Skip to main content
# Sort ascending Proverb
650

Good Investment: Invest  thoughts of the Kingdom into the hearts of men, then the Holy Spirit will rescue them into the eternal stock house, the Heaven.


നല്ല നിക്ഷേപം: രാജത്വത്തെ കുറിച്ചുള്ള ചിന്തകൾ മനുഷ്യരുടെ ഹൃദയത്തിൽ നിക്ഷേപിക്കുക. അപ്പോൾ പരിശുദ്ധാത്മാവ് അവരെ നിത്യ ഓഹരി ഭവനമായ സ്വർഗ്ഗത്തിലേക്ക് രക്ഷിക്കും.

649

Fishers of men: Invest ‘thoughts of the Kingdom of God’ into peoples heart and plunder them from the world, which is under devil before their transition through death.


മനുഷ്യരെ പിടിക്കുന്നവർ: 'ദൈവരാജ്യത്തെ കുറിച്ചുള്ള ചിന്തകൾ' ജനങ്ങളുടെ ഹൃദയത്തിൽ നിക്ഷേപിക്കുകയും മരണത്തിലൂടെയുള്ള അവരുടെ പരിവർത്തനത്തിന് മുമ്പ് പിശാചിന്റെ കീഴിലുള്ള ലോകത്തിൽ നിന്ന് അവരെ കൊള്ളയടിക്കുകയും ചെയ്യുക.

648

The first person who hid himself from God was Adam. When we rebel against God we hide ourselves from God and live only before men.


ദൈവത്തിൽ നിന്ന് മറഞ്ഞ ആദ്യത്തെ വ്യക്തി ആദം ആയിരുന്നു. നമ്മൾ ദൈവത്തിനെതിരെ മത്സരിക്കുമ്പോൾ നമ്മൾ ദൈവത്തിൽ നിന്ന് മറഞ്ഞ് മനുഷ്യരുടെ മുന്നിൽ മാത്രം ജീവിക്കുന്നു.

647

Performers and The Judge: ‘Earth’ is the stage where man performs, God is the Judge in Heaven marking our performances, He never sleeps.


അവതാരകരും ജഡ്ജിയും: മനുഷ്യന് അവതരിപ്പിക്കാനുള്ള വേദിയാണ് ഭൂമി. നിങ്ങളുടെ പ്രകടനങ്ങളെ അടയാളപ്പെടുത്തുന്ന സ്വർഗ്ഗത്തിലെ വിധികർത്താവാണ് ദൈവം അവൻ ഒരിക്കലും ഉറങ്ങുകയില്ല.

646

‘World and sin consciousness’ forces a person to flee from the reality of death, but ‘God consciousness’ mould's a person to welcome death bravely.


'ലോകവും പാപബോധവും' ഒരു വ്യക്തിയെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് ഓടി പോകാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ദൈവബോധം മരണത്തെ ധൈര്യത്തോടെ സ്വാഗതം ചെയ്യാൻ ഒരു വ്യക്തിയെ വാർത്തെടുക്കുന്നു.

645

The best control over the fear of death is to prepare for it by living before God in eternity where death cannot rule. 


മരണഭയത്തിന്റെ മേൽ ഏറ്റവും മികച്ച നിയന്ത്രണം, മരണത്തിന് ഭരിക്കാൻ കഴിയാത്ത നിത്യതയിൽ ദൈവം മുമ്പാകെ ജീവിച്ചുകൊണ്ട് അതിനായി തയ്യാറെടുക്കുക എന്നതാണ്.

644

Man is destined to die. He loses all his worldly riches along with his death leaving it to others. So be wise to redeem your time to gain everlasting Heavenly riches for yourself. (Med. 1 Tim.6:17-19 , Ps.49:10).


മനുഷ്യൻ മരിക്കാൻ വിധിക്കപ്പെട്ടവൻ ആണ്. തന്റെ മരണത്തോടൊപ്പം തന്നെ ലൗകിക സമ്പത്ത് എല്ലാം നഷ്ടപ്പെടുകയും മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾക്കായി ശാശ്വതമായ സ്വർഗീയസമ്പത്ത് നേടുന്നതിന് നിങ്ങളുടെ സമയം വീണ്ടെടുക്കാൻ ബുദ്ധിമാനായിരിക്കുക. (1 തിമോ 6:17-19, സങ്കീ 49:10).

643

We can’t take any physical wealth beyond the gate of cemetery, but Bible says, ‘our deeds will follow us’ (Med. Rev.14:13).


നമുക്ക് ശ്മശാനത്തിന്റെ കവാടത്തിനപ്പുറം ഭൗതിക സമ്പത്ത് ഒന്നും കൊണ്ടുപോകാൻ കഴിയില്ല, എന്നാൽ ബൈബിൾ പറയുന്നു 'നമ്മുടെ പ്രവർത്തികൾ നമ്മെ പിന്തുടരും'. (വെളിപ്പാട്  14:13).

642

Bible says, ‘Blessed are the dead…’ (Rev.14:13), let God help us to enjoy this type of death.


ബൈബിൾ പറയുന്നു, 'മരിച്ചവർ ഭാഗ്യവാന്മാർ...' (വെളിപ്പാട് 14:13), ഇത്തരത്തിലുള്ള മരണം ആസ്വദിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

641

Our earthly father, mother, brothers, sisters everybody sleeps, but we have a Heavenly Father Who never sleeps, but watches, cares and is writing notes about us for judgment as per 2 Cor.5:10. 


നമ്മുടെ ഭൗമിക പിതാവ്, മാതാവ്, സഹോദരങ്ങൾ, സഹോദരിമാർ എല്ലാവരും ഉറങ്ങുന്നു. എന്നാൽ നമുക്ക് ഒരു സ്വർഗ്ഗീയ പിതാവുണ്ട്. നമ്മുടെ സ്വർഗ്ഗീയ പിതാവ് ഒരിക്കലും ഉറങ്ങുന്നില്ല. എന്നാൽ 2 കൊരി 5:10 പ്രകാരം ന്യായവിധിക്കായി നമ്മെ നിരീക്ഷിക്കുകയും പരിപാലിക്കുകയും കുറിപ്പുകൾ എഴുതുകയും ചെയ്യുന്നു.

640

‘Physical death’ is not the ultimate end, but only the end of the physical side, still we will remain eternally either in spiritual torment in hell or in spiritual joy in Heaven.


ശാരീരിക മരണം ആത്യന്തികമായ അവസാനമല്ല ഭൗതികവശത്തിന്റെ അവസാനം മാത്രമാണ്. അപ്പോഴും നാം നരകത്തിലെ ആത്മീയ പീഡനത്തിലോ സ്വർഗ്ഗത്തിലെ ആത്മീയ സന്തോഷത്തിലോ നിത്യമായി തുടരും. 

639

If we do our ministry before men by expecting a ‘GOOD WORD FROM THEM’, we will be depressed and oppressed but do our ministry before God, we will be encouraged and empowered.


മനുഷ്യരുടെ മുമ്പിൽ 'നല്ല വാക്ക് പ്രതീക്ഷിച്ച്' നാം നമ്മുടെ ശുശ്രൂഷ ചെയ്താൽ നമുക്ക് വിഷാദവും അടിച്ചമർത്തലും ആയിരിക്കും ഉണ്ടാവുക. ദൈവം മുമ്പാകെ നമ്മുടെ ശുശ്രൂഷ ചെയ്യുക എങ്കിൽ നമുക്ക് പ്രോത്സാഹനവും ശക്തിയും ലഭിക്കും.
 

638

‘Flesh’ is the power of death in us. We can destroy this ‘power of death’ by our ‘daily death’, ie; ‘self denial’ to obey God ( Med. Heb1:14, 5:8-9).


'ജഡം' എന്നത് നമ്മിലെ മരണത്തിന്റെ ശക്തിയാണ്. നമ്മുടെ 'ദൈനംദിന മരണം' വഴി മരണത്തിന്റെ ശക്തി നശിപ്പിക്കാൻ നമുക്ക് കഴിയും. അതായത് ദൈവത്തെ അനുസരിക്കാനുള്ള 'സ്വയം' നിഷേധിക്കുന്നത് വഴി (എബ്രായർ 1:14, 5:8-9).

637

we rarely see people giving priority to Lords work over his own job, instead when they get off from their job they do God’s work. Kingdom of God is secondary in all most all believer’s life.


ആളുകൾ സ്വന്തം ജോലിയേക്കാൾ കർത്താവിന്റെ ജോലിക്ക് മുൻഗണന നൽകുന്നത് അപൂർവമായി മാത്രമേ നാം കാണാറുള്ളൂ. പകരം ജോലിയിൽ നിന്ന് ഇറങ്ങുമ്പോൾ അവർ ദൈവത്തിന്റെ വേല ചെയ്യുന്നു. മിക്ക വിശ്വാസികളുടെയും ജീവിതത്തിൽ ദൈവരാജ്യം രണ്ടാമതാണ്.
 

636

When death kills the body of a saint, death looses its power over that saint.


മരണം ഒരു വിശുദ്ധന്റെ ശരീരത്തെ കൊല്ലുമ്പോൾ മരണത്തിന് ആ വിശുദ്ധന്റെ മേലുള്ള ശക്തി നഷ്ടപ്പെടുന്നു.