Skip to main content
# Sort ascending Proverb
575

A true representative proclaims only the thoughts of whom he represents. Remember, we are the representatives of Jesus.


ഒരു യഥാർത്ഥ പ്രതിനിധി താൻ ആരെ പ്രതിനിധാനം ചെയ്യുന്നു അദ്ദേഹത്തിന്റെ ചിന്തകൾ മാത്രമേ പറയുകയുള്ളൂ. ഓർക്കുക നാം യേശുവിന്റെ പ്രതിനിധികൾ ആകുന്നു.
 

574

Devil can work in our life only through the carnal part of our life, so be spiritual.


പിശാചിന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നമ്മുടെ ജീവിതത്തിന്റെ ജഡിക ഭാഗത്തിലൂടെ മാത്രമേ കഴിയൂ അതിനാൽ ആത്മീയരായിരിക്കുക.

573

We need transformation in all areas of our life than mere conviction as we see in modern Christianity.


ആധുനിക ക്രിസ്ത്യാനിത്വത്തിൽ നാം കാണുന്ന കേവലം ബോധ്യത്തേക്കാൾ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും പരിവർത്തനം നമുക്ക് ആവശ്യമാണ്.

572

When a child of God speaks, Heaven hears and agrees, Hell hears and obeys.


ഒരു ദൈവ പൈതൽ സംസാരിക്കുമ്പോൾ സ്വർഗ്ഗം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, നരകം കേൾക്കയും അനുസരിക്കുകയും ചെയ്യുന്നു.

571

‘Staying in the spirit’ is the ‘Key’ to win the battle against devil.


പിശാചിനെതിരായ പോരാട്ടത്തിൽ വിജയിക്കാനുള്ള താക്കോൽ ആണ് ആത്മാവിൽ നിലനിൽക്കുക.
 

570

We can’t fight against devil in devil’s ground, it means that by being worldly we can’t fight against devil, instead stay in the Kingdom of God to defeat the devil.


പിശാചിന്റെ മണ്ണിൽ നമുക്ക് പിശാചിനെതിരെ പോരാടാൻ കഴിയില്ല. അതിനർത്ഥം ലൗകീകമായി കൊണ്ട് നമുക്ക് പിശാചിനെതിരെ യുദ്ധം ചെയ്യാൻ കഴിയില്ല എന്നാണ്. പകരം പിശാചിനെ പരാജയപ്പെടുത്താൻ ദൈവരാജ്യത്തിൽ തുടരുക.

569

The eligibility set by Jesus to follow Him and become His disciple is not any ‘worldly degree’ but ‘Love Jesus above everything in the world’. (Med. Mat.19:21-22, Luke 14:26).


തന്നെ അനുഗമിക്കാനും അവന്റെ ശിഷ്യൻ ആകാനും യേശു നിശ്ചയിച്ചിട്ടുള്ള യോഗ്യത 'ലൗകിക ബിരുദം' ഒന്നുമല്ല എന്നാൽ 'ലോകത്തിലെ എല്ലാറ്റിനും ഉപരിയായി യേശുവിനെ സ്നേഹിക്കുക'. (ധ്യാനിക്കുക. മത്തായി 19:21-22, ലൂക്കോസ് 14:26).

568

If the minister who preaches, set himself in the fire of the Holy Spirit, the crowd around him will start to burn!.

 
പ്രസംഗിക്കുന്ന ശുശ്രൂഷകൻ പരിശുദ്ധാത്മാവിന്റെ അഗ്നിയിൽ ജ്വലിക്കപ്പെട്ടാൽ തനിക്ക് ചുറ്റുമുള്ള ജനക്കൂട്ടം കത്താൻ തുടങ്ങും.

567

Prosperity is not measured by how much you have gathered, but how much you have access to it. Like wise spiritual prosperity is not merely hearing but practicing the ‘Word’.


സമൃദ്ധി അളക്കുന്നത് നിങ്ങൾ എത്ര ശേഖരിച്ചു എന്നതിലല്ല എത്രത്തോളം അതിനെ ഉപയോഗിക്കാൻ കഴിയുന്നു എന്നാണ്, എന്നത് പോലെ ജ്ഞാനമുള്ള ആത്മീയ അഭിവൃദ്ധി കേവലം കേൾവിയല്ല മറിച്ച് വചനം പരിശീലിക്കുന്നതാണ്.

566

Everything in our life is getting older day by day, except the inner man in an obedient born again believer, who is renewed day by day.


നമ്മുടെ ജീവിതത്തിൽ എല്ലാം അനുദിനം പഴകിക്കൊണ്ടിരിക്കുകയാണ് അനുസരണം ഉള്ള വീണ്ടും ജനിക്കപ്പെട്ട വിശ്വാസിയുടെ ഉള്ളിലെ നാൾ തോറും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്ന അകത്തെ മനുഷ്യൻ ഒഴികെ.

565

‘Journey of a thousand mile begins with a single step’, similarly “Following Jesus begins with our first decision to deny ourselves and take up our cross daily to obey the Word of God”.


1000 മൈൽ യാത്രയുടെ തുടക്കം ഒരൊറ്റ ചുവടുവെപ്പിൽ ആണ് ആരംഭിക്കുന്നത്. എന്നതുപോലെ യേശുവിനെ അനുഗമിക്കുന്നത് ആരംഭിക്കുന്നത് നാം തന്നെത്താൻ ത്യജിക്കുകയും നമ്മുടെ ക്രൂശ് എടുത്തുകൊണ്ട് ദൈവവചനത്തെ അനുസരിക്കണം എന്നുള്ള ആദ്യ തീരുമാനത്തിലാണ്.

564

When a man preaches Truth, it can be identified from its fruit, check whether it sets you free from sin, the preacher and his denomination and leads you to God the Father (Med. Jn.8:32).


ഒരു മനുഷ്യൻ സത്യം പ്രസംഗിക്കുമ്പോൾ അതിന്റെ ഫലങ്ങളിൽ നിന്ന് അത് തിരിച്ചറിയാൻ കഴിയും. അത് നിങ്ങളെ പാപത്തിൽ നിന്നും സ്വതന്ത്രരാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അത് നിങ്ങളെ പ്രസംഗകനിലേക്കോ അവന്റെ വിഭാഗത്തിലേക്കോ അല്ല ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിലേക്ക് നയിക്കുന്നു. (യോഹന്നാൻ 8:32 ധ്യാനിക്കുക).

563

Spiritual prosperity is to grow in the heart of God by implementing ‘The Word of God’ in our life, but physical prosperity is to grow in the heart of men by our wealth, appearance and influence.


നമ്മുടെ ഉള്ളിൽ 'ദൈവവചനം' നടപ്പിലാക്കി ദൈവ ഹൃദയത്തിൽ വളരുക എന്നതാണ് ആത്മീയ അഭിവൃദ്ധി.

562

We can’t so easily identify the bad breath from us, our pride is also like that.


നമ്മിൽനിന്നുള്ള വായനാറ്റം നമുക്ക് അത്ര എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല നമ്മുടെ അഹങ്കാരവും അങ്ങനെയാണ്.

561

God never depends on us but still God loves us, when we become perfect in ‘God’s Love’, we also love God irrespective of all our needs. (Med. Ps.73:25).


ദൈവം ഒരിക്കലും നമ്മെ ആശ്രയിക്കുന്നില്ല, എന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ദൈവ സ്നേഹത്തിൽ പൂർണരായി തീരുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാതെ നാമും ദൈവത്തെ സ്നേഹിക്കുന്നു. (ധ്യാനിക്കുക. സങ്കീർത്തനങ്ങൾ 73:25).