നഷ്ടപ്പെട്ടതുമായ മകനായിരുന്നു. 'ക്രിസ്തുവിൽ' ഞാൻ വീണ്ടും ജനിച്ച മകനാണ്. എന്നാൽ 'നഷ്ടപ്പെട്ടവനായി' തുടരുക,  'കണ്ടെത്തപ്പെട്ടവൻ' ആയി മാറുക അത് എന്റെ തിരഞ്ഞെടുപ്പാണ്.

853

If you are a born again believer, you are an invisible branch from Jesus Christ, ‘the true vine’. Branch’s attachment to the vine produce fruit.


നിങ്ങൾ വീണ്ടും ജനിച്ച വിശ്വാസിയാണെങ്കിൽ നിങ്ങൾ യഥാർത്ഥ മുന്തിരിവള്ളിയായ യേശുക്രിസ്തുവിൽ നിന്നുള്ള ഒരു അദൃശ്യ ശാഖയാണ്. മുന്തിരിയോട് ചേർന്ന് നിൽക്കുന്ന ശാഖ ഫലം പുറപ്പെടുവിക്കുന്നു.

852

Most believers ‘Fear of the Lord and Prayers’ limited to solve their daily problems, needs and wants, not to fulfill the ‘will of God’ in their life because Kingdom is hide in the ‘work atmosphere’ of the world (Field). {Med. Mat.13:44}.


മിക്ക വിശ്വാസികളുടെയും കർത്താവിനോടുള്ള ഭയവും പ്രാർത്ഥനകളും അവരുടെ ദൈനംദിന പ്രശ്നങ്ങൾ ആവശ്യങ്ങൾ ആഗ്രഹങ്ങൾ മുതലായവ പരിഹരിക്കാൻ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിൽ ദൈവ ഇഷ്ടം നിറവേറ്റാനല്ല. കാരണം ലോകത്തിന്റെ 'ജോലി അന്തരീക്ഷത്തിൽ' രാജ്യം മറഞ്ഞിരിക്കുന്നു. (വയൽ)(ധ്യാനിക്കുക. മത്തായി 13:44).

851

White is the reference color to know all other color not the black black, similarly ‘will of God’ is the reference to know all the works not the ‘will of man’ [Med. John 7:17].


മറ്റെല്ലാ നിറങ്ങളും അറിയാനുള്ള അവലംബ നിറമാണ് വെള്ളം, കറുപ്പല്ല. അതുപോലെതന്നെ ദൈവ ഇഷ്ടം ആണ് എല്ലാ പ്രവർത്തികളും തിരിച്ചറിയാനുള്ള അവലംബം മനുഷ്യ ഇഷ്ടം അല്ല (ധ്യാനിക്കുക. യോഹന്നാൻ 7:17).

850

For normal people it is difficult to identify a ministry whether it is ‘God centered’ or ‘man centered’ because people are ‘man centered’. [Med. John 7:17].


സാധാരണക്കാർക്ക് ഒരു ശുശ്രൂഷ ദൈവ കേന്ദ്രീകൃതമോ മനുഷ്യ കേന്ദ്രീകൃതമോ എന്ന് തിരിച്ചറിയാൻ പ്രയാസമാണ് കാരണം ആളുകൾ മനുഷ്യ കേന്ദ്രീകൃതരാണ് (ധ്യാനിക്കുക. യോഹന്നാൻ 7:17).

849

Money is a wonderful servant but a terrible master.


പണം വിസ്മയകരമായ ദാസനാണ് എന്നാൽ ഭയങ്കരനായ യജമാനനാണ്.

848

Tuning from the ‘self centered life’ to ‘God centered life’ is the true repentance.


സ്വയ കേന്ദ്രീകൃത ജീവിതം എന്നതിൽ നിന്ന് ദൈവ കേന്ദ്രീകൃതജീവിതം എന്നതിലേക്ക് തിരിയുന്നതാണ് യഥാർത്ഥ മാനസാന്തരം.

847

Self centered human life always thinking in terms of what he is getting than what others benefitted by him. 


സ്വയ കേന്ദ്രീകൃതമായ മനുഷ്യജീവിതം എപ്പോഴും ചിന്തിക്കുന്നത് അവനാൽ മറ്റുള്ളവർക്ക് എന്ത് പ്രയോജനം ലഭിക്കുന്നു എന്നതിലുപരി തനിക്ക് എന്താണ് ലഭിക്കുന്നത് എന്നതിനെ കുറിച്ചാണ്.

846

God sent Jesus to earth not only to deliver us from the death by saving us from the sin, but also to show how God want man should live on earth.


ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത് പാപത്തിൽ നിന്ന് നമ്മളെ രക്ഷിച്ചു കൊണ്ട് മരണത്തിൽ നിന്ന് നമ്മെ വിടുവിക്കാൻ മാത്രമല്ല മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് കാണിക്കാനും കൂടിയാണ്.