Skip to main content
# Sort ascending Proverb
680

Don’t fall into depression by looking back into the negatives of your past, instead forget your past and press towards the higher calling (Med.Philip.3:4).


നിങ്ങളുടെ ഭൂതകാലത്തിന്റെ കുറവുകളിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് വിഷാദത്തിലേക്ക് വീഴരുത് പകരം നിങ്ങളുടെ ഭൂതകാലത്തെ മറന്ന് ഉയർന്ന വിളിയിലേക്ക് നീങ്ങുക.

679

Where you choose to invest your time is where you can see the growth. ‘Time’ is so precious, neither sellable nor buyable commodity, so invest it wisely. 


നിങ്ങളുടെ സമയം നിക്ഷേപിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നിടത്താണ് നിങ്ങൾക്ക് വളർച്ച കാണാൻ കഴിയുന്നത്. സമയം വളരെ വിലപ്പെട്ടതാണ് വിൽക്കാനോ വാങ്ങാനോ സാധിക്കാത്ത ചരക്ക് അതിനാൽ അത് വിവേകത്തോടെ നിക്ഷേപിക്കുക.

678

Even though if you have enough time, satan can make you fruitless by ‘stealing the time inwardly’. Means, by forcefully keeping your mind worried and anxious about something.


നിങ്ങൾക്ക് വേണ്ടത്ര സമയമുണ്ടെങ്കിൽ പോലും, സാത്താന് 'ഉള്ളിൽ സമയം അപഹാരിച്ചുകൊണ്ട്' നിങ്ങളെ നിഷ്ഫലമാക്കാൻ കഴിയും. നിങ്ങളുടെ മനസ്സിനെ എന്തിനെക്കുറിച്ചോ ചിന്താകുലരാക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്.

677

When you add value to your time you are using your time wisely. The person who added the highest value to his time was Jesus by dying on the cross. [Med. Act 20:28].


നിങ്ങളുടെ സമയത്തിന് മൂല്യം കൂട്ടുമ്പോൾ, നിങ്ങൾ നിങ്ങളുടെ സമയം വിവേകപൂർവ്വം ഉപയോഗിക്കുന്നു. തന്റെ സമയത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയ വ്യക്തി കുരിശിൽ മരിച്ച യേശുവാണ്. ( അപ്പൊ 20:28).

676

We can ‘revalue our time’ by deciding what we will be doing with that time. Also by choosing our friend circle carefully and readjusting our relationships we can revalue our time.


ആ സമയം കൊണ്ട് നമ്മൾ എന്തുചെയ്യണമെന്ന് തീരുമാനിച്ചുകൊണ്ട് നമുക്ക് 'നമ്മുടെ സമയം പുനർമൂല്യനിർണയം' നടത്താം. നമ്മുടെ സുഹൃത്ത് വലയം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിലൂടെയും നമ്മുടെ ബന്ധം പുനഃക്രമീകരിക്കുന്നതിലൂടെയും നമുക്ക് നമ്മുടെ സമയം പുനർമൂല്യനിർണയം ചെയ്യാൻ കഴിയും.

675

It is unwise to depreciate and devalue the priceless gift ‘the time’ given by God by doing worthless things.


വിലക്കെട്ട കാര്യങ്ങൾ ചെയ്തുകൊണ്ട് ദൈവം നൽകിയ അമൂല്യമായ സമ്മാനമായ 'സമയത്തെ' വിലകുറച്ചു കാണിക്കുന്നത് ബുദ്ധിശൂന്യമാണ്.

674

‘Time’ can be abused, lost, squandered because of our ignorance towards the ‘value of time’.


'സമയത്തിന്റെ മൂല്യ'ത്തെക്കുറിച്ചുള്ള നമ്മുടെ അജ്ഞത കാരണം 'സമയം' ദുരുപയോഗം ചെയ്യപ്പെടാം, നഷ്ടപ്പെടാം, പാഴാക്കാം.

673

‘Time’ can be stolen like money. This happens to everyone in the ‘world system’ which is ruled by devil, the thief.


'സമയം' പണം പോലെ അപഹാരിക്കാം. കള്ളനായ പിശാച് ഭരിക്കുന്ന 'ലോക വ്യവസ്ഥിതിയിലെ' എല്ലാവർക്കും ഇത് സംഭവിക്കുന്നു.

672

God allowed us to live the first portion of our life in ‘time’ in this world. When the life leaves from the ‘time’ to ‘eternity’ it is named ‘DEATH’.


നമ്മുടെ ജീവിതത്തിന്റെ ആദ്യഭാഗം ഈ ലോകത്തിൽ 'സമയത്ത്' ജീവിക്കാൻ ദൈവം നമ്മെ അനുവദിച്ചു. ജീവൻ 'സമയ'ത്തിൽ നിന്ന് 'നിത്യത'യിലേക്ക് പോകുമ്പോൾ അതിന് 'മരണം' എന്ന് പേരിട്ടു.

671

‘Redeeming the time’ means, recovering your time from the ‘worldly system’ in which you have been brought up to gain only the temporary world into gaining the eternal Kingdom of God by doing the will of God. 


സമയത്തെ വീണ്ടെടുക്കുക എന്നതിനർത്ഥം ദൈവഹിതം ചെയ്ത് നിത്യമായ ദൈവരാജ്യം നേടുന്നതിന് താൽക്കാലിക ലോകം മാത്രം നേടാൻ നിങ്ങളെ വളർത്തിയ ലോകവ്യവസ്ഥിതിയിൽ നിന്ന് നിങ്ങളുടെ സമയം വീണ്ടെടുക്കുക എന്നതാണ്.

670

‘Rice’ is measured in ‘kilogram’, ‘oil’ is measured in ‘liter’, but ‘Life’ is measured by ‘time’. that’s why we ask, how old are you? Or how much time have you used?


അരിയെ അളക്കുന്നത് കിലോയിൽ, എണ്ണ അളക്കുന്നത് ലിറ്ററിൽ. എന്നാൽ ജീവിതം അളക്കുന്നത് സമയം കൊണ്ടാണ് അതുകൊണ്ടാണ് നാം ചോദിക്കുന്നത് നിങ്ങൾക്ക് എത്ര വയസ്സായി അല്ലെങ്കിൽ നിങ്ങൾ എത്ര സമയം ഉപയോഗിച്ചു?

669

‘If you don’t plan your day, your day will be planed by somebody else’. So it is unwise to give the steering of your life in others hand by ‘not planning your day wisely’. 


നിങ്ങൾ നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ ദിവസം മറ്റാരെങ്കിലും ആസൂത്രണം ചെയ്യും. അതിനാൽ നിങ്ങളുടെ ദിവസം വിവേകപൂർവ്വം ആസൂത്രണം ചെയ്യാതെ നിങ്ങളുടെ ജീവിതത്തിന്റെ സ്റ്റിയറിങ് മറ്റുള്ളവരുടെ കൈകളിൽ നൽകുന്നത് ബുദ്ധിശൂന്യമാണ്.

668

Old creation lives before death, new creation lives beyond death ..!


പഴയ സൃഷ്ടി മരണത്തിനു മുമ്പേ ജീവിക്കുന്നു. പുതിയ സൃഷ്ടി മരണത്തിനപ്പുറം ജീവിക്കുന്നു.

667

Samson’s private life destroyed his public ministry. Isn’t this a warning?


ശിംശോന്റെ  സ്വകാര്യജീവിതം അവന്റെ പരസ്യശുശ്രൂഷയെ തകർത്തു ഇതൊരു മുന്നറിയിപ്പ് അല്ലേ?

666

Our ‘belief system’ produces our values. Our values reflect our morals. That means our values determine our character.


നമ്മുടെ 'വിശ്വാസ വ്യവസ്ഥ' നമ്മുടെ മൂല്യങ്ങളെ ഉത്പാദിപ്പിക്കുന്നു. നമ്മുടെ മൂല്യങ്ങൾ നമ്മുടെ ധാർമ്മികതയെ പ്രതിഫലിക്കുന്നു. അതായത് നമ്മുടെ മൂല്യങ്ങളാണ് നമ്മുടെ സ്വഭാവം നിർണയിക്കുന്നത്.