Skip to main content
# Sort ascending Proverb
695

‘FNISHED WORK OF JESUS CHRIST’ BRINGS PEOPLE BACK INTO THE ‘PROJECT OF GOD’, BUT IF THEY FAIL TO DO THE ‘PROJECT OF GOD’ THEY WILL BE JUDGED. (Med.Mat.7:21-27).


യേശുക്രിസ്തുവിന്റെ പൂർത്തിയാക്കിയ പ്രവർത്തി ആളുകളെ 'ദൈവത്തിന്റെ പദ്ധതി'യിലേക്ക് കൊണ്ടുവരുന്നു. എന്നാൽ അവർ 'ദൈവത്തിന്റെ പദ്ധതി' ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അവർ വിധിക്കപ്പെടും. (ധ്യാനിക്കുക. മത്തായി 7:21-27).

694

Through the cross of Calvary Jesus has completed everything to reposition or restore human beings again into the project of God.


കാൽവരി കുരിശിലൂടെ മനുഷ്യരെ വീണ്ടും ദൈവത്തിന്റെ പദ്ധതിയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാം യേശു പൂർത്തിയാക്കി.

693

Push & Pull: A ‘life’ walking by the sight will pull you through the world into the ‘eternal hell’, ‘life’ guided by the revealed Word of the Holy Spirit push you into the eternal Heaven. (Med. 1 Cor.2:7-10).


തള്ളുക - വലിക്കുക : കാഴ്ചയിലൂടെ നടക്കുന്ന ഒരു 'ജീവിതം' നിങ്ങളെ ലോകത്തിലൂടെ 'നിത്യ നരക'ത്തിലേക്ക് വലിച്ചിടും. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തിയ വചനത്താൽ നയിക്കപ്പെടുന്ന ജീവിതം നിങ്ങളെ നിത്യ സ്വർഗത്തിലേക്ക് തള്ളിവിടും. (ധ്യാനിക്കുക. 1 കൊരി 2:7-10).

692

How can we find out our ‘prime vision’. The words which make us most happy indicates the ‘prime vision’ of our heart.


നമ്മുടെ 'പ്രധാന ദർശനം' എങ്ങനെ കണ്ടെത്താം. നമ്മെ ഏറ്റവും സന്തോഷിപ്പിക്കുന്ന വാക്കുകൾ നമ്മുടെ ഹൃദയത്തിന്റെ 'പ്രധാന ദർശനം' സൂചിപ്പിക്കുന്നു.

691

When God’s son Adam died God lost His ‘Fatherhood’ regarding humanity, but when God’s son Jesus died God regained His ‘Fatherhood’.


ദൈവപുത്രനായ ആദം മരിച്ചപ്പോൾ ദൈവത്തിന് മാനവികതയെ സംബന്ധിച്ച തന്റെ പിതൃത്വം നഷ്ടപ്പെട്ടു. എന്നാൽ ദൈവപുത്രനായ യേശു മരിച്ചപ്പോൾ ദൈവം അവന്റെ പിതൃത്വം വീണ്ടെടുത്തു.

690

All those who are born from 1st Adam are the sons of Adam but all those who are born from the last Adam are the sons of God.


ഒന്നാം ആദമിൽ  നിന്ന് ജനിച്ചവരെല്ലാം ആദമിന്റെ മക്കളാണ് എന്നാൽ അവസാനത്തെ ആദമിൽ നിന്ന് ജനിച്ചവരെല്ലാം ദൈവത്തിന്റെ മക്കളാണ്.

689

What men get through Jesus is ‘sonship’, but what God get through Jesus is ‘Fatherhood’. (Med. john 1:12).


യേശുവിലൂടെ മനുഷ്യർക്ക് ലഭിക്കുന്നത് 'പുത്രത്വ'മാണ്. എന്നാൽ യേശുവിലൂടെ ദൈവത്തിന് ലഭിക്കുന്നത് 'പിതൃത്വ'മാണ് (യോഹന്നാൻ  1:12).

688

The reason behind your birth is your purpose. For men of God, the time of departure to the Heavenly abode is the successful fulfillment of their purpose. 


നിങ്ങളുടെ ജനനത്തിന് പിന്നിലെ കാരണമാണ് നിങ്ങളെ കുറിച്ചുള്ള ഉദ്ദേശം. ദൈവമനുഷ്യരെ സംബന്ധിച്ചിടത്തോളം, സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പുറപ്പെടുന്ന സമയം അവരുടെ ഉദ്ദേശത്തിന്റെ വിജയകരമായ പൂർത്തീകരണമാണ്.

687

The purpose behind Eve’s birth was, as a ‘help’ in God’s project entrusted on Adam. Similarly the reason behind your birth is your purpose.


ഹവ്വയുടെ ജനനത്തിന് പിന്നിലെ ഉദ്ദേശം ആദമിന്റെ ഭരമേൽപ്പിച്ച ദൈവത്തിന്റെ പദ്ധതിയിലെ ഒരു 'സഹായം' എന്ന നിലയിലായിരുന്നു അതുപോലെ നിങ്ങളുടെ ജനനത്തിനു പിന്നിലെ കാരണമാണ് നിങ്ങളുടെ ഉദ്ദേശം.

686

If you go to other people to find out your ‘calling’, understand ‘most of them will not allow you to rise more than what they are, so go to your creator !.


നിങ്ങളുടെ വിളി അറിയാൻ നിങ്ങൾ മറ്റുള്ളവരുടെ അടുത്തേക്ക് പോകുകയാണെങ്കിൽ, മനസ്സിലാക്കുക അവരിൽ അധികവും നിങ്ങളെ ഉയരാൻ അനുവദിക്കില്ല അതിനാൽ നിങ്ങളുടെ സൃഷ്ടാവിലേക്ക് പോകുക.

685

Buying information doesn’t give you revelation.


വാങ്ങുന്ന അറിവ് നിങ്ങൾക്ക് വെളിപ്പാട് നൽകുന്നില്ല.

684

“All I know is what I have learned”. No matter how many books I bought, I only know the books which I have read.


"എനിക്കറിയാവുന്നത് ഞാൻ പഠിച്ചത് മാത്രമാണ്", എത്ര പുസ്തകങ്ങൾ വാങ്ങിയാലും ഞാൻ വായിച്ച പുസ്തകങ്ങൾ മാത്രമേ എനിക്കറിയൂ.

683

Ignorance is the major enemy of man. God says, He will reject those who reject His Knowledge. [Med. Hose 4:6}.


അറിവില്ലായ്മയാണ് മനുഷ്യന്റെ പ്രധാന ശത്രു. ദൈവം പറയുന്നു തന്റെ അറിവിനെ നിരസിക്കുന്നവരെ അവൻ തള്ളിക്കളയും (ഹോശേയ 4:6).

682

The key to freedom is ‘knowledge’, key to ‘knowledge’ is ‘Truth’ and the key to ‘Truth’ is the ‘manufacturer’. 


'സ്വാതന്ത്ര്യ'ത്തിന്റെ താക്കോൽ 'അറിവ്' ആണ്, 'അറിവി'ന്റെ താക്കോൽ 'സത്യ'മാണ്, 'സത്യ'ത്തിന്റെ താക്കോൽ 'നിർമ്മാതാവ്' ആണ്.

681

Vision is the preview of our purpose. Once we set our vision in our heart, vision starts to control us, so don’t set any wrong visions. [ Med. Mat.6:33, Pr.29:18].


നമ്മുടെ ലക്ഷ്യത്തിന്റെ മുമ്പ് കൂട്ടിയുള്ള പ്രദർശനമാണ് ദർശനം. ഒരിക്കൽ നാം നമ്മുടെ ദർശനം നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ചു കഴിഞ്ഞാൽ ദർശനം നമ്മെ നിയന്ത്രിക്കാൻ തുടങ്ങുന്നു അതിനാൽ തെറ്റായ ദർശനങ്ങൾ ഒന്നും സജ്ജീകരിക്കരുത്. (ധ്യാനിക്കുക. മത്തായി 6:33, സദൃശ്യവാക്യങ്ങൾ 29:18).