Skip to main content
# Sort ascending Proverb
725

‘Time’ is only a short period in eternity and ‘Eternity’ is time without measure. 


'സമയ'മെന്നത് നിത്യതയിലെ ഒരു ചെറിയ കാലയളവ് മാത്രമാണ്, 'നിത്യത' എന്നത് അളവില്ലാത്ത സമയമാണ്.

724

What you are and what you become depends on how you use your allotted time.


നിങ്ങൾ എന്താണെന്നും നിങ്ങൾ എന്തായി തീരുന്നുവെന്നും നിങ്ങൾക്ക് അനുവദിച്ച സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

723

Devil snatches your future by binding you in your ‘past and in the present’.


നിങ്ങളുടെ ഭൂതകാലത്തിലും വർത്തമാനത്തിലും നിങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പിശാച് നിങ്ങളുടെ ഭാവി തട്ടിയെടുക്കുന്നു.

722

When a born again believer follows Jesus Christ, he brings his soul also ‘IN CHRIST’ or into the Kingdom of God.


വീണ്ടും ജനിച്ച ഒരു വിശ്വാസി യേശുക്രിസ്തുവിനെ അനുഗമിക്കുമ്പോൾ അവൻ തന്റെ ദേഹിയെയും ക്രിസ്തുവിൽ അല്ലെങ്കിൽ ദൈവരാജ്യത്തിലേക്ക് കൊണ്ടുവരുന്നു.

721

When a person is born again, his spirit is ‘IN CHRIST’ or in the Kingdom of God.


ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ അവന്റെ ആത്മാവ് 'ക്രിസ്തുവിൽ' അല്ലെങ്കിൽ ദൈവരാജ്യത്തിലാണ്.

720

‘Most of the ministries focus on what man seek in his heart, more than what God seeks in man’s life or his predestined destination.


ദൈവം മനുഷ്യന്റെ ജീവിതത്തിൽ അവനെക്കുറിച്ച് മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ ഒട്ടുമിക്ക ശുശ്രൂഷകളും കേന്ദ്രീകരിക്കുന്നത് മനുഷ്യൻ തന്റെ ഹൃദയത്തിൽ അന്വേഷിക്കുന്നതെന്തോ അതാണ്.

719

“Purpose – Vision – Mission”. When you know your ‘purpose’, it becomes your ‘vision’ when you have a ‘vision’, it becomes your ‘mission’.


ഉദ്ദേശം - ദർശനം - ദൗത്യം. നിങ്ങൾ നിങ്ങളുടെ ഉദ്ദേശം അറിയുമ്പോൾ അത് നിങ്ങളുടെ ദർശനമായി മാറുന്നു. നിങ്ങൾക്ക് ദർശനം ഉണ്ടാകുമ്പോൾ അത് നിങ്ങളുടെ ദൗത്യമായി മാറുന്നു.

718

Most of us are preaching ‘God loves us’, that is true, but God looks for those who love Him!


നമ്മിൽ ഭൂരിഭാഗവും ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് പ്രസംഗിക്കുന്നു. അത് സത്യമാണ് എന്നാൽ ദൈവം തന്നെ സ്നേഹിക്കുന്നവർ ആരെന്ന് നോക്കുന്നു.

717

Laws of the World will kneel down before the laws of the Kingdom.


ലോക നിയമങ്ങൾ ദൈവരാജ്യത്തിന്റെ നിയമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കും.

716

Your association determines your destination.


നിങ്ങളുടെ കൂട്ടുകെട്ട് നിങ്ങളുടെ ലക്ഷ്യസ്ഥാനം നിർണയിക്കുന്നു.

715

Preparation is the proof of belief and it is the highest act of faith.


തയ്യാറെടുപ്പ് വിശ്വാസത്തിന്റെ തെളിവാണ് അത് വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന പ്രവർത്തിയാണ്.

714

Message from John 6 shows that, Jesus was never behind volume but behind value or never behind quantity but behind quality.


യോഹന്നാൻ 6-ൽ നിന്നും സന്ദേശം കാണിക്കുന്നത് യേശു ഒരിക്കലും വലിപ്പത്തിന് പിന്നിലല്ല മറിച്ച് മൂല്യത്തിന് ആണ്, അല്ലെങ്കിൽ എണ്ണത്തിന് പിന്നിലല്ല മറിച്ച് ഗുണനിലവാരത്തിന് പിന്നിലായിരുന്നു.

713

Beware, devil misguides you by showing a ‘prosperous vision’, but it leads you to disaster !, this means that, devil shows ‘the worldly pleasures’, ultimately throwing you into ‘hell’.


സൂക്ഷിക്കുക 'അഭിവൃദ്ധി നിറഞ്ഞ ദർശനം' കാണിച്ച് പിശാച് നിങ്ങളെ വഴിതെറ്റിക്കുന്നു. പകരം അത് നിങ്ങളെ ദുരന്തത്തിലേക്ക് നയിക്കുന്നു! ഇതിനർത്ഥം പിശാച് ലൗകിക സുഖങ്ങൾ കാണിക്കുകയും ആത്യന്തികമായി നിങ്ങളെ നരകത്തിലേക്ക് തള്ളുകയും ചെയ്യുന്നു എന്നാണ്.

712

According to Mat.13:33, ‘Kingdom messages’ swallow worldliness in believers or in Churches and lead man more closer to God. If this is not happening in you check the message you listen to.


മത്തായി 13:33 അനുസരിച്ച് 'രാജ്യസന്ദേശങ്ങൾ' വിശ്വാസികളിലെയോ സഭകളിലെയോ ലൗകികതയെ വിഴുങ്ങുകയും മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളിൽ സംഭവിക്കുന്നില്ലെങ്കിൽ നിങ്ങൾ കേൾക്കുന്ന സന്ദേശം പരിശോധിക്കുക.

711

Another Jesus, another gospel and another spirit shows all the nature of godliness, But people will never grow into the Kingdom instead into the world only. (Med.Mat.7: …20…).


മറ്റൊരു യേശുവും മറ്റൊരു സുവിശേഷവും മറ്റൊരു ആത്മാവും ദൈവഭക്തിയുടെ എല്ലാ സ്വഭാവവും കാണിക്കുന്നു. എന്നാൽ ആളുകൾ ഒരിക്കലും രാജ്യത്തിലേക്ക് വളരുകയില്ല പകരം ലോകത്തിലേക്ക് മാത്രം (മത്തായി 7:....20...).