Skip to main content
# Sort ascending Proverb
545

True discipleship is not merely giving some information but it is a training program to ‘turn the world upside down’. [Med. Act.17:6]


യഥാര്‍ത്ഥ ശിഷ്യത്വം എന്നത്‌ കേവലം ചില വിവരങ്ങള്‍ നല്‍കുക മാത്രമല്ല, അത്‌ ലോകത്തെ തലകീഴായി മാറ്റാനുള്ള ' ഒരു പരിശീലന പരിപാടിയാണ്‌. [ധ്യാനി .അപ്പൊ പ്രവ.17:06].

544

Three types of people are in the world, “The Spiritually dead [Unbelievers], The Resurrected [Born again] and The Spiritually sleeping” [Born again but worldly] (Med. Eph.5:14) 


ലോകത്ത്‌ മൂന്ന്‌ തരം ആളുകള്‍ ഉണ്ട്‌, “ആത്മീയമായി മരിച്ചവര്‍ [അവിശ്വാസികള്‍], പുനരുത്ഥാനം പ്രാപിച്ചവര്‍ [വീണ്ടും ജനിച്ചവര്‍] ആത്മീയമായി ഉറങ്ങുന്നവര്‍" [വീണ്ടും ജനിച്ചെങ്കിലും ലൗകികർ] (ധ്യാനി. എഫെ.5:14).

543

Discipleship really means ‘Following Jesus Christ’, that means to lead a life, which is ‘upside down’ in the eyes of the world.


ശിഷ്യത്വം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്‌ 'യേശുക്രിസ്തുവിനെ അനുഗമിക്കുക' എന്നതാണ്‌, അതായത്‌ ലോകത്തിന്റെ കണ്ണില്‍ അത്‌ ഒരു 'തലകീഴായി ' ജീവിതം നയിക്കുന്നത്‌ പോലെയാണ്‌.

542

New testament empowers a person to lead a ‘resurrected life’, but old testament deals with ‘spiritually dead people’. (Med. Col.3:1-2)


'പുനരുത്ഥാനം പ്രാപിച്ച ജീവിതം' നയിക്കാൻ പുതിയ നിയമം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു എന്നാൽ പഴയ നിയമം 'ആത്മീയമായി മരിച്ച ആളുകളെ' സംബന്ധിക്കുന്നതാണ്. (ധ്യാനി.കൊലോ.3:1-2).

541

Real repentance turns a person from his outer life to his inner life or a ‘life before men’ to a ‘life before God’. (Med.Col.3:1-2)


യഥാര്‍ത്ഥ പശ്ചാത്താപം ഒരു വ്യക്തിയെ അവന്റെ ബാഹ്യ ജീവിതത്തില്‍ നിന്ന്‌ അവന്റെ ആന്തരിക ജീവിതത്തിലേക്ക്‌ അല്ലെങ്കില്‍ 'മനുഷ്യര്‍ക്ക്‌ മുന്‍പില്‍ ഉള്ള ജീവിതത്തില്‍' നിന്ന്‌ ദൈവത്തിനു മുന്‍പാകെ ഉള്ള ജീവിതത്തിലേക്ക്‌ തിരിക്കുന്നു .(ധ്യാനി.കൊലോ.3:1-2).

540

Old testament controls and trains the sinful man, but  new testament breaks the sinful man and reveals the new creation.


പഴയ നിയമം പാപിയായ മനുഷ്യനെ നിയന്ത്രിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു, എന്നാൽ പുതിയ നിയമം പാപിയായ മനുഷ്യനെ തകർക്കുന്നു പുതിയ സൃഷ്ടിയെ വെളിപ്പെടുത്തുന്നു.

539

Living before God is the secret to receive Manna from God. Once we get ‘The Word’ from God, He will release the provisions and opportunities to release that Word.


ദൈവത്തില്‍ നിന്ന്‌ മന്ന സ്വീകരിക്കുന്നത്തിന്റെ രഹസ്യം ദൈവത്തിന്റെ മുന്‍പാകെ ജീവിക്കുക എന്നതാണ്‌. ഒരിക്കല്‍ നമുക്ക്‌ ദൈവത്തില്‍ നിന്ന്‌ 'വചനം' ലഭിക്കുന്നു എങ്കില്‍ ആ വചനം പുറപ്പെടുവിക്കുന്നതിനുള്ള കരുതലും,അവസരങ്ങളും അവിടുന്ന്‌ ഒരുക്കും.

538

True body of Christ will continue to do the same work what Jesus did on earth. This is the identification of  ‘The Real Body of Christ’.


യേശു ഭൂമിയില്‍ ചെയ്ത അതേ വേല ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരം തുടര്‍ന്നും ചെയ്യും. ഇങ്ങനെയാകുന്നു 'ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരത്തെ' തിരിച്ചറിയുന്നത്‌.

537

Unless we have the Spirit of Christ  followed by the mind of Christ, we can’t be the body of Christ.


ക്രിസ്തുവിന്റെ ആത്മാവിനെ പിന്തുടരുന്ന ക്രിസ്തുവിന്റെ മനസ്സ്‌ നമ്മുക്ക്‌ ഇല്ലായെങ്കില്‍, നമ്മുക്ക്‌ ക്രിസ്തുവിന്റെ ശരീരമാകാന്‍ കഴിയില്ല.

536

Most of the parents desire to put their children in British curriculum to attain ‘British standard’, than to put Word of God in them to attain ‘Heavenly standard’.


മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളില്‍ ദൈവവചനത്താൽ കൈവരിക്കുന്ന 'സ്വര്‍ഗ്ഗീയ നിലവാരം' നേടുന്നതിനേക്കാള്‍ ഉപരി തങ്ങളുടെ കുട്ടികളെ ബ്രിട്ടീഷ്‌ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി 'ബ്രിട്ടീഷ്‌ നിലവാരം' നേടുവാന്‍ ആഗ്രഹിക്കുന്നു.

535

Don’t sacrifice your ‘valuable time’, which is meant to ‘gain your life’, in the alter of  ‘only gaining money’.


“നിങ്ങളുടെ ജീവന്‍ നേടാനുള്ള” നിങ്ങളുടെ “വിലപ്പെട്ട സമയം" പണം മാത്രം നേടി നഷ്ടപ്പെടുത്തരുത്.

534

Rejections from the world is not a setback to sit sad but it is a ‘setup’ to push us strong into the Kingdom of God, so use it wisely. 


ലോകത്തില്‍ നിന്നുള്ള തിരസ്കരണങ്ങള്‍ സങ്കടപ്പെട്ടിരിക്കാനുള്ള ഒരു തിരിച്ചടിയല്ല, മറിച്ച്‌ നമ്മുക്ക്‌ ദൈവരാജ്യത്തിലേക്ക്‌ ശക്തിപ്പെടാനുള്ള ഒരു ഉത്തേജനം ആകുന്നു,അതിനാല്‍ അത്‌ വിവേകത്തോടെ ഉപയോഗിക്കുക.

533

‘Man’s business’ is outer business, aim of it is to gain the ‘temporary world’, but ‘Father’s business’ is inner business, aim of it is to reveal the ‘sons of God’ into the Kingdom of God. 


'മനുഷ്യന്റെ ബിസിനസ്സ്‌' എന്നത്‌ ഒരു ബാഹ്യ ബിസിനസ്സാണ്‌, അതിന്റെ ലക്ഷ്യം 'താല്‍ക്കാലിക ലോകം' നേടുക എന്നതാണ്‌, പക്ഷേ 'പിതാവിന്റെ ബിസിനസ്സ്‌' എന്നത്‌ ഒരു ആന്തരിക ബിസിനസ്സാണ്‌, അതിന്റെ ലക്ഷ്യം 'ദൈവപുത്രന്മാരെ'ദൈവരാജ്യത്തിലേക്ക്‌ വെളിപ്പെടുത്തുക എന്നതാണ്‌.

532

Men are busy with the worldly businesses, which is outside the human body, but Jesus is focusing on His ‘Father’s business’ that is to reveal the ‘sons of God’, which is happening inside the human body. (Med. John 6:27).


മനുഷ്യ ശരീരത്തിന്‌ പുറത്തുള്ള ലോക ബിസിനസ്സുകളില്‍ മനുഷ്യര്‍ തിരക്കിലാണ്‌, എന്നാല്‍ യേശു തന്റെ 'പിതാവിന്റെ ബിസിനസ്സില്‍' ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്നു, അതായത്‌ 'ദൈവപുത്രന്മാരെ' വെളിപ്പെടുത്തുക, അത്‌ സംഭവിക്കുന്നത്‌ മനുഷ്യന്റെ ശരീരത്തിനുള്ളില്‍ ആണ്‌. (ധ്യാനി.യോഹന്നാന്‍ 6:27)

531

For a follower of Jesus, each ‘rejection from the earthly family’ will act like a ‘push’ into the Heavenly family. 


യേശുവിന്റെ ഒരു അനുഗാമിയെ സംബന്ധിച്ചിടത്തോളം, 'ഭൂമിയിലെ കുടുംബത്തില്‍ നിന്നുള്ള ഓരോ തിരസ്കരണവും' സ്വര്‍ഗ്ഗീയ കുടുംബത്തിലേക്കുള്ള ഒരു 'അവസരം' പോലെ പ്രവര്‍ത്തിക്കും.