Skip to main content
# Sort ascending Proverb
156

The common man compares himself with others, but a spiritual man compares himself with Jesus.

 

സാധാരണ മനുഷ്യൻ തന്നെ മറ്റുള്ളവരുമായി ഒത്തു നോക്കുന്നു മറിച്ച് ഒരു ആത്മീയൻ തന്നെ യേശുവുമായി ഒത്തു നോക്കുന്നു.

155

Two weapons of devil against believers are 'World and Flesh '.


വിശ്വാസികൾക്കെതിരെ പിശാചിന്റെ രണ്ട് ആയുധങ്ങൾ:- ' ലോകവും ജഡവും '.

154

The pathetic situation of most of the pastors is that their spiritual ears have not yet developed to listen Holy Spirit, so are their followers. ( Meditate.Rev. 2:7)

 

പരിശുദ്ധാത്മാവിനെ കേൾക്കുവാൻ മിക്ക ഉപദേശിക്കും 'ആത്മീയ കാത് തുറക്കപ്പെട്ടിട്ടില്ല എന്നതാണ് ഇന്നത്തെ ദയനീയ അവസ്ഥ, അവരെ അനുഗമിക്കുന്ന വിശ്വാസികളുടെയും അവസ്ഥ അതു തന്നെയായിരിക്കും. ( ധ്യാനിക്കുക. വെളിപ്പാട്. 2:7)

153

The best response, when we are offended by someone, is not to respond but pray to Lord to get 'Grace and Light' to handle the situation.


ശ്രേഷ്ഠമായ പ്രതികരണം :- നാം നിന്ദ്യം ആകുന്ന തലങ്ങളിൽ പ്രതികരിക്കാതെ,ദൈവകൃപക്കായും ഉൾക്കാഴ്ചയ്ക്കായും പ്രാർത്ഥിക്കുക .

152

Whenever you get stuck in anything, remember Holy Spirit is within you with a new undefeatable solution.


ഏതെങ്കിലും പ്രവർത്തനമേഖലയിൽ പരാജയമോ?ഓർക്കുക --  പരാജയത്തെ മറികടക്കുന്ന പരിഹാരവുമായി പരിശുദ്ധാത്മാവ് താങ്കളിലുണ്ട്.

151

We are like a filament in bulb, we need 'Heavenly electricity' to light up the world.

 

നമ്മൾ ബൾബിലെ ഒരു ഫിലമെന്റ് പോലെയാണ്, ലോകത്തെ പ്രകാശിപ്പിക്കുന്നതിന് നമുക്ക് 'സ്വർഗ്ഗീയ വൈദ്യുതി' ആവശ്യമാണ്.

150

Old Testament offers' Land' but New Testament offers 'Life'.


പഴയ നിയമം 'ഭൂമി' വാഗ്ദത്തം ചെയ്യുമ്പോൾ പുതിയ നിയമം 'ജീവൻ' വാഗ്ദത്തം ചെയ്യുന്നു.

149

Gospel is an invitation to the Heavenly Family for the people who live in the shadow of death and in spiritual darkness.

 

ആത്മീയ അന്ധകാരത്തിലും മരണ നിഴലിലും ജീവിക്കുന്ന മനുഷ്യന് സുവിശേഷം സ്വർഗ്ഗീയ കുടുംബത്തിലേക്കുള്ള ക്ഷണമാണ്.

148

New Testament is an invitation to the 'Heavenly family leading men from spiritual darkness to light.

പുതിയ നിയമം ഒരു ക്ഷണമാണ്. സ്വർഗ്ഗീയ കുടുംബത്തിലേക്ക് - ആത്മീയ അന്ധതയിൽ നിന്ന് വെളിച്ചത്തിലേക്ക്.

147

Those who lived in the Old Testament period lived in spiritual darkness with a lamp to give light to their path which was the 'Word of God '.

 

പഴയനിയമകാലത്ത് 'എഴുതപ്പെട്ട വചനം' ഒരു വിളക്കായി ആത്മീയ അന്ധകാരം ഉള്ള ഭൂമിയിൽ ഒരു പാതയായി മനുഷ്യന് ഉണ്ടായിരുന്നു.

146

In the Old Testament the written Word of God is the 'LAMP' in our path, where as in the New Testament we walk in the light. (Meditate. Psalms 119 :105, 1 John 1:7 )

 

പഴയനിയമകാലത്ത് 'എഴുതപ്പെട്ട വചനം' പാതയിൽ 'വിളക്കാ'ണ്, മറിച്ച് പുതിയ നിയമത്തിൽ നാം വെളിച്ചത്തിൽ നടക്കുന്നു. ( ധ്യാനിക്കുക. സങ്കീർത്തനങ്ങൾ. 119: 105, 1 യോഹന്നാൻ1:7)

145

Whenever we 'deny ourselves to obey God we are living in the light' ; if not, in darkness.

 

ദൈവത്തെ അനുസരിക്കുവാൻ 'സ്വയം ത്യജിക്കുമ്പോൾ നാം വെളിച്ചത്തിൽ' ആയിരിക്കുന്നു ; മറിച്ചാണ് എങ്കിൽ ഇരുട്ടിലാണ് . 

144

God promised Israel a small area in the world named 'Canaan' but satan offered Jesus the 'whole world'. wow!!!

 

ഇസ്രായേല്യർക്ക് ദൈവം വാഗ്ദത്തം ചെയ്തത് ഭൂമിയിൽ ഒരു ചെറിയ ഭൂപ്രദേശം 'കാനാൻ' ,പിശാച് യേശുവിന് വാഗ്ദത്തം ചെയ്തത് 'സർവ്വലോകവും'. wow!!! 

143

Old Testament works in the outer life but new testament Works from the inner life to the outer life.
 

പഴയനിയമം പുറമേയുള്ള മനുഷ്യനിൽ എങ്കിൽ പുതിയ നിയമം അകത്തെ മനുഷ്യനിൽ പ്രവർത്തിച്ച്, പുറമേ വെളിപ്പെടുത്തുന്നു.

142

Laws through Moses was to work against the fruit of sin, but 'Law of the Spirit' is to work against the 'root of sin '.


മോശയുടെ പ്രമാണം പാപ ഫലത്തിനെതിരെ പ്രവർത്തിക്കുന്നു. 'ആത്മാവിന്റെ പ്രമാണം'  'വേരിനെ തന്നെ എതിർക്കുന്നു'