Skip to main content
# Sort ascending Proverb
515

Whenever you advise a person, who is reluctant to obey you, he considers you as his enemy in his heart.


ഒരു വ്യക്തിയെ നിങ്ങൾ ഉപദേശിക്കുമ്പോൾ എല്ലാം അവൻ നിങ്ങളെ അനുസരിക്കാൻ മടിക്കുന്നു എങ്കിൽ അവൻ നിങ്ങളെ ശത്രുവായാണ് അവന്റെ ഹൃദയത്തിൽ പരിഗണിക്കുന്നത്.

514

World means men or thoughts inside man’s soul (heart). [Med. John 17:21-24]


ലോകം എന്നാൽ മനുഷ്യർ അല്ലെങ്കിൽ മനുഷ്യന്റെ ദേഹി(ഹൃദയം)ക്ക് ഉള്ളിലെ ചിന്തകൾ എന്നാണ് അർത്ഥമാക്കുന്നത്. ( ധ്യാനിക്കുക. യോഹന്നാൻ17:21-24 )

513

Before Adam’s fall, ‘God’s thoughts’ was the ‘operating system’ in the heart of man. After the fall, devil reversed it. Now ‘devil’s thoughts’, (world) is the operating system over earth, which is in the heart of man


ആദമിന്റെ വീഴ്ചയ്ക്ക് മുമ്പ് മനുഷ്യന്റെ ഹൃദയത്തിലെ ഓപ്പറേറ്റിങ് സിസ്റ്റം എന്നത് ദൈവത്തിന്റെ ചിന്തകൾ ആയിരുന്നു. വീഴ്ചയ്ക്കുശേഷം പിശാച് അതിനെ തലകീഴാക്കി. ഇപ്പോൾ മനുഷ്യന്റെ ഹൃദയത്തിലുള്ള പിശാചിന്റെ ചിന്തകൾ (ലോകം ) ആണ് ഭൂമിക്ക് മുകളിലുള്ള ഓപ്പറേറ്റിങ് സിസ്റ്റം.

512

Devil uses ‘flesh in man’ to ‘Rule Man’, also uses ‘world in man’ to ‘Rule Earth’, through man


മനുഷ്യരെ ഭരിക്കാൻ പിശാച് മനുഷ്യനിലെ ജഡം ഉപയോഗിക്കുന്നു കൂടാതെ മനുഷ്യനിലെ ലോകം ഉപയോഗിച്ച് മനുഷ്യനിലൂടെ ഭൂമിയെ ഭരിക്കുന്നു.

511

‘Earth’ is a physical place, but ‘world’ is a ‘set of thoughts’ in human heart, working contrary to the God’s system.


'ഭൂമി' എന്നത് ഒരു ഭൗതിക സ്ഥലമാണ്, എന്നാൽ 'ലോകം' എന്നത് മനുഷ്യഹൃദയത്തിലെ ഒരു ചിന്തകളുടെ കൂട്ടമാണ്. അത് ദൈവത്തിന്റെ വ്യവസ്ഥിതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു.

510

‘World’ will force our mind into the earth, but ‘Truth’ will guide our mind into the ‘Heaven’.


'ലോകം' നമ്മുടെ മനസ്സിനെ ഭൂമിയിലേക്ക് സ്വാധീനിപ്പിക്കും എന്നാൽ 'സത്യം' നമ്മുടെ മനസ്സിനെ സ്വർഗ്ഗത്തിലേക്ക് നയിക്കും.

509

God created ‘earth’ in the universe, but satan organized ‘world’ in man’s heart


ദൈവം പ്രപഞ്ചത്തിൽ 'ഭൂമി'യെ സൃഷ്ടിച്ചു എന്നാൽ സാത്താൻ മനുഷ്യന്റെ ഹൃദയത്തിൽ 'ലോകം' രൂപവൽക്കരിച്ചു.

508

‘Earth’ is a physical place where man’s ‘body’ dwells, but ‘world’ is a spiritual place established in man’s ‘soul’


'ഭൂമി' എന്നത് മനുഷ്യന്റെ 'ശരീരം' വസിക്കുന്ന ഒരു ഭൗതിക സ്ഥലമാണ്. എന്നാൽ 'ലോകം' എന്നത്  മനുഷ്യന്റെ ദേഹിയിൽ സ്ഥാപിക്കപ്പെട്ട ഒരു ആത്മീയ സ്ഥലമാണ്.

507

Difference between ‘earth’ and ‘world’, ‘Earth’ is a physical place that God created in the beginning, ‘world’ is the spiritual place in man’s heart.


'ഭൂമിയും' 'ലോകവും' തമ്മിലുള്ള വ്യത്യാസം, 'ഭൂമി' എന്നത് ദൈവം ആദിയിൽ സൃഷ്ടിച്ച ഒരു ഭൗതിക സ്ഥലമാണ് 'ലോകം' മനുഷ്യന്റെ ഹൃദയത്തിലെ ആത്മീയ സ്ഥലമാണ്.

506

Devil can’t do anything to a born again person except he believes that devil can.


പിശാചിന് കഴിയുമെന്ന് അവൻ വിശ്വസിക്കുമ്പോൾ അല്ലാതെ പിശാചിന് വീണ്ടും ജനിച്ച ഒരാളെ ഒന്നും ചെയ്യാൻ കഴിയില്ല.

505

Secret of David’s growing faith was, he related the past victories with his current problems.


ദാവീദിന്റെ വർദ്ധിച്ചുവന്നിരുന്ന വിശ്വാസത്തിന്റെ രഹസ്യം അദ്ദേഹം മുൻകാല വിജയങ്ങളെ തന്റെ നിലവിലുള്ള പ്രശ്നങ്ങളോട് ബന്ധപ്പെടുത്തുമായിരുന്നു.
 

504

Even though Old testament people read Bible, they remain in the bondage of the world, but in new testament, the Truth will set them free.


പഴയ നിയമത്തിലെ ആളുകൾ ബൈബിൾ വായിക്കുന്നുണ്ടെങ്കിലും അവർ ലോകത്തിന്റെ അടിമത്തത്തിൽ തുടരുന്നു. എന്നാൽ പുതിയ നിയമത്തിൽ സത്യം അവരെ സ്വതന്ത്രരാക്കും.

503

In the new testament we will listen from the Spirit and confirm it by the Bible, but in old testament, we merely read Bible.


പുതിയ നിയമത്തിൽ നാം ആത്മാവിൽ നിന്ന് കേൾക്കുകയും ബൈബിളിലൂടെ സ്ഥിരീകരിക്കുകയും ചെയ്യും പക്ഷേ പഴയ നിയമത്തിൽ നാം ബൈബിൾ വായിക്കുക മാത്രമാണ് ചെയ്യുന്നത്.

502

Don’t mistake the healing through the ‘healing gift’ as a reward, but it’s a sign.


'രോഗശാന്തി വരം ' വഴിയുള്ള രോഗശാന്തിയെ ഒരു പ്രതിഫലമായി തെറ്റിദ്ധരിക്കരുത്. പക്ഷേ ഇത് ഒരു അടയാളമാണ്.

501

‘The Gift’ what you have can’t be taught to others to do, but the truth ‘you know and obey’ you can teach others to do. (Difference between JGL & Other ministers)


നിങ്ങളുടെ പക്കലുള്ള കൃപാവരം കൊണ്ട് മറ്റുള്ളവരെ ചെയ്യാൻ പഠിപ്പിക്കാൻ കഴിയില്ല എന്നാൽ സത്യം നിങ്ങൾ അറിയുകയും അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾക്കു മറ്റുള്ളവരെ ചെയ്യാൻ പഠിപ്പിക്കാം ( ജെ ജി എൽ ഉം  മറ്റ് ശുശ്രൂഷകരും തമ്മിലുള്ള വ്യത്യാസം).