Skip to main content
# Sort ascending Proverb
276

Mind is the battle field. We have both carnal and spiritual mind sets, we are responsible for the stewardship of our mind.


മനസ്സ് യുദ്ധക്കളമാണ്. നമുക്ക് ആത്മീകമായും മാനസികമായും ഉള്ള മനോഭാവം ഉണ്ട്,  നമ്മുടെ മനസ്സിന്റെ കാര്യനിർവഹണത്തിനായി നാമാണ് ഉത്തരവാദികൾ.

275

From the moment we are born again we obtain the legal rights for the Holy Spirit to speak and interact with our mind, the battle field. 


നാം വീണ്ടും ജനിച്ച സമയം മുതൽ, ചിന്തകൾ കൊണ്ട് യുദ്ധക്കളമായി തീർന്ന നമ്മുടെ മനസ്സിനോട് പരിശുദ്ധാത്മാവിന്  ഇടപെടുവാനും സംസാരിക്കുവാനും, നമുക്ക്  നിയമപരമായ അവകാശം കിട്ടുന്നതാണ്

274

If you want a quality life you require a quality mind.      

 

നിങ്ങൾക്ക് ഗുണമേന്മയുള്ള ജീവിതം വേണമെങ്കിൽ നിങ്ങൾക്ക് ഗുണമേന്മയുള്ള മനസ്സ് ആവശ്യമാണ്.

273

False teachers are popular in the world like the false prophets of the Old Testament, they preach what people wish to hear. (Meditate. 1 John 4:5-6)                                                        

പഴയ നിയമത്തിലെ വ്യാജ പ്രവാചകന്മാരെപോലെ വ്യാജ ഉപദേഷ്ടാക്കന്മാർ ലോകത്തിൽ വളരെ അധികം ഉണ്ട് . മനുഷ്യർ കേൾക്കാൻ ആഗ്രഹിക്കുന്നത് അവർ പ്രസംഗിക്കുന്നു. (ധ്യാനിക്കുക. 1 യോഹന്നാൻ 4:5-6)

272

Fear and Faith are two thoughts in our mind, of devil and of God respectively. ഐhat our mind sees and accepts will be executed in our life.


ഭയവും വിശ്വാസവും യഥാക്രമം നമ്മുടെ മനസ്സിൽ പിശാചിന്റെയും ദൈവത്തിന്റെയും രണ്ട് ചിന്തകളാണ്. നമ്മുടെ മനസ്സ് കാണുന്നതും അംഗീകരിക്കുന്നതും നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കപ്പെടും

271

What we see in our mind  through the revealed Word of Holy Spirit,  God will fulfill in our life.


പരിശുദ്ധാത്മാവിന്റെ വെളിപ്പെട്ട വചനത്തിലൂടെ നാം മനസ്സിൽ കാണുന്നത്  ദൈവം  നമ്മുടെ ജീവിതത്തിൽ നിറവേറ്റും.

270

Don’t be limited with the knowledge from others. (Eg. Malaria and cancer - no cure)  

 

മറ്റുള്ളവരിൽ നിന്നുള്ള അറിവിനാൽ  പരിമിതപ്പെടുത്തരുത്. (ഉദാ. മലേറിയയും, അർബുദവും, ഇവയ്‌ക്ക് ചികിത്സയില്ല)

269

Don’t be limited with the knowledge of the world, be unlimited with the revelations of Heaven.


ലോക ജ്ഞാനം കൊണ്ട് പരിമിതപ്പെടുത്തരുത്, സ്വർഗ്ഗീയ വെളിപ്പാടുകളാൽ പരിധിയില്ലത്തതായിരിക്കുക .

268

Your life goes the way you think.

 

നിങ്ങളുടെ ജീവിതം നിങ്ങൾ വിചാരിക്കുന്ന രീതിയിൽ പോകുന്നു.

267

If ‘Following Jesus’ is the foundation, then ‘the great commission’ is the super structure built on this foundation.


 "യേശുവിനെ അനുഗമിക്കുക" എന്നത് അടിത്തറ ആണെങ്കിൽ "മഹത്തായ ദൗത്യം" എന്നത് ആ അടിത്തറമേൽ  പണിയുന്ന അതിവിശിഷ്ടമായ കെട്ടുപണിയാണ്.

266

Jesus said those who ‘try’ to enter into the Kingdom of God will not enter, but to enter the Kingdom of God we must ‘strive’. Are you ‘trying or striving’?


യേശു പറഞ്ഞു ദൈവരാജ്യത്തിൽ കടക്കാൻ "ശ്രമിക്കുന്നവർ "അതിൽ കടക്കുകയില്ല, എന്നാൽ ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ നാം "പരിശ്രമിക്കണം". നിങ്ങൾ "ശ്രമിക്കയാണോ അതോ പരിശ്രമിക്കയാണോ" ?

265

Those who merely worship Jesus without FOLLOWING Jesus are building their house on sand. (Med. Mat.7:21, 26-27) 


യേശുവിനെ അനുഗമിക്കാതെ കേവലം യേശുവിനെ ആരാധിക്കുന്നവർ മണലിൽ വീടു പണിയുകയാണ്. (ധ്യാനിക്കുക മത്തായി 7:21, 26-27)

264

Those who merely do great commission without FOLLOWING Jesus are building their house  on sand. (Med. Mat.7:22-23, 26-27.                                                                                  

യേശുവിനെ അനുഗമിക്കാതെ വെറുതെ "മഹത്തായ ദൗത്യം" ചെയ്യുന്നവർ അവരുടെ വീട് മണലിന്മേൽ പണിയുകയാണ് . (ധ്യാനി : മത്താ. 7 : 22 -23 ,26 -27 )

263

Freeze the satanic Kingdom, by breaking ‘Fear, Worldliness and Flesh’ And trigger God’s Kingdom by operating in “Faith & Law of The Spirit”.


'ഭയം, ലൗകികത, ജഡം' എന്നിവ തകർത്ത് സാത്താന്റെ  രാജ്യം മരവിപ്പിക്കുക. "വിശ്വാസവും ആത്മാവിന്റെ  നിയമവും" എന്നതിൽ പ്രവർത്തിച്ചുകൊണ്ട് ദൈവരാജ്യത്തെ പ്രചോദിപ്പിക്കുക.

262

Just like ‘Jesus is the way’ to Father, ‘Faith is the Way’ to release God’s power into the world through the thoughts of man.

 "യേശു ആണ് വഴി" പിതാവിലേക്ക് , അതേപോലെ "വിശ്വാസം  ആണ്  വഴി" മനുഷ്യന്റെ ചിന്തകളിലൂടെ ദൈവത്തിന്റെ ശക്തി   ലോകത്തിലേക്ക് പ്രകാശനം ചെയ്യുവാൻ.