Skip to main content
# Sort ascending Proverb
620

You are not a mistake or a biological accident or an experiment of God, but God has a specific purpose in your life.


നിങ്ങൾ ഒരു അബദ്ധമോ, ജീവശാസ്ത്രപരമായ അപകടമോ, ദൈവത്തിന്റെ പരീക്ഷണമോ അല്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്.

619

‘Sight’ is the function of the eyes, but ‘vision’ is the function of the heart. Your eyes show, ‘what it is’, but vision shows ‘what it will be’.


'കാഴ്ച' കണ്ണുകളുടെ പ്രവർത്തനമാണ്, എന്നാൽ 'ദർശനം' ഹൃദയത്തിന്റെ പ്രവർത്തനമാണ്. നിങ്ങളുടെ കണ്ണുകൾ 'അത് എന്താണെന്ന്' കാണിക്കുന്നു എന്നാൽ ദർശനം 'അത് എന്തായിരിക്കും' എന്ന് കാണിക്കുന്നു.

618

We can’t reveal the kingdom of God without abiding in the Kingdom of God.


ദൈവരാജ്യത്തിൽ വസിക്കാതെ നമുക്ക് ദൈവരാജ്യം വെളിപ്പെടുത്താൻ കഴിയില്ല.

617

‘False news spread faster than good news’. This shows how corrupted a human heart is ! [soul] .


നല്ല വാർത്തകളേക്കാൾ വേഗത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ഒരു മനുഷ്യഹൃദയം എത്രമാത്രം ദുഷിച്ചിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. (ദേഹി).

616

When you know your destination (Vision) it will control your decisions.


നിങ്ങളുടെ ലക്ഷ്യസ്ഥാനം (ദർശനം) അറിയുമ്പോൾ അത് നിങ്ങളുടെ തീരുമാനങ്ങളെ നിയന്ത്രിക്കും.

615

Hold something precious: For a born again believer everything he holds in his life is getting old day by day except the inner man. So be wise to focus on the inner man and nurture him.


വിലപിടിപ്പുള്ളത് നിലനിർത്തുക: വീണ്ടും ജനിച്ച ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആന്തരിക മനുഷ്യൻ ഒഴികെ അവന്റെ ജീവിതത്തിൽ അവൻ കൈവശം വച്ചിരിക്കുന്നതെല്ലാം അനുദിനം പഴകിക്കൊണ്ടിരിക്കുന്നു. അതിനാൽ ആന്തരിക മനുഷ്യനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവനെ പരിപോഷിപ്പിക്കാനും ബുദ്ധിമാനായിരിക്കുക.

614

An ambassador is not a mere citizen, he is a representative of his country. Similarly, believers are Heaven’s Ambassadors.


ഒരു അംബാസഡർ വെറുമൊരു പൗരൻ അല്ല അവൻ തന്റെ രാജ്യത്തിന്റെ പ്രതിനിധിയാണ്. അതുപോലെ വിശ്വാസികൾ സ്വർഗ്ഗത്തിന്റെ അംബാസഡർമാരാണ്.

613

If everything you have done dies with you, you are a failure! . True leadership is measured by what happens after your death. [ Moses-Joshua, Jesus-12 Disciples, Paul-Timothy].


നിങ്ങൾ ചെയ്തതെല്ലാം നിങ്ങളോടൊപ്പം മരിക്കുകയാണെങ്കിൽ നിങ്ങൾ ഒരു പരാജയമാണ്. നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് യഥാർത്ഥ നേതൃത്വം അളക്കുന്നത്. ( മോശ- യോശുവ, യേശു-12 ശിഷ്യന്മാർ, പൗലോസ്-തിമോത്തി).

612

Greatest act of a leader is in mentoring people to take his place, that means prepare for his replacement.


ഒരു നേതാവിന്റെ ഏറ്റവും മഹത്തായ പ്രവർത്തി എന്നത് തന്റെ സ്ഥാനത്തോളം എത്താൻ ആളുകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുക എന്നതാണ്. അതിനർത്ഥം നേതാവിന് പകരമായിട്ട് ആളുകളെ ഒരുക്കുക എന്നതാണ്.

611

Earthly government vainly tries to protect one third of man, that means only ‘man’s body’, but Heavenly government cares the whole man, means spirit, soul and body.


ഭൗതിക ഗവൺമെന്റ് മനുഷ്യന്റെ മൂന്നിലൊന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു അതിനർത്ഥം 'മനുഷ്യന്റെ ശരീരം' മാത്രമാണ്. എന്നാൽ സ്വർഗ്ഗീയ ഭരണകൂടം മുഴുവൻ മനുഷ്യനെയും പരിപാലിക്കുന്നു. അതായത് ആത്മാവ്, ദേഹി, ശരീരം.

610

Man adorns his corruptible body with ‘Worldly gold’, whereas his eternal soul should be adorned with ‘Spiritual Gold’, ie; the Character of Jesus. (Med. Rev.3:18, 1 Pet.3:3-4).


മനുഷ്യൻ തന്റെ ദ്രവത്വമുള്ള ശരീരത്തെ 'ലോകത്തിലെ സ്വർണ്ണം' കൊണ്ട് അലങ്കരിക്കുന്നു. അതേസമയം അവന്റെ നിത്യമായ ദേഹിയെ 'ആത്മീയ സ്വർണം' കൊണ്ട് അലങ്കരിക്കണം. അതായത്; യേശുവിന്റെ സ്വഭാവം. (ധ്യാനിക്കുക. വെളിപ്പാട് 3:18, പത്രോസ് 3:3-4).

609

Jesus purchased us but we can never purchase Jesus, so gain Jesus by trading our life for Him, ie; by following Jesus (Med. Luke 9:23).


യേശു നമ്മെ വിലയ്ക്ക് വാങ്ങി, എന്നാൽ നമുക്ക് ഒരിക്കലും യേശുവിനെ വാങ്ങാൻ കഴിയില്ല, അതിനാൽ നമ്മുടെ ജീവിതം അവന് വേണ്ടി വ്യാപാരം ചെയ്തുകൊണ്ട് യേശുവിനെ നേടുക അതായത്; യേശുവിനെ അനുഗമിച്ചു കൊണ്ട് (ധ്യാനിക്കുക. ലൂക്കോസ് 9:23).

608

Whatever we purchase we can use. Jesus purchased us, so we must be useful to Jesus.


നമ്മൾ വാങ്ങുന്നത് എന്തും ഉപയോഗിക്കാം യേശു നമ്മെ വിലക്ക് വാങ്ങി. അതിനാൽ നാം യേശുവിന് ഉപകാരപ്രദമായിരിക്കണം.

607

A car’s fuel tank is it’s belly, similarly man’s fuel tank is his belly, both should be filled with their own fuel for the effective function of their bodies. (Med. 1Cor.6:13).


ഒരു കാറിന്റെ ഇന്ധന ടാങ്ക് വയറാണ് അതുപോലെ മനുഷ്യന്റെ ഇന്ധന ടാങ്ക് അവന്റെ വയറാണ് രണ്ടും അവരവരുടെ ശരീരങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അതതിന്റെ ഇന്ധനം കൊണ്ട് നിറയ്ക്കണം (ധ്യാനിക്കുക. 1 കൊരി 6:13).

606

Most ministers want to be for Jesus, but they are reluctant to be with Jesus through their death [like Paul], Because their affection is on earth, similarly their followers.  (Med.Phil.1:21-24, 2 Cor.5:8, Col.3:1-2).


മിക്ക ശുശ്രൂഷകരും യേശുവിനു വേണ്ടി ആയിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ മരണത്തിലൂടെ (പൗലോസിനെ പോലെ) യേശുവിനോടൊപ്പം ആയിരിക്കാൻ അവർ വിമുഖത കാണിക്കുന്നു. കാരണം അവരുടെ സ്നേഹം ഭൂമിയിലാണ് അതുപോലെ തന്നെ അവരുടെ അനുയായികളും. (ഫിലി 1:21-24, 2 കൊരി 5:8, കൊലോ 3:1-2).