Skip to main content
# Sort ascending Proverb
411

Church and world are like two machines. ‘Church’ processes ‘Life’, but ‘World’ processes ‘Death’.


സഭയും ലോകവും രണ്ട് യന്ത്രങ്ങൾ പോലെയാണ്. സഭ 'ജീവിനെ' ഉണ്ടാക്കുന്നു, പക്ഷെ ലോകമോ 'മരണത്തെ' ഉണ്ടാക്കുന്നു.

410

‘Sin’ produces ‘Death’, ‘Righteousness’ produces ‘Life’; ‘Death’ grows and produce  ‘Eternal Death’, ‘Life’ grows and produce ‘Eternal Life’.


പാപം ‘മരണത്തെ’ പുറപ്പെടുവിക്കുന്നു, നീതി ‘ജീവനെ' പുറപ്പെടുവിക്കുന്നു; മരണം വളർന്ന് 'നിത്യ മരണത്തെ' പുറപ്പെടുവിക്കുന്നു, ജീവൻ വളർന്ന് 'നിത്യജീവനെ' പുറപ്പെടുവിക്കുന്നു.

409

It is always better to proclaim loudly ‘what you are for’ than ‘what you are against’.
നിങ്ങൾ 'എന്തിനോട് എതിർക്കുന്നു’ എന്നതിലുപരി ‘നിങ്ങൾ എന്തിനായി നിൽക്കുന്നു അല്ലെങ്കിൽ നിങ്ങൾ എന്തിനെ അനുകൂലിക്കുന്നു'  എന്നത്  ഉറക്കെ പ്രഖ്യാപിക്കുന്നത് എപ്പോഴും നല്ലതായിരിക്കും.

408

‘Fleshly thoughts’ are devil’s sleeping dose for us to sleep spiritually, when these thoughts mix with the ‘world’, it becomes double dose.


'ജഡ ചിന്തകൾ' നമ്മെ ആത്മീക തലത്തിൽ ഉറക്കിക്കെടുത്തുവാനുള്ള പിശാചിൻ്റെ ഉറക്ക മരുന്നാണ്. ഈ ചിന്തകൾ 'ലോകവുമായി' കൂടിക്കലരുമ്പോൾ ആ മരുന്നിന്റെ കാഠിന്യം കൂടുന്നു.

407

There are many doctrines but ‘Word of God’ is the only one, Hold on to it.


ഒരുപാട് ഉപദേശങ്ങളുണ്ട്, പക്ഷേ ‘ദൈവത്തിന്റെ വചനം’ ഒരെണ്ണമേയുള്ളു,  മുറുകെ പിടിച്ചുകൊൾക.

406

Sin and devil are the root of most of the diseases.


പാപവും പിശാചുമാണ് മിക്ക രോഗത്തിന്റെയും വേരുകൾ.

405

Bible is filled with God’s principles of living , when we look through it we can detect garbage in our lives. In other words, what is true and what is not!


ബൈബിളിൽ മുഴുവൻ ദൈവത്തിൻ്റെ മര്യാദ / തത്വങ്ങൾ പ്രകാരമുള്ള ജീവിതരീതിയാണ് ഉള്ളത്, അതിലൂടെ നമ്മൾ നോക്കുമ്പോൾ, നമ്മുടെ ജീവിതം ഒരു മാലിന്യം ആയിട്ടായിരിക്കും കണ്ടെത്താൻ കഴിയുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഏതാണ് നല്ലത് എന്നും ഏതാണ് ചീത്ത എന്നും!

404

When the world is calm in our heart, we can listen God clearly.  Now the world is an enemy of God’s children. That’s why God told us do not love the world.

ലോകം നമ്മുടെ ഉള്ളിൽ നിശ്ചലമായിരിക്കുമ്പോൾ, നമുക്ക് ദൈവത്തിങ്കൽ നിന്ന് നല്ലതുപോലെ കേൾക്കുവാൻ  സാധിക്കും. ഇപ്പോൾ ലോകം ദൈവമക്കളുടെ ശത്രുവാണ്. അതുകൊണ്ടാണ് ലോകത്തെ സ്നേഹിക്കരുത് എന്ന് ദൈവം നമ്മോട് പറഞ്ഞത്.

 

403

Most people in the Church have old Testament mentality of a servant, but we are “Sons of God, we serve” 

സഭയിലുള്ള മിക്ക ആളുകൾക്കും പഴയ നിയമ കാലത്തെ മനസുള്ളവരാണ്, പക്ഷെ നമ്മൾ "ദൈവത്തിന്റെ മക്കളാണ് , നമ്മൾ ശുശ്രൂഷകരാണ്"

402

Our mind set should not be a servant’s mind set, but a son’s. “A son who serves”

നമ്മുടെ ചിന്താഗതികൾ ഒരു ജോലിക്കാരന്റെ  പോലെ ശമ്പളത്തിന് വേണ്ടി മാത്രമാകരുത് , മറിച്ച് ശുശ്രൂഷ ചെയ്യുന്ന ഒരു മകന്റേതു പോലെയാണ് ആകേണ്ടത്.

401

God did not ‘sow’ His son to ‘reap’ servants, but ‘sons of God’!

ദൈവം തൻ്റെ പുത്രനെ ‘വിതച്ചത്’ വേലക്കാരെ ‘കൊയ്തെടുക്കുവാൻ’ വേണ്ടിയല്ല മറിച്ച്, ‘ദൈവപുത്രന്മാരെ കൊയ്തെടുക്കുവാൻ ’ വേണ്ടിയാണ് !

400

When we live in the mind set of the world, almost all our thoughts are from the devil, similarly when a born again person changes his mind set into the Kingdom, almost all his thoughts is from God.

നമ്മൾ ലോകത്തിന്റെ കാഴ്ചപ്പാടിൽ ജീവിക്കുമ്പോൾ, നമ്മുടെ ഒരുവിധം എല്ലാ ചിന്തകളും പിശാചിൽ നിന്നാണ്,  അതുപോലെ വീണ്ടും ജനിച്ച ഒരാൾ ദൈവ രാജ്യത്തിലേക്ക് തന്റെ മനസ്സ് മാറ്റുമ്പോൾ,മിക്കവാറും അവന്റെ  എല്ലാ ചിന്തകളും ദൈവത്തിൽ നിന്നാണ്‌.

399

When a born again person renews his mind into the Kingdom of God, almost all thoughts born in his heart is from God.

 

വീണ്ടും ജനിച്ച വ്യക്തി ദൈവരാജ്യത്തിലേക്ക് തന്റെ മനസ്സ് പുതുക്കുമ്പോൾ, മിക്കവാറും എല്ലാ ചിന്തകളും അവന്റെ ഹൃദയത്തിൽ ജനിച്ചത് ദൈവത്തിൽ നിന്നാണ്.

398

If we renew our mind from world to the Kingdom and seek the face of the Lord always, then God will make sure that we are Lead by the Spirit, through our thoughts.
     

ലോകത്തിൽ നിന്ന്  ദൈവ രാജ്യത്തിലേക്ക് നമ്മുടെ മനസ്സ് പുതുക്കുകയും എല്ലായ്പ്പോഴും കർത്താവിന്റെ മുഖം അന്വേഷിക്കുകയും ചെയ്താൽ, നമ്മുടെ ചിന്തകളിലൂടെ ആത്മാവിനാൽ നയിക്കപ്പെടുന്നു എന്ന് ദൈവം ഉറപ്പുവരുത്തും.

397

Anointed teachers makes the complicated simple, others may make the simple  complicated!


അഭിഷിക്തരായ ഉപദേഷ്ടാക്കന്മാർ സങ്കീർണ്ണമായതിനെ ലളിതമാക്കുന്നു, മറ്റുള്ളവർ  ലളിതമായതിനെ സങ്കീർണമാക്കുന്നു