Skip to main content
# Sort ascending Proverb
111

'Humbleness' is the key to open the 'Grace' of God.(Meditate. James.4.6).


ദൈവത്തിൽനിന്നും 'കൃപ' ലഭിക്കണമെങ്കിൽ 'വിനയാന്വിതൻ' ആകുക. (Meditate. യാക്കോബ്. 4. 6)

110

Except the true Word of God, all the words of the world cunningly drag as to live well before men, note before God.

 

സത്യവചനം ഒഴികെ, ലോകത്തിൽ നിന്നുള്ള ഏതു വാക്കും ദൈവത്തിന്റെ മുമ്പാകെ അല്ല ലോകത്തിൽ വലിയവൻ ആകാൻ നമ്മെ കൗശലമായി വലിച്ചു കൊണ്ടു പോകും.

109

Growing in the heart of God is the true (Real) prosperity.


യഥാർത്ഥത്തിൽ ഉള്ള അഭിവൃദ്ധി ദൈവത്തിന്റെ ഹൃദയത്തിൽ ഇടമു ണ്ടാകുമ്പോഴാണ്.

108

What is the main purpose of Grace?
Grace always guides us to the 'Truth' .(Meditate John16:13)


കൃപയുടെ പ്രധാന ഉദ്ദേശ്യം എന്ത്?
കൃപ നമ്മെ 'സത്യ' ത്തിലേക്ക് നയിക്കുന്നു (ധ്യാനിക്കുക യോഹന്നാൻ 16:13)

107

What is the definition Jesus gave about Grace? What is impossible with man is possible with the Spirit of God.(Meditate Matthew.19. 25-26, Ephesians. 2.8)


കൃപയ്ക്ക് യേശുവിന്റെ വ്യാഖ്യാനം എന്താണ്? മനുഷ്യനാൽ അസാധ്യമായത് ദൈവാത്മാവിനാൽ സാധ്യമാണ് (ധ്യാനിക്കുക. മത്തായി. 19. 25 -26, എഫെസ്യർ. 2 8)

106

God wants man should start his life from God, but devil dragged man to a stage where he start from himself.(Meditate Genesis 3.5)


മനുഷ്യൻ തന്റെ ജീവിതം ആരംഭിക്കുന്നത് ദൈവത്തിൽനിന്ന് ആകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യൻ മനുഷ്യനിൽ നിന്നു തന്നെ ആരംഭിക്കേണ്ടതിനു പിശാച് വലിച്ചുകൊണ്ടുപോയി. ( ധ്യാനിക്കുക ഉൽപ്പത്തി. 3.5)

105

The day we inherit the 'Kingdom of God', we do not need any more faith to contact God's realm.
 

നാം ദൈവരാജ്യം അവകാശമാക്കുന്ന ദിവസം, ദൈവീക മണ്ഡലം അറിയുവാൻ വിശ്വാസം വേണ്ട.

104

God contact His people through His 'Revealed Words', man has to contact God by 'Faith' received from these revealed Words.


ദൈവീക സംസർഗ്ഗം മനുഷ്യനിൽ 'വെളിപ്പെട്ട വചന'ത്തിലൂടെയാണ്.മനുഷ്യന്റെ ദൈവത്തോടുള്ള സംസർഗ്ഗം 'വിശ്വാസ'ത്താൽ വെളിപ്പെട്ടു കിട്ടിയ വചനത്തിലൂടെ ആണ്.

103

Only way man can have an access to God's realm is through FAITH, because men are away from God's realm.

 

മനുഷ്യൻ ദൈവീക മണ്ഡലത്തിൽ നിന്നും അകലെയാണ് വിശ്വാസത്തിലൂടെ മാത്രമേ അതിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.

102

Fruit of the true faith is obedience. Disobedience to God brings eternal death. (Meditate .Genesis 3.3)

 

സത്യ വിശ്വാസത്തിന്റെ ഫലമാണ് അനുസരണം, ദൈവത്തോടുള്ള അനുസരണക്കേട് നിത്യമായ മരണമാണ്. (ധ്യാനിക്കുക. ഉല്പത്തി. 3.3)

101

World is like a factory producing 'natural man' deaf to the Holy Spirit by its worldly system, but the words of the 'Kingdom produces 'spiritual men' sensitive to the Holy Spirit.

 

ലോകം ഒരു ഫാക്ടറി യോട് തുലനം ചെയ്താൽ പരിശുദ്ധാത്മാവിന്റെ ശബ്ദത്തോടെ പ്രതികരിക്കാൻ ശേഷിയില്ലാത്ത 'സാധാരണ മനുഷ്യ'നെ ഉൽപ്പാദിപ്പിക്കുന്ന ഒരിടമാണ്. എന്നാൽ ദൈവ രാജ്യത്തിന്റെ വചനങ്ങൾ പരിശുദ്ധാത്മാവിനോട് പ്രതികരിക്കാൻ ശേഷിയുള്ള 'ആത്മീയ മനുഷ്യ'നെ ഉൽപ്പാദിപ്പിക്കുന്നു.

100

When we start our life from God, we are in the 'Kingdom of God' otherwise in the world.

ജീവിതാരംഭം ദൈവത്തിൽ നിന്നാണെങ്കിൽ നാം ദൈവരാജ്യത്തിൽ ആണ്. മറിച്ചാണെങ്കിൽ ലോകത്തിലാണ്.

99

Pastors, you are like a 'connecting point of Heaven' on earth, so don't pollute yourself with the system of the world.

 

ദൈവദാസനേ, താങ്കൾ 'സ്വർഗ്ഗത്തെ ഭൂമിയുമായി' കോർത്തിണക്കുന്ന ഒരു കണ്ണിയാണ്. ലോക സംസ്കാരം കൊണ്ട് താങ്കളെ മലിനമാക്കാതെ സൂക്ഷിക്കുക.

98

Spiritual growth of a pastor is very important, because spirituality of a church depends on its leader.


ഒരു ദൈവദാസന്റെ ആത്മീയ വളർച്ച വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം, ഒരു സഭയുടെ മുഴുവൻ ആത്മീയത അതിന്റെ ഇടയനെ ആശ്രയിച്ചാണിരിക്കുന്നത്.

97

Heaven is our home. Earth is our platform of  assignment. So be wise to stay and sleep in our home not in the workplace.


നമ്മുടെ ഭവനം സ്വർഗ്ഗമാണ്. ഭൂമി നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാൻ ഉള്ള സ്ഥലവും.  അതുകൊണ്ട് പണി സ്ഥലത്ത് അല്ല, ഭവനത്തിൽ നിൽക്കുവാനും ഉറങ്ങുവാനും ജ്ഞാനിയാകുക.