Skip to main content
# Sort ascending Proverb
171

Motivation behind the Ministry of Ananyas and Sapphira was "to become famous" Beware, even though this type ministry seemed good before men, their end was pathetic.


പ്രസിദ്ധ രാകുക എന്നതാണ് ചില സുവിശേഷകരുടെ ലക്ഷ്യം (അനന്യാസ് സഫീറ സുവിശേഷവേല ) ജാഗ്രത!! ഇപ്രകാരമുള്ള വേലകൾ പൊതുവെ മനുഷ്യരുടെ ഇടയിൽ പേര് എടുക്കും. എന്നാൽ അവരുടെ അന്ത്യം ദയനീയമായിരിക്കും.

170

The motivation behind the ‘act of Ananias and Saphirah’ was to become famous in the hearts of men, whereas the widow she put two coins cheered the heart of God. Where do we stand? 

 

'അനന്യാസിൻ്റെയും സഫീറയുടെയും പ്രവൃത്തി'യുടെ പിന്നിലെ പ്രചോദനം മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രശസ്തനാകുക എന്നതായിരുന്നു, അതേസമയം വിധവയുടെ രണ്ട് നാണയങ്ങൾ ദൈവത്തിൻ്റെ ഹൃദയത്തെ സന്തോഷിപ്പിച്ചു. നാം എവിടെ നിൽക്കുന്നു?

169

The motivation behind the 'ministry of Judas' was 'love of money', but in Paul's ministry it was 'love of God'. Where do we stand ?


യൂദായുടെ ശുശ്രൂഷാ പ്രചോദനം 'ധനത്തോടുള്ള സ്നേഹം'. പൗലോസിന്റെ ശുശ്രൂഷാ പ്രചോദനം  'ദൈവത്തോടുള്ള സ്നേഹം'. നാം ആർക്കൊപ്പം?

168

False prophets entertain people by saying what their tickling ears want to hear, but the true man of God will say what God wants to say.

 

കള്ള പ്രവാചകന്മാർ കർണ്ണ രസമുള്ളത് പറഞ്ഞ് ജനത്തെ രസിപ്പിക്കുമ്പോൾ,യഥാർത്ഥ പ്രവാചകൻ ദൈവത്തിനു പറയാനുള്ളത് പറയും.

167

Our best friend never flatters us by hiding our mistakes but rebukes openly.

 

ഒരു യഥാർത്ഥ സ്നേഹിതൻ മുഖസ്തുതിയാൽ കുറവുള്ളത് മറച്ച് പ്രശംസിക്കുന്നവൻ അല്ല മറിച്ച്, പരസ്യമായി പറയാനുള്ളത് പറയും.

166

Christianity is not merely finding out the principles of successful earthly living from the Bible, but it is the demonstration of Christ through us.


ബൈബിളിനെ ആശ്രയിച്ച് ഭൂമിയിൽ വിജയകരമായ ജീവിതം ഉയർത്തുവാൻ ഉള്ളതല്ല ക്രിസ്ത്യാനിത്വം, മറിച്ച് ക്രിസ്തുവിനെ നമ്മിലൂടെ വെളിപ്പെടുത്തുവാൻ ഉള്ളതാണ്.

165

whenever we are insulted by someone, do not respond immediately out of our anger, we may fall in sin,but wait for the counsel of the Lord. ( Meditate James. 1.19: 20 )

 

നാം നിന്ദിതരാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന കോപത്താൽ പാപം ചെയ്യാതെ ദൈവിക ഉപദേശത്തിനായി കാത്തിരിക്കുക. ( ധ്യാനിക്കുക. യാക്കോബ്  1 19 -20 )

164

we do not need any new definition of Christianity but need the demonstration of Christianity. (Meditate.1 John 3: 9,5 :18 )


ക്രിസ്ത്യാനിത്വത്തിനു പുതിയ വ്യാഖ്യാനം ആവശ്യമില്ല വെളിപ്പെട്ടാൽ മതി. (ധ്യാനിക്കുക.1 യോഹന്നാൻ 3: 9, 5: 18 )

163

True born-again persons are new creations with new desire

 

യഥാർത്ഥ വീണ്ടെടുക്കപ്പെട്ട വിശ്വാസി പുതിയ താല്പര്യങ്ങളുള്ള പുതിയ സൃഷ്ടിയാണ് 

162

Whenever we are offended by someone, the best response is silence, prayer and self control 'the fruit of the Spirit.'

നാം ആരെങ്കിലും നിന്ദിക്കപെടുമ്പോൾ നല്ല മാർഗ്ഗം നിശബ്ദമായിരിക്കുക,സംയമനം പാലിക്കുക, പ്രാർത്ഥിക്കുക 'ആത്മാവിന്റെ ഫലങ്ങൾ '.

161

It is quite common that we make mistakes, but justification reflects our pride correcting and changing our mind reflects our humility.


കുറവുകൾ നമ്മിൽ എല്ലാം സാധാരണമാണ്. അതിനെ നീതികരിക്കുമ്പോൾ നിഗളം പ്രകടമാകുന്നു. തിരുത്തുകയും മനസ്സ് പുതുക്കുകയും ചെയ്യുന്നതുവഴി താഴ്മ വെളിപ്പെട്ടു വരുന്നു.

160

'Our Prosperity' is like a factory which produces pride in our life. So handle all the Prosperity in a Godly way. (Meditate .
Ezekiel.28.15 -17, 2 Corinthians 12. 7 )

 


 സമൃദ്ധി ഒരു ഫാക്ടറി പോലെ നമ്മിൽ നിഗളത്തെ ഉൽപാദിപ്പിക്കും. സമൃദ്ധിയെ ആത്മീയ വഴികളിൽ കൈകാര്യം ചെയ്യുവാൻ ബോധമുള്ളവരായിരിക്കുക.
( ധ്യാനിക്കുക.എസക്കിയേൽ. 28.15- 17, 2 കൊറിന്ത്യൻ 12. 7 )

159

Devil was perfect, but when he increased in knowledge and beauty Pride developed in him. Take it as a warning for not to fall in the same pit!(Meditate .Ezekiel.28.15: 17 )

 

പിശാച് ജ്ഞാനസമ്പൂർണ്ണനായിരുന്നു. ജ്ഞാനവും സൗന്ദര്യവും വർധിച്ചതിനാൽ നിഗളം അവനിൽ ആരംഭിച്ചു. ജാഗ്രത! ഈ കുഴിയിൽ വീഴാതിരിക്കാൻ നമ്മെ തന്നെ സൂക്ഷിക്കുക. (ധ്യാനിക്കുക. എസക്കിയേൽ. 28.15 :17 )

158

When two persons meet each other, normally the person with less pride will greet first, person with high level of pride will not greet at all. ( good morning, morning, hum..)

 

രണ്ടു വ്യക്തികൾ കണ്ടുമുട്ടുമ്പോൾ നിഗളം കുറവുള്ളവൻ ആദ്യം അഭിവാദ്യം ചെയ്യും. ഉയർന്ന നിഗളം ഉള്ളവൻ അഭിവാദ്യം ചെയ്യുകേയില്ല. ( നമസ്കാരം, ഗുഡ്മോർണിംഗ്, ഹും..)

157

The mistake that we normally do in our daily life, when seen in others, we does not feel it as a mistake! Compare ourselves with Jesus not with people.

 

നാം സാധാരണയായി ചെയ്തു പോകാറുള്ള തെറ്റുകൾ മറ്റുള്ളവരിലും കാണുമ്പോൾ നമ്മൾ അതിനെ തെറ്റായി കണക്കാക്കാറില്ല.  യേശുവുമായി മാത്രം താരതമ്യപ്പെടുത്തുക- ചുറ്റുപാടുമുള്ളവരുമായി അരുത്.