Skip to main content
# Sort ascending Proverb
456

Your destiny (Sons of God) is trapped in the beginning, just like a seed holding a fruitful tree in it [med.Heb.4:3, Rom.8:29-30] (Ex. Foundation of a building).


ഒരു വിത്ത് ഫലമുള്ള ഒരു മരത്തെ ഉള്ളിൽ വച്ചിരിക്കുന്നതുപോലെ നിങ്ങളുടെ ദൈവീക സങ്കല്പം ( ദൈവപുത്രന്മാർ ) ആദിയിൽ തന്നെ മറക്കപ്പെട്ടിരിക്കുന്നു. ( ധ്യാനിക്കുക. എബ്രായർ  4:3, റോമർ 8:29-30) ( ഉദാഹരണം: ഒരു കെട്ടിടത്തിന്റെ അടിസ്ഥാനം ).

455

As we grow old in our body our sense organs become less sensitive, whereas as we grow spiritually we become more sensitive to sin.


നമ്മുടെ ശരീരം പ്രായമാകുന്തോറും നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രതികരണശേഷി കുറയുന്നു. അതുപോലെതന്നെ നാം ആത്മീകമായി വളരുമ്പോൾ നമുക്ക് പാപം തിരിച്ചറിയുവാനുള്ള പ്രതികരണശേഷി കൂടുന്നു.

454

‘Worldly nature’ in us will FORCE us to judge others, but ‘Godly nature’ in us will REMIND us to judge ourselves.


നമ്മിലുള്ള ' ലോക സ്വഭാവം' മറ്റുള്ളവരെ ന്യായം വിധിക്കാൻ നമ്മെ നിർബന്ധിക്കുന്നു. പക്ഷേ ' ദൈവീക സ്വഭാവം '   നമ്മെ തന്നെ ന്യായം വിധിക്കാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.

453

The one who judges others will be unhappy but the one who judges himself will be happy.


മറ്റുള്ളവരെ ന്യായംവിധിക്കുന്നവർ സന്തോഷം ഇല്ലാത്തവരായിരിക്കും. പക്ഷേ സ്വയം വിധിക്കുന്നവർ സന്തോഷവാന്മാരാണ്.

452

A Heavenly man on earth is deaf and blind to many of the ‘worldly systems’, so he is dumb to the same, but a worldly man is completely deaf and blind to the ‘Heavenly System’.


ഒരു സ്വർഗീയ മനുഷ്യൻ ഭൂമിയിൽ ആയിരിക്കുമ്പോൾ പല ' ലോക സമ്പ്രദായങ്ങൾക്കും' കേൾക്കുവാനും കാണുവാനും കഴിവില്ലാത്തവനെ പോലെ ആയിരിക്കും. അതിനോട് അവൻ ഊമയും ആയിരിക്കും. പക്ഷേ ലോക മനുഷ്യൻ ' ദൈവീക സമ്പ്രദായങ്ങൾക്ക്' ഊമനും കുരുടനും ആയിരിക്കും.

451

‘Pride’ is the core nature of ‘fleshly man’, but ‘humbleness’ is the core nature of ‘Newly created sons of God or spiritual man’


' നിഗളം' ആണ് ഒരു ' ജഡ മനുഷ്യന്റെ ' ഉൾതലത്തിലെ സ്വഭാവം, പക്ഷേ താഴ്മ / വിനയത്തമാണ് ഒരു ' പുതുതായി സൃഷ്ടിക്കപ്പെട്ട ദൈവമക്കളുടെ അല്ലെങ്കിൽ ആത്മീക മനുഷ്യന്റെ ' സ്വഭാവം.

450

People say, “I see myself in my favorite weekly magazine”. ‘You can see the ‘worldly man’ in you, in the Weekly magazine, but you can see the ‘Godly man’ in you, in the Bible’. 


' ഞാൻ എന്നെ തന്നെ എന്റെ ഇഷ്ടപ്പെട്ട വാരികയിൽ കാണുന്നു' ഇന്ന് ചിലർ പറയുന്നു. നിങ്ങൾക്ക് നിങ്ങളുടെ ലോക മനുഷ്യനെ വാരികയിലൂടെ കാണാം പക്ഷേ നിങ്ങളുടെ ദൈവീക മനുഷ്യനെ കാണുന്നത് ബൈബിളിൽ ആണ്.

449

When we become humble through the ‘ministry of Holy Spirit’, works of the flesh become weak in our life.


' പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ' നമ്മൾ താഴ്മയുള്ളവരായി തീരുമ്പോൾ, നമ്മുടെ ജീവിതത്തിൽ ജഡീക  പ്രവർത്തനങ്ങൾ ദുർബലമായി തീരുന്നു.

448

The core of fleshly nature is ‘PRIDE’.


ജഡീക സ്വഭാവത്തിന്റെ അന്തർഭാഗം ' നിഗളമാണ് '.

447

Fleshly nature in man is devil’s ‘driver software’, just as each computer has it’s own driver software.


എല്ലാ കമ്പ്യൂട്ടറിനും ഒരു നിയന്ത്രണ സോഫ്റ്റ്‌വെയർ ഉണ്ട് , അതുപോലെ ജഡീക സ്വഭാവം  മനുഷ്യനിലെ പിശാചിന്റെ  ' നിയന്ത്രണ സോഫ്റ്റ്‌വെയർ ആണ് '.

446

Salvation is by ‘grace’, judgment is not by ‘grace’ but by ‘works while we are in the body’ (Med. 1 Pet.4:17-18, Rom.2:5-6, 2 Cor.5:10, Rev.20:12).


രക്ഷ കൃപയാൽ ആണ്. ന്യായവിധി കൃപയാൽ അല്ല പക്ഷേ നാം ശരീരത്തിൽ ഉള്ളപ്പോലുള്ള പ്രവർത്തി മുഖാന്തരം ആണ്. ( ധ്യാനിക്കുക. 1 പത്രോസ്  4:17-18, റോമർ  2:5-6, 2 കൊരി 5:10, വെളിപ്പാട്  20:12 ).

445

We test those whom we do not trust, Likewise God test us to trust us, to hand over His Heavenly works to us. (1 Tim.3:6,10), (Mat.4:5-7).


നമുക്ക് വിശ്വാസം ഇല്ലാത്തവരെ നമ്മൾ പരീക്ഷിക്കുന്നു, ഇങ്ങനെ തന്നെ, ദൈവിക പ്രവർത്തികളെ നമ്മെ ഏൽപ്പിക്കുവാൻ വേണ്ടി ദൈവം നമ്മെ വിശ്വസിക്കുവാൻ വേണ്ടി നമ്മെ പരിശോധിക്കുന്നു. ( 1 തിമോ 3:6,10), ( മത്തായി 4:5-7 ).

444

The purpose of every thing arranged by devil in the world is to deviate our attention from our Heavenly Father. (Med. 1 John 2:16).


ഈ ലോകത്തിൽ പിശാച് ഒരുക്കിയിരിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ശ്രദ്ധ, സ്വർഗീയ പിതാവിൽ നിന്ന് മാറ്റുവാൻ വേണ്ടിയാണ്. ( ധ്യാനിക്കുക. 1 യോഹന്നാൻ 2:16 ).

443

Water always runs down to the lower places, likewise grace flows to the humble. (Med. James 4:6).


താണനിലത്തെ നീരോടു എന്നതുപോലെ കൃപ ഒഴുകുന്നത് താഴ്മ ഉള്ളിടത്താണ് ( ധ്യാനിക്കുക. യാക്കോബ്  4:6).

442

When Jesus destroys the ‘works of devil’ in a man, he transforms from self centeredness to God centeredness day by day in his life.


മനുഷ്യരിലെ ' സാത്താന്റെ പ്രവർത്തികളെ' യേശു നശിപ്പിക്കുമ്പോൾ, സ്വയ കേന്ദ്രീകൃതമായ മനുഷ്യൻ ദൈവകേന്ദ്രീകൃതമായി അനുദിനം തന്റെ ജീവിതത്തിൽ മാറുന്നു.