530 |
Satan possesses a man but Holy Spirit fills a man. Filling will empower us but possessing will snatch even our ‘will power’ also.
സാത്താന്‍ ഒരു മനുഷ്യനെ ബാധിക്കുന്നു, എന്നാല്‍ പരിശുദ്ധാത്മാവ് ഒരു മനുഷ്യനെ നിറയ്ക്കുന്നു.നിറക്കല്‍ നമ്മെ ശാക്തീകരിക്കും എന്നാല്‍ ബാധിക്കല്‍ നമ്മുടെ 'ഇച്ഛാശക്തി' പോലും തട്ടിയെടുക്കും. |
529 |
Man’s mind is like a door, we can close and open it by our thoughts. Godly thought opens the door for God, but worldly and fleshly thoughts open it for devil.
മനുഷ്യന്റെ മനസ്സ് ഒരു വാതില്‍ പോലെയാണ്, നമ്മുടെ ചിന്തകളാല്‍ നമുക്ക് അത് അടയ്ക്കാനും തുറക്കാനും കഴിയും.ദൈവിക ചിന്ത ദൈവത്തിനായുള്ള വാതില്‍ തുറക്കുന്നു, എന്നാല്‍ ലോകത്തിന്റെയും ജഡികവുമായ ചിന്തകള്‍ പിശാചിനായി അത് തുറക്കുന്നു. |
528 |
When we think worldly, we remain in the world. When we think Godly, we force ourselves into the Kingdom of God.
നാം ലോകപരമായി ചിന്തിക്കുമ്പോള്‍ നാം ലോകത്തില്‍ തന്നെ നിലകൊള്ളുന്നു.എപ്പോള്‍ നാം ദൈവികമായി ചിന്തിക്കുന്നുവോ, നാം നമ്മെത്തന്നെ ദൈവരാജ്യത്തിലേക്ക് ശക്തിപ്പെടുത്തുന്നു. |
527 |
By activating the fleshly thoughts in our mind we allow satan to drive us, but through Godly thoughts we allow God to work through us.
നമ്മുടെ മനസ്സിലെ ജഡിക ചിന്തകളെ സജീവമാക്കുന്നതിലൂടെ, സാത്താനെ നമ്മെ നിയന്ത്രിക്കാന്‍ നാം അനുവദിക്കുന്നു, എന്നാല്‍ ദൈവിക ചിന്തകളിലൂടെ ദൈവത്തെ നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ നാം അനുവദിക്കുന്നു. |
526 |
The purpose of the five fold ministry (Eph.4:11) is to buildup the body of Christ into the fullness of Christ or to the manifestation of ‘sons of God’.
അഞ്ച് അംഗ ശുശ്രൂഷയുടെ ഉദ്ദേശ്യം (എഫേ. 4:11) ക്രിസ്തുവിന്റെ ശരീരത്തെ ക്രിസ്തുവിന്റെ പൂര്‍ണ്ണതയിലേക്ക് കെട്ടിപ്പടുക്കുക അല്ലെങ്കില്‍ 'ദൈവപുത്രന്മാരുടെ' വെളിപ്പെടലിലേക്ക് എത്തിക്കുക എന്നതാണ്. |
525 |
‘Jesus emptied Himself’ (Phi.2:7). Check ourselves before God, whether we are ‘emptying ourselves or filling ourselves’.
'യേശു തന്നെത്തന്നെ ശൂന്യമാക്കി ' (ഫിലി 2:7). നാം 'നമ്മളെത്തന്നെ ശൂന്യമാക്കുകയാണോ ' അതോ നമ്മളെത്തന്നെ നിറക്കുകയാണോ ' എന്ന് ദൈവമുൻപാകെ നമ്മളെത്തന്നെ പരിശോധിക്കുക. |
524 |
Flesh will hide our mistakes from us, so we will not be able to see and correct it.
ജഡം നമ്മുടെ തെറ്റുകൾ നമ്മിൽ നിന്ന് മറക്കും, അതിനാൽ നമുക്ക് അത് കാണാനും തിരുത്താനും കഴിയുകയില്ല. |
523 |
One of the nature of God is to hide himself behind His creation. This will prompt a wise man to seek God. (Med. Ps.14:2, Isa. 45:15, Rom. 1:19-22)
ദൈവത്തിന്റെ ഒരു സ്വഭാവം അവിടുന്ന് സൃഷ്ടിക്ക് പിന്നിൽ സ്വയം മറഞ്ഞിരിക്കുക എന്നതാണ്. ഇതൊരു ജ്ഞാനിയായ മനുഷ്യനെ ദൈവത്തെ അന്വേഷിക്കാൻ പ്രേരിപ്പിക്കും ( ധ്യാനിക്കുക. സങ്കീർത്തനങ്ങൾ 14:2, യെശയ്യാവ് 45:15, റോമർ 1:19-22 ) |
522 |
Before Jesus came into this world, the first step He did is ‘He emptied Himself and took the form of a servant’. This act shows, what we should do before we start our spiritual journey.
യേശു ഈ ലോകത്തിലേക്ക് വരുന്നതിനുമുമ്പ്, അവിടുന്ന് ചെയ്ത ആദ്യത്തെ ചുവട്വയ്പ്പ് ' അവിടുന്ന് തന്നെത്തന്നെ ശൂന്യമാക്കി ഒരു ദാസന്റെ രൂപം എടുത്തു '. നമ്മുടെ ആത്മീയ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നാം എന്ത് ചെയ്യണം എന്ന് ഈ പ്രവർത്തി കാണിക്കുന്നു.
|
521 |
When we go in our own way, we are going away from God’s support, so don’t blame any more !
നമ്മൾ നമ്മുടെ സ്വന്തം വഴിക്ക് പോകുമ്പോൾ, നാം ദൈവത്തിന്റെ സംരക്ഷണത്തിൽ നിന്ന് അകന്നു പോവുകയാണ്, അതിനാൽ കുറ്റപ്പെടുത്തരുത് ഇനി എന്തെങ്കിലും. |
520 |
In a man’s structure, ‘outer man’ has to look into the world by his natural eyes to walk properly and ‘inner man’ has to look into God by his mind, to drive the ‘outer man’ properly.
ഒരു മനുഷ്യന്റെ ഘടനയിൽ, ' പുറത്തെ മനുഷ്യൻ' ശരിയായി നടക്കാൻ തന്റെ സ്വാഭാവിക കണ്ണുകളാൽ ലോകത്തെ നോക്കേണ്ടതുണ്ട്, ' അകത്തെ മനുഷ്യൻ' തന്റെ മനസ്സുകൊണ്ട് ദൈവത്തിലേക്ക് നോക്കേണ്ടതുണ്ട്, ' പുറത്തെ മനുഷ്യനെ ശരിയായി നയിക്കാൻ. |
519 |
Fleshly thoughts are devil’s driving thoughts which dwells in man’s heart, but thoughts of the Word are God’s guiding thoughts for man, which reveals in man’s heart as daily bread.
ജഡിക ചിന്തകൾ മനുഷ്യന്റെ ഹൃദയത്തിൽ വസിക്കുന്ന പിശാചിന്റെ ചാലക ചിന്തകളാണ്. എന്നാൽ വചന ചിന്തകൾ മനുഷ്യനുള്ള ദൈവത്തിന്റെ വഴികാട്ടുന്ന ചിന്തകളാണ്. അത് മനുഷ്യന്റെ ഹൃദയത്തിൽ അന്നന്നുള്ള ആഹാരമായി വെളിപ്പെടുന്നു. |
518 |
When we do our calling, provisions which God arranged for us in this world will seek us but when we do our job we are seeking the provisions.
നാം നമ്മുടെ വിളി ചെയ്യുമ്പോൾ, ഈ ലോകത്ത് ദൈവം നമുക്ക് വേണ്ടി ക്രമീകരിച്ച വിഭവങ്ങൾ നമ്മെ തേടി വരും എന്നാൽ നാം നമ്മുടെ ജോലി ചെയ്യുമ്പോൾ നമ്മൾ വിഭവങ്ങൾ തേടുകയാണ്. |
517 |
If we want to generate something from peoples heart, we have to first sow them into their heart. (Med. 1 John 4:19)
ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും ഉളവാക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാം ആദ്യം അവയെ വിതക്കണം അവരുടെ ഹൃദയത്തിലേക്ക് ( ധ്യാനിക്കുക. 1 യോഹന്നാൻ 4:19 ) |
516 |
In ‘world system’ everything on earth belongs to men, but in God’s system everything on earth belongs to God, so seek the kingdom and make it function in our life.
'ലോക വ്യവസ്ഥിതിയിൽ ' ഭൂമിയിലുള്ളതെല്ലാം മനുഷ്യരുടേതാണ്, എന്നാൽ 'ദൈവത്തിന്റെ വ്യവസ്ഥിതിയിൽ ' ഭൂമിയിലുള്ളതെല്ലാം ദൈവത്തിന്റെതാണ് അതിനാൽ ദൈവരാജ്യം അന്വേഷിക്കുകയും അത് നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുക. |