Skip to main content
# Sort ascending Proverb
291

Every effort of man in the worldly system is to grow in the heart of men, but in Godly system one should grow in the heart of God. [Chk. Point in our life] (Med. Mat.6:1-6, 16-18) 


ലൗകിക വ്യവസ്ഥിതിയിലെ മനുഷ്യൻ്റെ എല്ലാ ശ്രമങ്ങളും മനുഷ്യരുടെ ഹൃദയത്തിൽ വളരാനാണ്, എന്നാൽ ദൈവിക വ്യവസ്ഥയിൽ ദൈവത്തിൻ്റെ ഹൃദയത്തിൽ വളരണം.[നമ്മുടെ ജീവിതത്തിലെ ചെക്ക് പോയിൻ്റ്] (ധ്യാനിക്കുക. മത്തായി.6:1-6, 16-18)

290

Do not allow the noise of the world that clutters our mind, making us deaf to the Holy Spirit, instead cleanse it daily with the Word of God. 


നമ്മുടെ മനസ്സിനെ അലങ്കോലപ്പെടുത്തുകയും പരിശുദ്ധാത്മാവിനു നമ്മെ ബധിരരാക്കുകയും ചെയ്യുന്ന ലോകത്തിൻ്റെ മുഴക്കം അനുവദിക്കരുത്, പകരം ദൈവവചനത്താൽ ദിനംപ്രതി അതിനെ ശുദ്ധീകരിക്കുക.

289

In the beginning of the spiritual life, man ‘try to get his best life using Jesus’ next ‘he will try to live for Jesus’, finally ‘he will die in his self and Jesus will live through him’. 

 

ആത്മീയ ജീവിതത്തിൻ്റെ തുടക്കത്തിൽ, മനുഷ്യൻ 'യേശുവിനെ ഉപയോഗിച്ച് തൻ്റെ ഏറ്റവും മികച്ച ജീവിതം നേടാൻ ശ്രമിക്കുന്നു' അടുത്ത 'അവൻ യേശുവിനുവേണ്ടി ജീവിക്കാൻ ശ്രമിക്കും', ഒടുവിൽ 'അവൻ സ്വയം മരിക്കും, യേശു അവനിലൂടെ ജീവിക്കും'.

288

In the beginning of the spiritual growth true believer starts to live for Christ, but as he matures or dies in himself, Jesus starts to live through him.


 സത്യ വിശ്വാസികളുടെ ആത്മീക വളർച്ചയുടെ തുടക്കം അവർ ക്രിസ്തുവിന് വേണ്ടിയായിരിക്കും ജീവിക്കുക, പക്ഷെ അവൻ കൂടുതൽ വളരുമ്പോൾ അല്ലെങ്കില്‍ അവന്റെ സ്വയം തന്നിൽത്തന്നെ മരിക്കുമ്പോൾ, യേശു അവനിലൂടെ ജീവിക്കുന്നു

287

Beatitudes is the ‘constitution of Jesus’ for the new testament believers.

 

പുതിയ നിയമ വിശ്വാസികൾക്കുള്ള 'യേശുവിൻ്റെ ഭരണഘടന' ആണ് അനുഗ്രഹങ്ങൾ.

286

The aim of the worldly learning and working system is ‘our best life now’, but the aim of Kingdom learning system is “our eternal life”


ലൗകിക പഠനപ്രവർത്തന സംവിധാനത്തിന്റെ ലക്ഷ്യം 'ഇപ്പോൾ നമ്മുടെ മികച്ച ജീവിതം' ആണ്, എന്നാൽ  ദൈവ രാജ്യപഠന സമ്പ്രദായത്തിന്റെ  ലക്ഷ്യം"നമ്മുടെ നിത്യമായ ജീവിതമാണ്"

285

The aim of the worldly learning and working system is ‘our best life now’, but the aim of Kingdom learning system is “Jesus’ best life through us in the world”.


ലൗകിക പഠനപ്രവർത്തന സംവിധാനത്തിന്റെ ലക്ഷ്യം 'ഇപ്പോൾ നമ്മുടെ മികച്ച ജീവിതം' ആണ്, എന്നാൽ ദൈവ രാജ്യപഠന സമ്പ്രദായത്തിന്റെ  ലക്ഷ്യം"ലോകത്തിൽ നമ്മിലൂടെ യേശുവിന്റെ ഏറ്റവും നല്ല ജീവിതമാണ്"

284

Now we may ignore all the Godly messages we receive by covering them with ‘our silence’, But how are we to face the ‘Judgment seat of Christ’? (Med.Jam.4:17)


ഇപ്പോൾ നമുക്ക് ലഭിക്കുന്ന എല്ലാ ദൈവസന്ദേശങ്ങളും നമ്മുടെ നിശ്ശബ്ദത  കൊണ്ട് അവഗണിക്കാവുന്നതാണ് , എന്നാൽ 'ക്രിസ്തുവിന്റെന്യായാസനത്തെ ' നാം എങ്ങനെ അഭിമുഖീകരിക്കും? (ധ്യാനി.യാക്കോ.4:17)

283

“Avoid the noise to listen the voice”. Our spirit is cluttered by the noise of this world, if you want to listen the voice of God, unclutter our spirit in the ‘School of Holy Spirit.        

"അകമേയുള്ള ശബ്‌ദം കേൾക്കാൻ പുറമെയുള്ള ശബ്‌ദം അഴിവാക്കുക ". ഈ ലോകത്തിന്റെ ശബ്‌ദം കൊണ്ട് നമ്മുടെ ആത്മാവ് അലങ്കോലപ്പെട്ടിരിക്കുന്നു, ദൈവശബ്ദം കേൾക്കണമെങ്കിൽ നമ്മുടെ ആത്മാവിനെ 'പരിശുദ്ധാത്മാവിന്റെ വിദ്യാലയത്തിൽ ക്രമപ്പെടുത്തുക.

282

Jesus offered the greatest treasure, ‘The Kingdom’, and asked us to seek it first. Even then most believers are chasing the trash!,  Why? (Med. Luke 12:32, Mat.6:33)

 

യേശു ഏറ്റവും വലിയ നിധിയായ 'ദൈവരാജ്യം ' വാഗ്ദാനം ചെയ്യുകയും ആദ്യം അത് തേടാൻ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും വിശ്വാസികളിൽ  അധികപേരും ചവറ്റുകുട്ടയെ പിന്തുടരുന്നു! എന്തുകൊണ്ട് ? (ധ്യാനി : ലൂക്കോസ് 12:32, മത്താ .6:33)

281

Most of the Churches do not help believers to ‘strive and enter into Heaven as Jesus said’ (Lk.13:24), instead they offer worldly (Egypt) blessings by spiritual laws, it’s a deceit of the enemy.    

 

മിക്ക സഭകളും വിശ്വാസികളെ 'യേശു പറഞ്ഞതുപോലെ പോരാടി സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ സഹായിക്കുന്നില്ല (ലൂക്കോ 13:24), പകരം അവർ ആത്മീയ നിയമങ്ങൾ കൊണ്ട് ലൗകിക (മിസ്രയീം ) അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് ശത്രുവിന്റെ ചതിയാണ് .

280

Most preachers say, it is easy to enter into Heaven, but Jesus says, ‘make every effort to enter into Heaven’. Whom do you believe? (Med. Luke:13:23-24)


മിക്ക പ്രസംഗകരും പറയുന്നു, സ്വർഗത്തിൽ പ്രവേശിക്കാൻ എളുപ്പമാണ്, പക്ഷേ യേശു പറയുന്നു, 'എല്ലാ ശ്രമവും ചെയ്യുക സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ  .' ആരെയാണ് നിങ്ങൾ വിശ്വസിക്കുന്നത്? (ധ്യാനി : ലൂക്കോ .13:23-24)

279

Devil has created a busy and noisy atmosphere around us, so we are unable to identify the voice of the Holy Spirit even though we are born again.

 

പിശാച് നമുക്ക് ചുറ്റും തിരക്കേറിയതും ശബ്ദകോലാഹളമുള്ള അന്തരീക്ഷവും സൃഷ്ടിച്ചു, അതിനാൽ നാം വീണ്ടും ജനിച്ചിട്ടും പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയുവാൻ  കഴിയുന്നില്ല

278

Every born again person has the mind of Adam as well as the mind of Christ, a wise believer destroys the former and builds the latter.     

                                                                                 

വീണ്ടും ജനിച്ച  ഓരോ വ്യക്തിക്കും ആദാമിന്റെ മനസ്സുംക്രിസ്തുവിന്റെ മനസ്സും ഉണ്ട് . ജ്ഞാനിയായ വിശ്വാസി ആദ്യത്തേത് തകർക്കുകയും ഒടുക്കത്തേത് പണിയുകയും ചെയ്യുന്നു.

277

A true man of God will not be influenced by the culture or knowledge of the world because he is the Heavenly Influence on earth.
 

ഒരു യഥാർത്ഥ ദൈവത്തിന്റെ മനുഷ്യൻ ലോകത്തിന്റെ സംസ്കാരമോ അറിവോ കൊണ്ട് സ്വാധീനിക്കപ്പെടില്ല.  കാരണം,അവൻ ഭൂമിയിലെ സ്വർഗീയ സ്വാധീനമാണ്.