Skip to main content
# Sort ascending Proverb
485

If you are not faithful in the matters of worldly wealth, how can you be entrusted with Heavenly wealth (Med. Luke 16:11)


ഭൗതിക ലോക സമ്പത്തിന്റെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തൻ അല്ലെങ്കിൽ നിങ്ങളെ എങ്ങനെ സ്വർഗ്ഗീയ സമ്പത്ത് വിശ്വസിച്ച് ഭരമേൽപ്പിക്കാൻ ആകും. ( ധ്യാനിക്കുക. ലൂക്കോസ് 16:11 )

484

The secret of debtless life is ‘to work and earn your own living and then live simple’ (Med. Rom.12:3, 1 Tim.6:8, Act )


കടമില്ലാത്ത ജീവിതത്തിന്റെ രഹസ്യം ' അധ്വാനിച്ച് സ്വന്തം ഉപജീവനത്തിനുള്ളത്  സമ്പാദിക്കുക പിന്നെ  ലളിതമായി ജീവിക്കുക ' എന്നതാണ് ( ധ്യാനിക്കുക. റോമർ 12:3, 1 തീമോ 6:8, അപ്പോ പ്രവ )

483

It is useless and sometimes dangerous to advice or rebuke a person without making a proper relationship with him.


ഒരു വ്യക്തിയുമായി ശരിയായ ബന്ധം ഉണ്ടാക്കിയില്ല എങ്കിൽ അവനെ ഉപദേശിക്കുകയോ ശാസിക്കുകയോ  ചെയ്യുന്നത് ഉപയോഗശൂന്യവും ചിലപ്പോൾ അപകടവും ആണ്.

482

The deceiving worldly system is foolishness and is against God’s purposes, but the ultimate purpose of the worldly system is ‘to execute death’. 


ചതിക്കുന്ന ലോക സംവിധാനം വിഡ്ഢിത്തമാണ്. അത് ദൈവത്തിന്റെ പദ്ധതികൾക്ക് എതിരാണ് എന്നാൽ  ലോക സംവിധാനത്തിന്റെ  ആത്യന്തിക ലക്ഷ്യം ' മരണം നടപ്പിലാക്കുക' എന്നതാണ്.

481

Whenever man operates in his renewed mind, he is under God’s dominion, but when he denies himself for God’s sake, God is working and ruling through him.


മനുഷ്യൻ തന്റെ പുതുക്കം പ്രാപിച്ച മനസ്സിൽ പ്രവർത്തിക്കുമ്പോൾ എല്ലാം, അവൻ ദൈവത്തിന്റെ ഭരണത്തിൻ കീഴിലാണ് എന്നാൽ എപ്പോൾ അവൻ ദൈവത്തിനു വേണ്ടി സ്വയം നിഷേധിക്കുന്നുവോ  ദൈവം അവനിലൂടെ പ്രവർത്തിക്കുകയും ഭരിക്കുകയും ചെയ്യുന്നു.

480

Whenever man operates in his old self, he is under devil’s dominion, but whenever man operates in flesh, devil is working through him.


മനുഷ്യൻ തന്നെ പഴയ സ്വഭാവത്തിൽ പ്രവർത്തിക്കുമ്പോൾ എല്ലാം അവൻ പിശാചിന്റെ ആധിപത്യത്തിൻ കീഴിലാണ്, എന്നാൽ എപ്പോഴാണ് മനുഷ്യൻ  ജഡത്തിൽ പ്രവർത്തിക്കുന്നത് പിശാച് അവനിലൂടെ പ്രവർത്തിക്കുന്നു.

479

World is the ‘slaughter house’ of devil for men, where ‘Death’ works. Church is ‘Heaven’s Life giving vehicle’ there, where ‘Life’ works. (Med. Rom.5:12, Heb.2:14-15)


ലോകം എന്നത് മനുഷ്യർക്കുള്ള പിശാചിന്റെ അറവുശാലയാണ്. അവിടെ 'മരണം' വ്യാപരിക്കുന്നു. സഭ എന്നത് 'സ്വർഗ്ഗത്തിന്റെ ജീവൻ നൽകുന്ന വാഹനം ആണ് ' അവിടെ 'ജീവൻ' വ്യാപരിക്കുന്നു. ( ധ്യാനിക്കുക. റോമർ 5:12, എബ്രായർ  2:14-15 )

478

Church is like ‘Heaven’s Life giving vehicle’ on earth to save people from the ‘slaughter house’ of devil. (Med. Act.2:27, John 10:10)


പിശാചിന്റെ അറവുശാലയിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ ഭൂമിയിലെ 'സ്വർഗത്തിന്റെ ജീവൻ നൽകുന്ന വാഹനം' പോലെയാണ് സഭ. ( ധ്യാനിക്കുക. അപ്പോ. പ്രവ 2:27, യോഹന്നാൻ  10:10 )

477

World is the ‘slaughter house’ of devil to execute the ‘bond written in ordinances against men’ due to the violation of God’s warning in Genesis 2:17


ലോകം എന്നത്  ഉല്പത്തി  2:17 ൽ ദൈവത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചത് മൂലം മനുഷ്യനെതിരെ നിയമശാസനത്തിൽ എഴുതപ്പെട്ട ഉടമ്പടി പ്രകാരം വധശിക്ഷ നടപ്പാക്കാനുള്ള പിശാചിന്റെ അറവുശാലആകുന്നു.

476

Temptation is like fire, it can swallow us at any point of our life. The best protection is to humble ourselves before God for His grace.


പ്രലോഭനം തീ പോലെയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും നമ്മെ വിഴുങ്ങാം. ഏറ്റവും മികച്ച സംരക്ഷണം അവിടുത്തെ കൃപയ്ക്കുവേണ്ടി ദൈവം മുമ്പാകെ നമ്മെ തന്നെ താഴ്ത്തുക എന്നുള്ളതാണ്.

475

‘Your body is for the Lord’ (1 Cor.6:13). If not, without your knowledge you are your enemy 


' നിന്റെ ശരീരം കർത്താവിനുള്ളതാണ് ' ( കൊരി 6:13 ). അങ്ങനെയല്ലെങ്കിൽ നിങ്ങളുടെ അറിവില്ലാതെ നിങ്ങൾ നിങ്ങളുടെ ശത്രു ആകുന്നു.

474

When the vision of a believer is in the ‘Kingdom’, all his needs will be met by God, but if his vision is in the ‘world’, God will allow wilderness to change his vision to the ‘Kingdom’. (Med.Ex.  )


ഒരു വിശ്വാസിയുടെ ദർശനം ദൈവരാജ്യത്തിൽ ആയിരിക്കുമ്പോൾ അവന്റെ എല്ലാ ആവശ്യങ്ങളും ദൈവം നിറവേറ്റും, എന്നാൽ അവന്റെ ദർശനം ലോകത്തിൽ ആണെങ്കിൽ  അവന്റെ ദർശനം ദൈവരാജ്യത്തിലേക്ക് മാറ്റാൻ ദൈവം മരുഭൂമിയെ അനുവദിക്കും ( ധ്യാനിക്കുക. പുറപ്പാട് )

473

A human child has the nature of Adam without teaching, same way a born again child of God has the nature of God without teaching.


പഠിപ്പിക്കാതെയുള്ള ആദമിന്റെ സ്വഭാവം ഒരു മനുഷ്യ മകനുണ്ട്. അതുപോലെതന്നെ ഒരു വീണ്ടും ജനിച്ച ദൈവ മകന് പഠിപ്പിക്കാതെയുള്ള ദൈവത്തിന്റെ സ്വഭാവമാണ് ഉള്ളത്.

472

World is the prison to execute death sentence for men. A true born again person is not a prisoner even though he is in the prison, but a deliverer with the Gospel.


മനുഷ്യർക്ക് വധശിക്ഷ നൽകാനുള്ള ജയിലാണ്  ലോകം. യഥാർത്ഥത്തിൽ വീണ്ടും ജനിച്ച വ്യക്തി  തടവിൽ ആണെങ്കിലും തടവുകാരൻ അല്ല മറിച്ച് സുവിശേഷത്തിന്റെ ഒരു വിമോചകനാണ്.

471

When we blindly live on earth in the ‘world system’ we are in the prison, but when we live from the Kingdom, over looking the ‘world system’ we are outside the prison.


നമ്മൾ അന്ധമായി ഭൂമിയിൽ ' ലോകവ്യവസ്ഥിതിയിൽ' ജീവിക്കുമ്പോൾ നമ്മൾ ജയിലിലാണ്, എന്നാൽ ' ലോക വ്യവസ്ഥിതിയെ ' നോക്കിക്കൊണ്ട് ദൈവരാജ്യത്തിൽനിന്ന് ജീവിക്കുമ്പോൾ, നമ്മൾ ജയിലിന് വെളിയിലാണ്.