Skip to main content
# Sort ascending Proverb
845

God saw ‘God’s love’ in man’s heart to develop God’s love in our heart just like Agricultural center gave wheat seeds to develop wheat in the farmer’s field.


കർഷകന്റെ വയലിൽ ഗോതമ്പ് വികസിപ്പിച്ചെടുക്കാൻ കാർഷിക കേന്ദ്രം ഗോതമ്പ് വിത്ത് നൽകിയത് പോലെ നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം വളർത്തിയെടുക്കാൻ ദൈവം മനുഷ്യന്റെ ഹൃദയത്തിൽ ദൈവം സ്നേഹം വിതച്ചു.

844

For most believers  ‘hearing the Word of God’ is only a ‘time pass’,  For some it is information but for a few it is life.


മിക്ക വിശ്വാസികൾക്കും ദൈവവചനം കേൾക്കുന്നത് ഒരു നേരം പോക്ക് മാത്രമാണ്. ചിലർക്ക് ഇത് വിവരമാണ്. എന്നാൽ ചിലർക്ക് അത് 'ജീവൻ' ആണ്.

843

A fleshly believer looks his comfort more than the ministry of God, but a true believer take care of the works of God more than his comfort.


ഒരു ജഡികവിശ്വാസി ദൈവത്തിന്റെ ശുശ്രൂഷയെക്കാൾ അവന്റെ ആശ്വാസത്തെ നോക്കുന്നു. എന്നാൽ ഒരു യഥാർത്ഥ വിശ്വാസി തന്നെ ആശ്വാസത്തേക്കാൾ ദൈവത്തിന്റെ പ്രവർത്തികളെ പരിപാലിക്കുന്നു.

842

Power is the ability to change things, wisdom is the insight to make the right change .


കാര്യങ്ങൾ മാറ്റാനുള്ള കഴിവാണ് ശക്തി  ശരിയായ മാറ്റം വരുത്താനുള്ള ഉൾക്കാഴ്ചയാണ് ജ്ഞാനം.

841

If we will not plan our day someone will plan it. When we plan we are driving our life, when someone plan we are driven or pulled by them.


നാം നമ്മുടെ ദിവസമാസൂത്രണം ചെയ്യുന്നില്ലെങ്കിൽ ആരെങ്കിലും അത് ആസൂത്രണം ചെയ്യും. നമ്മൾ ആസൂത്രണം ചെയ്യുമ്പോൾ നാം നമ്മുടെ ജീവിതം നയിക്കുകയാണ്. ആരെങ്കിലും ആസൂത്രണം ചെയ്യുമ്പോൾ നാം അവരാൽ നയിക്കപ്പെടുകയോ വലിക്കപ്പെടുകയോ ആണ്.

840

Don’t allow ourselves to be pulled by the ‘fashions’ of this world, instead we must be driven by our ‘purpose’. [Ex. Waking up with and without alarm].


ഈ ലോകത്തിലെ ഫാഷനുകൾ നമ്മെ ആകർഷിക്കാൻ അനുവദിക്കരുത് പകരം നമ്മുടെ ഉദ്ദേശത്താൽ നയിക്കപ്പെടണം. (ഉദാഹരണം: അലാറത്തോടെയും അല്ലാതെയും ഉണരുക).

839

Beware, wolves in sheep clothing is more dangerous than wolves in wolves clothing. similarly, those the change their outer life without changing the inner life is more dangerous. 


സൂക്ഷിക്കുക ചെന്നായ്ക്കളുടെ വേഷത്തിൽ ചെന്നായ്ക്കളെക്കാൾ അപകടകരമാണ് ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കൾ. അതുപോലെ ആന്തരിക ജീവിതം മാറ്റാതെ ബാഹ്യജീവിതം മാറ്റുന്നവർ കൂടുതൽ അപകടകാരികൾ.

838

We have many leaders like Samson with charisma without character, but a few leaders like Joseph with character and values.


നമുക്ക് സാംസനെ പോലെ സ്വഭാവമില്ലാത്ത വ്യക്തിപ്രഭാവമുള്ള അനേക നേതാക്കൾ ഉണ്ട്. എന്നാൽ ജോസഫിനെ പോലെ സ്വഭാവവും മൂല്യവും ഉള്ള ഏതാനും നേതാക്കളെ ഉള്ളൂ.

837

I am more afraid about one reproach of my conscience than all the outcry and criticism of all human beings [Madam Geon].


എല്ലാ മനുഷ്യരുടെയും എല്ലാ നിലവിളികളെക്കാളും വിമർശനങ്ങളെക്കാളും എന്റെ മനസ്സാക്ഷിയുടെ ഒരു നിന്ദയെ ഞാൻ ഭയപ്പെടുന്നു.

836

Your life speaks louder than your words or messages.


നിങ്ങളുടെ ജീവിതം നിങ്ങളുടെ വാക്കുകളെക്കാളും സന്ദേശങ്ങളെക്കാളും ഉച്ചത്തിൽ സംസാരിക്കുന്നു.

835

If you want to enter into the spiritual realm from the fleshly realm pass through the ‘narrow way’ without murmuring , complaining and by obeying the Word of God.


ജഡിക മണ്ഡലത്തിൽ നിന്ന് ആത്മ മണ്ഡലത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ പിറുപിറുക്കാതെയും പരാതിപ്പെടാതെയും ദൈവവചനം അനുസരിച്ചുകൊണ്ട് ഇടുങ്ങിയ വഴിയിലൂടെ കടന്നുപോവുക.

834

Desert separated between Egypt and Canaan, similarly ‘narrow way’ is the separation between fleshly life and spiritual life.


ഈജിപ്തിനെയും കനാനയും തമ്മിൽ മരുഭൂമി വേർതിരിച്ചു അതുപോലെ ജഡിക ജീവിതവും ആത്മീയ ജീവിതവും തമ്മിലുള്ള വേർതിരിവാണ് ഇടുങ്ങിയ വഴി.

833

It is unhealthy to seek the ‘Ministry of Jesus’ without the ‘Life of Jesus’.


യേശുവിന്റെ ജീവിതമില്ലാതെ യേശുവിന്റെ ശുശ്രൂഷ തേടുന്നത് അനാരോഗ്യകരമാണ്.

832

Anointing & Endurance: We need ‘ANOINTING’ to ‘GO’ for Jesus, but need  ‘ENDURANCE’ to  ‘FOLLOW’ Jesus.


അഭിഷേകവും സഹിഷ്ണതയും: യേശുവിനു വേണ്ടി പോകാൻ നമുക്ക് അഭിഷേകം ആവശ്യമാണ്. എന്നാൽ യേശുവിനെ അനുഗമിക്കാൻ നമുക്ക് സഹനം ആവശ്യമാണ്.

831

We walked with God in Adam’s loins, so God’s children can understand the voice of God.


നമ്മൾ ആദത്തിന്റെ കടി പ്രദേശത്ത് ദൈവത്തോടൊപ്പം നടന്നു അങ്ങനെ ദൈവമക്കൾക്ക് ദൈവത്തിന്റെ ശബ്ദം മനസ്സിലാക്കാൻ കഴിയും.