Skip to main content
# Sort ascending Proverb
441

The reflection of ‘self centeredness’ is pride, the reflection of ‘God centeredness’ is humility.


'സ്വയ കേന്ദ്രീകൃതം' ' നിഗളത്തെ ' പ്രതിബിംബിക്കുന്നു. ' ദൈവ കേന്ദ്രീകൃതം ' ' വിനയ ഭാവത്തെ ' പ്രതിബിംബിക്കുന്നു.

440

The fruit of WORK of God in man is HOLINESS and its ultimate result is ETERNAL HEAVEN.


മനുഷ്യരിൽ ദൈവത്തിന്റെ പ്രവർത്തി കാരണം ഉണ്ടാകുന്ന ഫലമാണ് വിശുദ്ധി. അതിന്റെ ആത്യന്തിക ഫലം  നിത്യ സ്വർഗം ആണ്.
 

439

The fruit from the WORKS of devil in man is SIN and its ultimate result is ETERNAL HELL.


മനുഷ്യരിൽ പിശാചിന്റെ പ്രവർത്തി കാരണം ഉണ്ടാകുന്ന ഫലമാണ് പാപം. അതിന്റെ പരിണിതഫലം നിത്യ നരകം തന്നെ.
 

438

Whenever a Christian commands according to the Word, Heaven listens and agrees, hell hears and obeys.


ഒരു ക്രിസ്ത്യാനി വചനപ്രകാരം എന്തെങ്കിലും ആജ്ഞാപിക്കുകയാണെങ്കിൽ സ്വർഗ്ഗം ശ്രദ്ധിക്കുകയും യോജിക്കുകയും ചെയ്യുന്നു നരകം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

437

If your knowledge of Word of God exceed your obedience to the Word of God, you are backslidden.


ദൈവ വചനത്തോടുള്ള നിങ്ങളുടെ അനുസരണ ശീലത്തിന് മുകളിലായി നിങ്ങളുടെ ദൈവവചനത്തിന്റെ അറിവ് കൂടുതലാണെങ്കിൽ നിങ്ങൾ പിന്മാറ്റത്തിന്.

436

All those who live in the world live in ‘death chamber’. Is there any way to escape? (Med. Rom.10:9-10)


ഈ ലോകത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയും ജീവിക്കുന്നത് മരണത്തിന്റെ സ്വകാര്യ മുറിയിലാണ് ഇതിൽനിന്ന് രക്ഷ പ്രാപിക്കുവാൻ വഴി വല്ലതും ഉണ്ടോ?
( ധ്യാനിക്കുക റോമർ 10:9-10)

435

Even though a person is born again, fleshly thoughts in him is like an egg of a poisonous snake, when he act in the flesh, the egg will break and poison will fill in the human system, this in turn will eat the glory of the person. 


ഒരു വ്യക്തി വീണ്ടും ജനിച്ചിട്ടുണ്ടെങ്കിലും , അവനിലുള്ള ജഡ ചിന്തകൾ ഒരു വിഷപാമ്പിന്റെ മുട്ട പോലെ ഇരിക്കുന്നു, അവൻ ജഡത്തിൽ പ്രവർത്തിക്കുമ്പോൾ ഈ മുട്ട പൊട്ടുകയും, വിഷം മനുഷ്യ ഘടനയെ മുഴുവൻ നിറയുകയും ചെയ്യുന്നു. അങ്ങനെ അത് ആ വ്യക്തിയുടെ തേജസ്സ് മുഴുവൻ ഇല്ലാതാക്കുന്നു.

434

Even though a person is born again, ‘world system’ in him will act like a ‘sleeping pill’ to make him sleep in the Kingdom of God, while he is active in the world.


ഒരു വ്യക്തി വീണ്ടും ജനിച്ചിട്ടുണ്ടെങ്കിലും , അവന്റെ ഉള്ളിലുള്ള 'ലോക സമ്പ്രദായം' ഒരു 'ഉറക്ക ഗുളിക' എന്നപോലെ പ്രവർത്തിച്ചു ദൈവരാജ്യത്തിൽ അവനെ ഉറക്കികിടത്തുന്നു, എന്നാൽ ലോകത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

433

When we sin we loose the glory, but in the return journey we gain the glory (Rom.6:23, 2 Cor.4:17, 1 pet.4:13-14).


നാം പാപം ചെയ്യുമ്പോൾ നമ്മുടെ തേജസ്സ് നഷ്ടമാകുന്നു, പക്ഷെ മടക്കയാത്രയിൽ നാം തേജസ്സ് നേടുന്നു. (റോമർ.6:23, 2 കൊരി.4:17, 1 പത്രോസ്.4:13-14)

432

If you don’t rise up to the level of ‘soul watcher’, whenever ‘fleshly thoughts’ pop up in your heart, most likely, you will yield to that and become corrupted without even your knowledge.


നിങ്ങൾ 'ദേഹിയുടെ കാവൽക്കാരൻ' എന്ന നിലയിലേക്ക് ഉയരുന്നില്ലായെങ്കിൽ, എപ്പോഴൊക്കെ ജഡിക ചിന്തകൾ നിങ്ങളുടെ ഉള്ളിൽ ഉയരുന്നുവോ, അപ്പോഴെല്ലാം നിങ്ങൾ അതിനോട് വഴങ്ങിക്കൊടുക്കുകയും നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ മലിനമാക്കുകയും ചെയ്യുന്നു.

431

If you rise up into a level of ‘soul watcher’, whenever the ‘fleshly thoughts’ pop up in your heart, you will consider, these trials are the opportunities to grow spiritually by killing these  ‘fleshly thoughts’ with the Spirit.


നിങ്ങൾ 'ദേഹിയുടെ കാവൽക്കാരൻ' എന്ന തലത്തിലേക്കു ഉയരുവാണെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ 'ജഡ ചിന്തകൾ' പൊങ്ങിവരുന്ന സമയം , നിങ്ങൾ ഈ വരുന്ന പരീക്ഷകളായ 'ജഡീക ചിന്തകളെയെല്ലാം' മരിപ്പിച്ചു ആത്മീകമായ് വളരുവാനായുള്ള അവസരമായി കണക്കിടും.

430

In order to understand  the ways of ‘fleshly thoughts’ that popup in our hearts, we must watch our heart . A real minister must be the watchman of his soul.  (Med. Heb.13:17).


നമ്മുടെ ഹൃദയത്തിൽ പൊങ്ങിവരുന്ന 'ജഡ ചിന്തകളുടെ' വഴി മനസ്സിലാകണമെങ്കിൽ നാം നമ്മുടെ ഹൃദയത്തെ നോക്കികൊണ്ടിരിക്കുക. യഥാർത്ഥ  ശുശ്രൂഷകൻ തന്റെ ദേഹിയുടെ കാവൽക്കാരനായിരിക്കണം ( ധ്യാനി . എബ്രായർ 13:17 )

429

‘Fleshly thoughts’ are like ‘soul poison’, when it is stimulated and activated, it will corrupt the entire human system.


'ജഡ ചിന്തകൾ' 'ദേഹിയുടെ വിഷം' പോലെയാണ് , അത് ഉത്തേജിപ്പിക്കുകയും ഉത്സാഹപ്പെടുത്തുകയും ചെയ്യുമ്പോൾ അത് മനുഷ്യന്റെ മുഴുവൻ ഘടനയെയും മലിനമാക്കുന്നു. 

428

‘Fleshly words’ are like bullets of devil, through a ‘human revolver’ to stimulate our ‘fleshly thoughts’ and to kill us. (Med. Rom.8:13)


'ജഡപരമായ വാക്കുകൾ' പിശാചിന്റെ വെടിയുണ്ടകൾ പോലെയാണ്, അത് ഒരു 'മനുഷ്യന്റെ തോക്കിൽ' നിന്ന് വന്നു നമ്മുടെ 'ജഡീക ചിന്തകളെ' ഉത്തേജിപ്പിക്കുകയും നമ്മെ കൊല്ലുകയും ചെയ്യുന്നു ( ധ്യാനി . റോമർ 8:13 ).

427

Our fleshly thoughts  get stimulated when devil shoots us with fleshly words through others. Then identify the presence of evil and defeat him by quenching these stimulated thoughts by the thoughts of the  Word, or by the Spirit.


നമ്മുടെ ജഡികമായ ചിന്തകളെ ബലവത്താക്കുന്നത് പിശാച് മറ്റുള്ളവരിലൂടെ ജഡികമായ വാക്കുകൾ എയ്ത് വിടുമ്പോഴാണ് അങ്ങനെയെങ്കിൽ ഈ ആപത്ത് തിരിച്ചറിയുക എന്നിട്ട് ഈ ബലവത്തായ ജഡിക ചിന്തകളെ വചനത്താലോ ആത്മാവാലോ ശമിപ്പിച്ചു പിശാചിനെ തോൽപ്പിക്കുക.