Skip to main content
# Sort ascending Proverb
605

Mutual relationship: Wife for the husband and husband for the wife, similarly born again person is for Jesus and Jesus is for born again person. (Med.7:24-25, 1 Cor.6:13).


പരസ്പരബന്ധം: ഭർത്താവിനെ ഭാര്യയും ഭാര്യക്ക് ഭർത്താവും അതുപോലെ, വീണ്ടും ജനിച്ച വ്യക്തി യേശുവിനും യേശു വീണ്ടും ജനിച്ച വ്യക്തിക്കും (ധ്യാനിക്കുക. 7:24-25, 1 കൊരി 6:13).

604

A lamp can not give light to the world unless it is lit, similarly a born again person can not be the light of the world without manifesting the ‘son of God’ in his life. (Med. Mat.25:1-13).


ഒരു വിളക്ക് കത്തിച്ചാൽ അല്ലാതെ ലോകത്തിന് വെളിച്ചം നൽകാൻ ആവില്ല, അതുപോലെ വീണ്ടും ജനിച്ച ഒരാൾക്ക് തന്റെ ജീവിതത്തിൽ 'ദൈവപുത്രൻ' പ്രത്യക്ഷപ്പെടാതെ ലോകത്തിന്റെ വെളിച്ചമാകാൻ കഴിയില്ല. (ധ്യാനിക്കുക. മത്തായി 25:1-13).

603

It is important to be busy for the Lord, but more important is to be ‘busy with the Lord’.


കർത്താവിന് വേണ്ടി തിരക്കിലായിരിക്കും എന്നത് പ്രധാനമാണ് എന്നാൽ അതിലും പ്രധാനം 'കർത്താവുമായി തിരക്കിലായിരിക്കുക' എന്നതാണ്.

602

“Half truth is more dangerous than full lie”. Mat.7:21-23 shows the people deceived by half truth.


'പൂർണ്ണമായ നുണയേക്കാൾ പകുതി സത്യം അപകടകരമാണ്' മത്തായി 7:21-23 പകുതി സത്യത്താൽ ആളുകൾ വഞ്ചിക്കപ്പെട്ടതായി കാണിക്കുന്നു.

601

Thoughts can’t be conveyed without words or actions, but actions speak louder than words.


വാക്കുകളോ പ്രവർത്തിക്കളോ ഇല്ലാതെ ചിന്തകൾ കൈമാറാൻ കഴിയില്ല,  എന്നാൽ പ്രവർത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു.

600

Jesus died to gain you, when you accept that you become born again, then you are in a position to lose all things to gain Jesus, like Apostle Paul (Med.Philp.3:8).


യേശു മരിച്ചത് നിങ്ങളെ നേടാനാണ് നിങ്ങൾ വീണ്ടും ജനിച്ചുവെന്ന് നിങ്ങൾ അംഗീകരിക്കുമ്പോൾ അപ്പോസ്തലനായ പൗലോസിനെ പോലെ യേശുവിനെ നേടുന്നതിന് എല്ലാം നഷ്ടപ്പെടുന്ന സ്ഥാനത്തിലാണ് നിങ്ങൾ (ധ്യാനിക്കുക. ഫിലി 3:8).

599

In the Old testament, God keeps His people in the ‘world’, which was their prison because of Adam’s condemnation  but in the new testament He released them from this prison and transferred them into Kingdom of God.


പഴയ നിയമത്തിൽ ദൈവം തന്റെ ജനത്തെ 'ലോകത്തിൽ' സൂക്ഷിക്കുന്നു, അത് ആദാമിന്റെ ശിക്ഷാവിധി നിമിത്തം അവരുടെ തടവറയായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ അവൻ അവരെ ഈ തടവറയിൽ നിന്ന് മോചിപ്പിച്ച് ദൈവരാജ്യത്തിലേക്ക് മാറ്റി.

598

According to the level we transform  ourselves from sons of man into sons of God, we are transferring from the kingdom of world to the Kingdom of God.


നാം മനുഷ്യ പുത്രന്മാരിൽ നിന്ന് ദൈവപുത്രന്മാരായി മാറുന്ന തലമനുസരിച്ച് നാം ലോകരാജ്യത്തിൽ നിന്ന് ദൈവരാജ്യത്തിലേക്ക് മാറുകയാണ്.

597

According to the level of transfer from old creation to new creation, you are transferring yourselves from the kingdom of world to the kingdom of God.


പഴയ സൃഷ്ടിയിൽ നിന്ന് പുതിയ സൃഷ്ടിയിലേക്കുള്ള മാറ്റത്തിന്റെ അളവനുസരിച്ച് നിങ്ങൾ ലോകരാജ്യത്തിൽ നിന്ന് ദൈവരാജ്യത്തിലേക്ക് മാറുകയാണ്.

596

The hidden process which has to happen in a true Christian life is ‘Changing Kingdom’. that means from the ‘world’ to the ‘Kingdom of God’.


ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതത്തിൽ സംഭവിക്കേണ്ട മറഞ്ഞിരിക്കുന്ന പ്രക്രിയയാണ് 'രാജ്യം മാറുന്നത്', അതായത് 'ലോകത്തിൽ' നിന്ന് 'ദൈവരാജ്യത്തിലേക്ക്'.

595

There is no harm to drink water to live, but if you fall in water you will die by ‘drinking water’. Similarly ‘world system’…. (Med. 1 Tim.6:8-9).


ജീവിക്കാൻ വെള്ളം കുടിച്ചാൽ കുഴപ്പമില്ല. പക്ഷേ വെള്ളത്തിൽ വീണാൽ വെള്ളം കുടിച്ചു മരിക്കും. അതുപോലെ തന്നെയാണ് ലോകവ്യവസ്ഥിതിയും (ധ്യാനിക്കുക തിമോത്തിയോസ് 6:8-9).

594

Devil steals, man sells, but God gives [John 10:10].


പിശാച് മോഷ്ടിക്കുന്നു, മനുഷ്യൻ വിൽക്കുന്നു, എന്നാൽ ദൈവം നൽകുന്നു (യോഹന്നാൻ 10:10).

593

Give God what's right not what’s left ! [Pro.3:9].


ദൈവത്തിനെ ശരിയായത് നൽകുക അവശേഷിക്കുന്നതല്ല! (സദൃശ്യവാക്യങ്ങൾ 3:9).

592

‘Adventures in God’ means ‘act upon the Word of God’ without looking into the worldly environments and setbacks. [Gen.12:1-4].


'ദൈവത്തിലെ സാഹസികതകൾ' എന്നതിനർത്ഥം, ലൗകിക ചുറ്റുപാടുകളിലേക്കും തിരിച്ചടികളിലേക്കും നോക്കാതെ 'ദൈവവചനത്തിന് അനുസ്മൃതമായി പ്രവർത്തിക്കുക' എന്നതാണ്. ( ഉല്പത്തി 12:1-4).

591

When we win changing the ‘Word of God’, ‘Word of God’ fail to change us! [Rev.22:18-19].


'ദൈവവചനം' മാറ്റുന്നതിൽ നാം വിജയിക്കുമ്പോൾ 'ദൈവവചനം' നമ്മെ മാറ്റുന്നതിൽ പരാജയപ്പെടുന്നു (വെളിപ്പാട് 22:18-19).