Skip to main content
# Sort ascending Proverb
186

What Bible means by ‘World’? It is the ‘system of this world’, ie. thoughts and ideas of this world that are contrary to the Word of God.

 

'ലോകം' എന്നാൽ ബൈബിൾ എന്താണ് അർഥം ആക്കുന്നത് ? അത് 'ഈ ലോകത്തിന്റെ വ്യവസ്ഥ' ആണ്, അതായത് ദൈവവചനത്തിനു വിരുദ്ധമായ ഈ ലോകത്തിന്റെ ചിന്തകളും ആശയങ്ങളും തന്നെ .

185

In a true Christian life, we become less and less like the world and more and more like Christ. It shows God is drawing us every day towards Him.


ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതത്തിൽ നമ്മിൽ ലോകാനുരൂപത കുറഞ്ഞു കുറഞ്ഞു വരികയും ക്രിസ്താനുരൂപത കൂടി കൂടി വരികയും ചെയ്യും . ഇത് കാണിക്കുന്നത് ദൈവം നമ്മെ ദിനം പ്രതി തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു എന്നതാണ്

184

The true ministry of the Kingdom is a ‘detaching and attaching ministry’, detaching from the world and attaching to the Kingdom.


രാജ്യത്തിന്റെ യഥാർത്ഥ ശുശ്രുഷ 'വേർപ്പെടുത്തുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ശുശ്രുഷ' ആണ്. ലോകത്തിൽ നിന്നും വേര്പെടുത്തുകയും രാജ്യത്തിൽ ചേർത്ത് വെക്കുകയും ചെയ്യുന്നതാണ് .

183

In the Kingdom of God, we have no right to start from people; instead we should start from God's heart to reach people, don't reverse it.

 

ദൈവരാജ്യത്തിൽ ആളുകളിൽ നിന്നും ആരംഭിക്കുവാൻ നമുക്ക് അവകാശമില്ല. പകരം നാം ദൈവത്തിന്റെ ഹൃദയത്തിൽ നിന്നും ആരംഭിച്ചു ആലുകളിലേയ്ക്ക് എത്തിച്ചേരണം. ഇത് വിപരീതമാകരുത്. 

182

Whenever we start from people’s heart we can win the world; if we apply this principle in the Church, even though we seem to be victorious in the sight of the world, it’s a failure in the sight of God.
 

മനുഷ്യ ഹൃദയങ്ങളിൽ നിന്നും ആരംഭിക്കുമ്പോഴെല്ലാംനമുക്ക്  ലോകത്തിൽ വിജയിക്കാം .ഈ തത്വം നാം സഭകളിൽ പ്രയോഗിച്ചാൽ ലോകത്തിൽ നാം വിജയിക്കുമെങ്കിലും ദൈവ സന്നിധിയിൽ അത് പരാജയമായിരിക്കും

181

Understand and give what people need before these needs hit in their mind, this will make you a victorious business person.(eg. Steve Jobs)

Understand and do the will of God that will make you a victorious spiritual person.


ആളുകൾക്ക് ആവശ്യമുള്ളത് മനസ്സിലാക്കുക അത് അവരുടെ മനസ്സിൽ പതിക്കുന്നതിൻ മുൻപ് അവർക്ക് നൽകുക, ഇത് നിങ്ങളെ ഒരു വിജയകരമായ ബിസിനസുകാരൻ ആക്കും. (ഉദാ. സ്റ്റീവ് ജോബ്സ്).
ദൈവഹിതം മനസ്സിലാക്കി അത് പ്രവർത്തിക്കയും ചെയ്ക, ഇത് നിങ്ങളെ ഒരു വിജയകരമായ ആത്മീയ വ്യക്തി ആക്കും.

180

A true child of God infects the world with what he is infected with. Remember, the world should not infect us.

ഒരു യഥാർത്ഥ ദൈവ പൈതൽ ഏതിനാൽ ബാധിക്കപ്പെട്ടുവോ അതിനാൽ ലോകത്തെ ബാധിക്കുന്നു. ഓർക്കുക, ലോകം നമ്മെ ബാധിക്കരുത്.

179

When we dwell in darkness, we fail to identify darkness. Similarly, when we dwell in fleshly thoughts we fail to identify flesh and put to death its deeds by the Spirit.

 

നാം ഇരുട്ടിൽ വസിക്കുമ്പോൾ ഇരുട്ടിനെ തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. അതുപോലെ ജഡ ചിന്തകളിൽ വ്യാപരി ക്കുമ്പോൾ ആത്മാവിനാൽ ജഡ ത്തിന്റെ ചിന്തകളെ മരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു.

178

When someone under your authority disobeys you, you can notice in your heart, 'that your favor towards them reduces,' likewise obey God and increase his favors towards you.


നമ്മുടെ കീഴിലുള്ളവർ നമ്മെ അനുസരിക്കാതെ ഇരിക്കുമ്പോൾ  അവരോടുള്ള താല്പര്യം നമുക്ക് കുറയുന്നു. അപ്രകാരം ദൈവത്തെ അനുസരിക്കുക വഴി ദൈവത്തിൽ ഇടം കണ്ടെത്തുക.

177

Take heed of our direction, as most of the time devil is victorious in deviating our Warfare against men, remember we have no war against man but against devil and his Kingdom.

പലപ്പോഴും സാത്താൻ നമ്മെ സഹ മനുഷ്യരോട് വഴക്കിനായി ഉദ്യമിപ്പിക്കുന്നു. അതുകൊണ്ട് നമുക്ക് ശ്രദ്ധിക്കാം നമുക്ക് മനുഷ്യരുമായി യുദ്ധം ഇല്ല മറിച്ച് സാത്താനോടും അവന്റെ രാജ്യത്തോടും മാത്രമാണ്.

176

Strength test: Beware, devil uses challenging and disrespectful words or actions through others against us to erouse and ignite our old fleshly man. Apply our 'Self Control Break' by the spirit.


കാര്യക്ഷമത പരിശോധന: സാത്താൻ വെല്ലുവിളിക്കുന്നതും അനാദരവായ വാക്കുകൾ മറ്റുള്ളവരിലൂടെ പ്രകടമാക്കി നമ്മിലെ പഴയ മനുഷ്യനെ സടകുടഞ്ഞ് എഴുന്നേൽപ്പിക്കും. ആത്മാവിനാൽ ആത്മസംയമനം എന്ന ബ്രേക്ക് ഉപയോഗിക്കുക.ജാഗ്രത!

175

We can't love the world and the Kingdom of God at the same time. The word of God inspires us to choose the 'Kingdom' and enter into life. (phil. 3.14).


ലോകത്തെയും ദൈവ രാജ്യത്തെയും ഒരുമിച്ച് സ്നേഹിക്കാൻ സാധ്യമല്ല. ദൈവരാജ്യവും അപ്രകാരം നിത്യതയിലേക്ക് പ്രവേശിക്കാനും ദൈവവചനം നമ്മെ ഉത്സാഹിക്കുന്നു.( ധ്യാനിക്കുക. ഫിലിപ്പിയർ.3.14)

174

Beware, it is dangerous to mix the pure message of God with human interest to tickle the listener's and establish ourselves in the world. (Meditate.2 Timothy 4.3-5 ).

 

മനുഷ്യരാൽ പുകഴ്ച ലഭിക്കുവാൻ ജനത്തിന് ഇമ്പകരമായത് ദൈവരാജ്യത്തിലെ വചനത്തോട് കൂട്ടിക്കലർത്തി ഈ ഭൂമിയിൽ തന്നെ ലക്ഷ്യമിടുന്നത് - സൂക്ഷിക്കുക.

173

The wide spread Ministry of the world, pulls (Lot) people into the world which leads to eternal destruction, this is what Jesus warned us" Ministry of Lot's wife" (Meditate. Luke. 17. 32 -33 ).

 

വിപുലമായ മിക്ക വേലകളും ജനത്തെ ഈ ഭൂമിയിലെ വിഷയങ്ങളിലേക്കും (ലോത്ത്) അതിന്റെ അന്ത്യം നിത്യമായ നാശവും -യേശു സൂചിപ്പിച്ചു "ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക ".( ധ്യാനിക്കുക. ലൂക്കാ. 17.32 -33 )

172

God looks at the hidden motives behind our works, then the work itself, so make sure our ministry is not a Ministry of Ananyas and Sapphira. 

 

ഒരു പ്രവർത്തിയുടെ പുറകിലുള്ള ഉദ്ദേശത്തെയും ആ പ്രവർത്തിയെ തന്നെയും ദൈവം ശോധന ചെയ്യുന്നു അതുകൊണ്ട് ശുശ്രൂഷ, "അനന്യാസ് സഫീറ ശുശ്രൂഷ" പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കുക.