Skip to main content
# Sort ascending Proverb
560

Intensity of “man’s love” varies on dependence, but God never depends on us but still God loves us, this is the beauty of “God’s Love”.


'മനുഷ്യന്റെ സ്നേഹത്തിന്റെ' തീവ്രത ആശ്രിതത്വത്തെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ ദൈവം ഒരിക്കലും നമ്മിൽ ആശ്രയിക്കുന്നില്ല. പക്ഷേ എപ്പോഴും ദൈവം നമ്മെ സ്നേഹിക്കുന്നു. ഇതാണ് ദൈവസ്നേഹത്തിന്റെ സൗന്ദര്യം.

559

We must reach to ‘The Level to love God’, irrespective of all our needs, this reflects the perfection of our spiritual growth.


നമ്മുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാതെ ദൈവത്തെ സ്നേഹിക്കാനുള്ള തലത്തിലേക്ക് നാം എത്തിച്ചേരണം. ഇത് പ്രതിഫലിപ്പിക്കുന്നു നമ്മുടെ ആത്മീയ വളർച്ചയോടെ പൂർണതയെയാണ്.

558

Intensity of man’s love depends upon mutual dependence. When we depend on a person more than anyone, we love him with the same measure of dependence.


മനുഷ്യന്റെ സ്നേഹത്തിന്റെ തീവ്രത പരസ്പര ആശ്രയത്വത്തെ ആശ്രയിച്ചിരിക്കുന്നു നമ്മൾ ഒരു വ്യക്തിയെ മറ്റാരെക്കാളും ആശ്രയിക്കുമ്പോൾ അതേ ആശ്രിതത്വത്തിന്റെ അളവോടെ നമ്മൾ അദ്ദേഹത്തെ സ്നേഹിക്കുന്നു.

557

When we try to meditate ‘Thoughts of the Kingdom’ in an atmosphere of ‘worldly thoughts’ in our heart, we feel the wrestling in our heart. 


നമ്മുടെ ഹൃദയത്തിലെ ലോക ചിന്തകളുടെ അന്തരീക്ഷത്തിൽ ദൈവ രാജ്യത്തെ കുറിച്ചുള്ള ചിന്തകൾ ധ്യാനിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ മൽപ്പിടുത്തം അനുഭവപ്പെടുന്നു.

556

When we allow or encourage ‘thoughts of the world’ in our heart, we push out ‘Thoughts of the Kingdom’ from our heart.


നമ്മുടെ ഹൃദയത്തിൽ നാം ലോകത്തെക്കുറിച്ചുള്ള ചിന്തകൾ അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ഹൃദയത്തിൽനിന്ന് ദൈവ രാജ്യത്തെക്കുറിച്ചുള്ള ചിന്തകളെ നാം പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്.

555

Our body needs ‘maintenance’, [Med. 1 Tim.6:8] but our soul needs ‘Profit’, [John 6:63] that means ‘Salvation and Eternal Glory’.


നമ്മുടെ ശരീരത്തിന് പരിപാലനം ആവശ്യമാണ് (ധ്യാനിക്കുക 1 തിമോ 6:8) എന്നാൽ നമ്മുടെ ദേഹിക്ക് 'ലാഭം' ആവശ്യമാണ് (യോഹന്നാൻ 6:63) അതിനർത്ഥം 'രക്ഷയും നിത്യ മഹത്വവും' എന്നാണ്.

554

Well known & Unknown: Many well known people on earth are unknown in Heaven. (Med. Mat.7:22-23).


അറിയപ്പെടുന്നതും അറിയപ്പെടാത്തതും: ഭൂമിയിലെ അറിയപ്പെടുന്ന പലരും സ്വർഗത്തിൽ അറിയപ്പെടാത്തവരാണ് (ധ്യാനിക്കുക, മത്തായി 7:22-23).

553

Man is using ‘upside down worldly system’, this hides the kingdom of God from man. This in turn will prevent any thirst for the Kingdom, to develop in man’s heart.


മനുഷ്യൻ തലകീഴായ ലോകവ്യവസ്ഥ ഉപയോഗിക്കുന്നു ഇത് ദൈവരാജ്യത്തെ മനുഷ്യനിൽ നിന്ന് മറയ്ക്കുന്നു. അത് മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടാകേണ്ടുന്ന ദൈവരാജ്യത്തിനായുള്ള ദാഹത്തെ തടയും.

552

 A ‘sick man’ seeks healing, a hungry man seeks food, a thirsty man seeks water, but why is it that man does not seek the Kingdom?  Because he does not have ‘Proper sense’.


ഒരു രോഗി രോഗശാന്തി തേടുന്നു വിശക്കുന്നവൻ ഭക്ഷണം തേടുന്നു ദാഹിക്കുന്നവൻ  വെള്ളം തേടുന്നു പക്ഷേ എന്തുകൊണ്ടാണ് മനുഷ്യൻ ദൈവരാജ്യം അന്വേഷിക്കാത്തത് കാരണം അവന് ശരിയായ ബോധമില്ല.

551

How much God values us is more important than how much men value us, so grow in the ‘Value System of God’.


മനുഷ്യർ നമ്മെ എത്രമാത്രം വിലമതിക്കുന്നു എന്നതിലുപരി ദൈവം നമ്മെ എത്രമാത്രം വിലമതിക്കുന്നു എന്നതാണ് പ്രധാനം. അതിനാൽ ദൈവത്തിന്റെ മൂല്യവ്യവസ്ഥയിൽ വളരുക.

550

It is important to show Jesus to the world, but it is also important to show what ‘Jesus Showed …’ to the world ! [Med. Mark 1:14,15, Luke 12:32].


യേശുവിനെ ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് പ്രധാനമാണ് എന്നാൽ അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് 'യേശു കാണിച്ചത് എന്താണെന്നുള്ളത്...' ലോകത്തിന് കാണിക്കാൻ! ( ധ്യാനിക്കുക മാർക്കോസ് 1:14,15, ലൂക്കോസ് 12:32).

549

A born again person in the world, is a combination of new creation and old creation.


ലോകത്ത് വീണ്ടും ജനിച്ച വ്യക്തി പുതിയ സൃഷ്ടിയുടെയും പഴയ സൃഷ്ടിയുടെയും സംയോജനമാണ്.

548

Outer man is designed to live before world but inner man before God.


പുറത്തെ മനുഷ്യൻ ലോകത്തിന് മുമ്പിൽ ജീവിക്കാൻ രൂപകല്പന ചെയ്തിരിക്കുന്നു. എന്നാൽ അകത്തെ മനുഷ്യൻ ദൈവത്തിന്റെ മുമ്പാകെ ജീവിക്കാനാണ്.
 

547

‘Grace’ is not a ‘bypass system’ to disobey God, but it is the ‘Heavenly empowerment in our life’ to obey God.


'കൃപ' ദൈവത്തോട് അനുസരണക്കേട് കാണിക്കാനുള്ള ഒരു 'ബൈപ്പാസ് സംവിധാനം' അല്ല മറിച്ച് അത് നമ്മുടെ ജീവിതത്തിൽ ദൈവത്തെ അനുസരിക്കാനുള്ള 'സ്വർഗീയ ശാക്തീകരണമാണ് '.

546

Man has no choice on his ‘Fleshly Birth’ in Adam,  but he has choice on his  ‘Spiritual Rebirth’ in Christ. (Med. John 3:6, 1:12).


ആദാമിലെ 'ജഡാത്മകമായ ജനനം' സംബന്ധിച്ച് മനുഷ്യന് മറ്റ് വഴികൾ ഒന്നുമില്ല, എന്നാൽ അവന് അവന്റെ 'ആത്മീയ വീണ്ടും ജനനം' ക്രിസ്തുവിൽ ഉള്ളതിന്റെ കാര്യത്തിൽ തിരഞ്ഞെടുപ്പുണ്ട് (ധ്യാനിക്കുക. യോഹന്നാൻ 3:6, 1:12).