Skip to main content
# Sort ascending Proverb
710

If ministers show the kingdom and help the people to inherit It, they direct people to the ‘permanent deliverance’ as Jesus did. This will avoid the greatest shock marked in Mat.7:21.


ശുശ്രൂഷകർ ദൈവരാജ്യം കാണിക്കുകയും അത് അവകാശമാക്കാൻ ആളുകളെ സഹായിക്കുകയും ചെയ്യുന്നുവെങ്കിൽ, യേശു ചെയ്തത് പോലെ അവർ ആളുകളെ 'ശാശ്വത വിടുതലിലേക്ക്' നയിക്കുന്നു. ഇത് മത്തായി 7:21 ൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ ആഘാതം ഒഴിവാക്കും.

709

Most ministers do not lead people to the ‘permanent deliverance’ as Jesus did (Mt.6:33), instead,  they try to do ‘deliverance in the name of Jesus’ and retain God’s flocks as theirs.


മിക്ക ശുശ്രൂഷകരും യേശു ചെയ്തതുപോലെ 'സ്ഥിരമായ വിടുതലിലേക്ക്' ആളുകളെ നയിക്കുന്നില്ല (മത്തായി 6:33). പകരം, അവർ 'യേശുവിന്റെ നാമത്തിൽ വിടുതൽ' നടത്താനും ദൈവത്തിന്റെ ആട്ടിൻ കൂട്ടങ്ങളെ തങ്ങളുടേതായി നിലനിർത്താനും ശ്രമിക്കുന്നു.

708

When we allow ourselves to become God’s property, whatever God has belongs to us, otherwise all our faith claims are merely noise. (Med. John 17:10).


ദൈവത്തിന്റെ സ്വത്ത് ആകാൻ നാം നമ്മെ അനുവദിക്കുമ്പോൾ, ദൈവത്തിനുള്ളതെല്ലാം നമ്മുടേതാണ്. അല്ലാത്തപക്ഷം നമ്മുടെ വിശ്വാസ അവകാശവാദങ്ങളെല്ലാം കേവലം ബഹളം മാത്രമാണ്. (ധ്യാനിക്കുക. യോഹന്നാൻ 17:10).

707

God did not sow ‘His son’ to reap ‘servants’, God sow ‘His son’ to reap ‘sons of God’!


ദൈവം തന്റെ പുത്രനെ വിതച്ചത് ദാസന്മാരെ കൊയ്യാൻ അല്ല. മറിച്ച് ദൈവമക്കളെയാണ്.

706

New creation is instantaneous, but discipleship is a process.


പുതിയ സൃഷ്ടി തൽക്ഷണമാണ് എന്നാൽ ശിഷ്യത്വം ഒരു പ്രക്രിയയാണ്.

705

We must correct ourselves to Biblical understanding or to the purpose of God, not based on any theology.


നാം സുവിശേഷ ഗ്രാഹ്യത്തിലോ ദൈവത്തിന്റെ ഉദ്ദേശത്തിലോ സ്വയം തിരുത്തണം ഏതെങ്കിലും ദൈവശാസ്ത്രത്തെ അടിസ്ഥാനമാക്കരുത്.

704

The battle is Lords and He will fight through you! (Med.Rom16:20).


യുദ്ധം കർത്താവിന്റെതാണ് അവിടുന്ന് നിന്നിലൂടെ യുദ്ധം ചെയ്യും (ധ്യാനിക്കുക. റോമർ16:20).

703

When you stay in Truth, even if there is prosecution, eventually Truth will come up, sometimes after your death, like in the life of Jesus Christ.


കുറ്റാരോപണം ഉണ്ടായാലും നിങ്ങൾ സത്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ യേശുക്രിസ്തുവിന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെ ചിലപ്പോൾ നിങ്ങളുടെ മരണശേഷവും സത്യം പുറത്തുവരും.

702

Anointing of the Holy Spirit makes us to ‘go for the ministry’ than just speaking in tongues.


പരിശുദ്ധാത്മാവിന്റെ അഭിഷേകം അന്യഭാഷകളിൽ സംസാരിക്കുന്നതിനേക്കാൾ ശുശ്രൂഷയ്ക്ക് പോകാൻ നമ്മെ പ്രേരിപ്പിക്കുന്നു.

701

In the healing ministry we the ministers ‘allow the life of God to flow’ through the people.


രോഗശാന്തി ശുശ്രൂഷയിൽ ഞങ്ങൾ ശുശ്രൂഷകർ ദൈവത്തിന്റെ ജീവൻ ജനങ്ങളിലൂടെ ഒഴുകാൻ അനുവദിക്കുന്നു.

700

‘Purpose of first marriage’ was God’s project in Adam’s life. Check what is the purpose of today’s marriage?.


ആദമിന്റെ ജീവിതത്തിൽ ഉള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു ആദ്യ വിവാഹത്തിന്റെ ഉദ്ദേശം ഇന്നത്തെ വിവാഹത്തിന്റെ ഉദ്ദേശം എന്താണെന്ന് പരിശോധിക്കുക.

699

I rejoice in both the birth and the death of Jesus, because “when Jesus born my ‘Savior’ born, when Jesus died my ‘Salvation’ born”. 


യേശുവിന്റെ ജനനത്തിലും മരണത്തിലും ഞാൻ സന്തോഷിക്കുന്നു. കാരണം യേശു ജനിച്ചപ്പോൾ എന്റെ 'രക്ഷകൻ' ജനിച്ചു. യേശു മരിച്ചപ്പോൾ എന്റെ 'രക്ഷ' ജനിച്ചു.

698

Competitions in the ‘world system’ is designed by the devil to oppress men and steal their valuable time which is supposed to be used to ‘gain their life’.


'ലോക വ്യവസ്ഥിതിയിലെ' മത്സരങ്ങൾ പിശാച് രൂപകല്പന ചെയ്തിരിക്കുന്നത് മനുഷ്യരെ അടിച്ചമർത്താനും 'അവരുടെ ജീവൻ നേടുന്നതിന്' വേണ്ടി ദൈവം നൽകിയ വിലയേറിയ സമയം മോഷ്ടിക്കാനും ആണ്.

697

A small portion of our endless life begins in ‘time’, how we use this ‘time’ will determine the rest of our life in ‘eternity’.


നമ്മുടെ അനന്തമായ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം ആരംഭിക്കുന്നത് സമയത്തിലാണ് ഈ സമയം നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നിത്യതയിലുള്ള നമ്മുടെ ജീവിതകാലം മുഴുവൻ നിർണയിക്കുക.

696

Our weaknesses should not prompt us to murmur against God but to experience His abundant grace by ‘glorifying in the weaknesses’. (Med. 2 Cor.12:7-10).


നമ്മുടെ ബലഹീനതകൾ ദൈവത്തിനെതിരെ പിറുപിറുക്കാൻ നമ്മെ പ്രേരിപ്പിക്കരുത്. മറിച്ച് ബലഹീനതകളിൽ മഹത്വപ്പെടുത്തിക്കൊണ്ട് അവന്റെ സമൃദ്ധമായ കൃപ അനുഭവിക്കുക.