Skip to main content
# Sort ascending Proverb
665

The foundation of trust is integrity. [Med. God seeks for faithful ].


വിശ്വാസത്തിന്റെ അടിസ്ഥാനം സത്യസന്ധതയാണ്. ( ധ്യാനിക്കുക: ദൈവം വിശ്വസ്തരെ അന്വേഷിക്കുന്നു ).

664

Your character is like a soldier, who will protect your whole life. (Med. Pr.11:3-6, 1Peter 3:12,).


നിങ്ങളുടെ ജീവിതം മുഴുവൻ സംരക്ഷിക്കുന്ന ഒരു സൈനികനെ പോലെയാണ് നിങ്ങളുടെ സ്വഭാവം. ( സദൃശ്യവാക്യങ്ങൾ  11:3-6, 1 പത്രോസ്  3:12).

663

A person of character doesn’t need police, because they police themselves by locking them in their own convictions and throw away the key.


സ്വഭാവമുള്ള ഒരാൾക്ക് അധികം സംസാരിക്കേണ്ടതില്ല കാരണം അവന്റെ ജീവിതം തന്നെ ഒരു സന്ദേശമാണ്.

662

Nuclear bomb is a ‘body destroyer’, similarly ‘system of the world’ is a ‘soul destroyer’, which snatches man’s precious time in the unwanted activities of the world. 


ഒരു ന്യൂക്ലിയർ ബോംബ് ശരീരത്തെ നശിപ്പിക്കാൻ കഴിവുള്ള ഒന്നാണ്. അതുപോലെ 'ലോകത്തിന്റെ വ്യവസ്ഥ' ആണ് ഒരു ദേഹിയെ നശിപ്പിക്കാൻ കഴിവുള്ളത്. ഇത് ലോകത്തിലെ അനാവശ്യ പ്രവർത്തനങ്ങളിൽ മനുഷ്യന്റെ വിലയേറിയ സമയം അപഹരിക്കുന്നു.

661

Cross of Calvary was the ‘Closing Ceremony’ of ‘old creation’ and the ‘Opening Ceremony’ of ‘new creation’ in God’s heart. (Med. 2 cor.5:17, John 19:30).


കാൽവരി കുരിശ് 'പഴയ സൃഷ്ടി'യുടെ സമാപന ചടങ്ങും ദൈവത്തിന്റെ ഹൃദയത്തിലെ 'പുതിയ സൃഷ്ടി'യുടെ ഉദ്ഘാടനവും ആയിരുന്നു. (ധ്യാനിക്കുക. 2 കൊരി 5:17, യോഹന്നാൻ 19:30).

660

Disobedience is the outcome of distrust, like wise obedience is the evidence and outcome of simple faith and trust. (Med. Peter fishing Luke 5:5).


അനുസരണക്കേട് അവിശ്വാസത്തിന്റെ ഫലമാണ്. അതുപോലെ അനുസരണം ലളിതമായ വിശ്വാസത്തിന്റെ തെളിവും ഫലവും ആണ്. (ധ്യാനിക്കുക. പത്രോസ് - മത്സ്യബന്ധനം, ലൂക്കോസ് 5:5).

659

A true leader will not make others depend on him, instead he will train them to be independent.


ഒരു യഥാർത്ഥ നേതാവ് മറ്റുള്ളവരെ തന്നെ ആശ്രയിക്കാൻ അനുവദിക്കില്ല പകരം അവൻ അവരെ സ്വതന്ത്രരായിരിക്കാൻ പരിശീലിപ്പിക്കും.

658

When you train your successor you become free to expand your work.


നിങ്ങൾ നിങ്ങളുടെ പിൻഗാമിയെ പരിശീലിപ്പിക്കുമ്പോൾ നിങ്ങളുടെ ജോലി വിപുലീകരിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

657

The first act of a true leader is to identify their replacement and begin mentoring them.


ഒരു യഥാർത്ഥ നേതാവിന്റെ ആദ്യപ്രവർത്തി അവരുടെ പകരക്കാരനെ തിരിച്ചറിയുകയും അവരെ ഉപദേശിക്കാൻ തുടങ്ങുകയും ചെയ്യുക എന്നതാണ്.

656

Great leaders attach people to ‘The Vision’ not to the ‘themselves’, because ‘Vision’ is more important than ‘Visionary’.


മഹാനായ നേതാക്കൾ ആളുകളെ തങ്ങളിലേക്ക് അല്ല ദർശനത്തിലേക്ക് അടുപ്പിക്കുന്നു. കാരണം ദർശകനേക്കാൾ   ദർശനമാണ് പ്രധാനം.

655

Leadership is not a sprint but a marathon relay race.


നേതൃത്വം ഒരു കുതിച്ചോട്ടമല്ല, മാരത്തൺ റിലേ ഓട്ടമാണ്.

654

Worldly business men say, “each minute of mine is ‘money’, Godly men say, each minute of mine is ‘Eternal glory’”. Money can’t pass through ‘death gate’ but ‘Eternal Glory’ will pass through.


ലൗകിക ബിസിനസുകാർ പറയുന്നു എന്റെ ഓരോ മിനിറ്റും 'പണം' ആണ്. ദൈവഭക്തരായ മനുഷ്യർ പറയുന്നു എന്റെ ഓരോ മിനിറ്റും 'നിത്യ തേജസ്' ആണ്. പണത്തിന് മരണ വാതിൽ കടന്നുപോകാൻ കഴിയില്ല എന്നാൽ നിത്യ തേജസ് കടന്നുപോകും.

653

True leaders do not seek followers, followers are attracted towards true leaders.


യഥാർത്ഥ നേതാക്കൾ അനുയായികളെ തേടുന്നില്ല, അനുയായികൾ യഥാർത്ഥ നേതാക്കളിലേക്ക് ആകർഷിക്കപ്പെടുന്നു.

652

Only matured people want other people greater than them.


പക്വതയുള്ള ആളുകൾ മാത്രമേ മറ്റുള്ളവർ തങ്ങളെക്കാൾ വലിയവരാകാൻ ആഗ്രഹിക്കുന്നുള്ളൂ.

651

Invest in people not on buildings or materials, that can’t be taken beyond death. We never found Jesus investing on materials but in people.


മരണത്തിനപ്പുറം കൊണ്ടുപോകാൻ കഴിയാത്ത കെട്ടിടങ്ങളിലോ വസ്തുക്കളിലോ അല്ല, മനുഷ്യരിൽ നിക്ഷേപിക്കുക. യേശുവസ്തുക്കളിൽ നിക്ഷേപിക്കുന്നതായി നാം ഒരിക്കലും കണ്ടിട്ടില്ല, പക്ഷേ മനുഷ്യരിലാണ്.