Skip to main content
# Sort ascending Proverb
261

‘Jesus is the way’ to Father’s House through the Narrow way, which develops God’s nature in us.                                    
 
ഇടുക്കു വാതിലിലൂടെ പിതാവിന്റെ ഭവനത്തിലേക്ക് "യേശു ആണ് വഴി", അത് നമ്മിൽ ദൈവീക  സ്വഭാവം  വികസിപ്പിച്ചെടുക്കുന്നു .

260

Don’t try to impress men but lead them to God.


മനുഷ്യരെ ആകർഷിക്കാൻ ശ്രമിക്കരുത്, മറിച്ച്  അവരെ  ദൈവത്തിലേക്ക് നയിക്കുക.

259

Reversed world: God designed man to live before God but devil redesigned man to live before the world through the sin of Adam.


വിപരീത ലോകം: ദൈവം മനുഷ്യനെ ദൈവത്തിനു മുന്നിൽ ജീവിക്കാൻ രൂപകൽപ്പന ചെയ്തു, പക്ഷേ ആദാമിന്റെ പാപത്തിലൂടെ  ലോകത്തിനു മുൻപിൽ ജീവിക്കുവാൻ പിശാച് മനുഷ്യനെ പുനർരൂപകൽപ്പന ചെയ്തു.

258

Reversed world: The order in God’s Family design is that, the husband, should rule the family, but devil redesigned it through Adam’s sin, so the wife desires to control the family.


വിപരീത ലോകം: ദൈവത്തിന്റെ കുടുംബ രൂപകൽപ്പനയിലെ ക്രമം, ഭർത്താവ്, ഭരിക്കണം കുടുംബം എന്നതാണ് , എന്നാൽ പിശാച് ആദാമിന്റെ പാപത്തിലൂടെ അത് പുനർരൂപകൽപ്പന ചെയ്തു, അതിനാൽ ഭാര്യ കുടുംബത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു.

257

Reversed world: God designed man to start his function from God, but devil redesigned man to function from the world, because of the sin of Adam   


വിപരീത ലോകം: ദൈവത്തിൽ നിന്ന് തന്റെ പ്രവർത്തനം ആരംഭിക്കാൻ ദൈവം മനുഷ്യനെ രൂപകൽപ്പന ചെയ്തു, എന്നാൽ ആദാമിന്റെ പാപം നിമിത്തം മനുഷ്യൻ  ഈ ലോകത്ത് നിന്ന് പ്രവർത്തനം ആരംഭിക്കുവാൻ പിശാച് പുനർരൂപകൽപ്പന ചെയ്തു

256

Reversed world: Earth is ‘God’s examination Hall for man’, but devil is prompting man to examine God in this hall the earth’ 


വിപരീത ലോകം: ഭൂമി 'മനുഷ്യനുള്ള ദൈവത്തിന്റെ പരീക്ഷ ഹാൾ' ആണ്, പക്ഷേ ഭൂമി ആകുന്ന പരീക്ഷ ഹാളിൽ ദൈവത്തെ പരീക്ഷിക്കുവാൻ  പിശാച് മനുഷ്യനെ പ്രേരിപ്പിക്കുന്നു.

255

Reversed world: Bible says, Death day is better than Birth day, but it is amazing to see in the world that birth day is considered to be better than death day.


വിപരീത ലോകം: ബൈബിൾ പറയുന്നു, മരണദിനം ജന്മദിനത്തേക്കാൾ മികച്ചതാണ്, എന്നാൽ ജന്മദിനം മരണദിനത്തേക്കാൾ മികച്ചതായി കണക്കാക്കുന്നത് ലോകത്ത് അത്ഭുതകരമാണ്.

254

‘Death’ is certain but the ‘time’ is uncertain, so cutoff all earthly and fleshly binding ropes and always be ready to pass through the ‘Death Gate’


 'മരണം' ഉറപ്പാണ്, പക്ഷേ 'സമയം'അനിശ്ചിതമാണ് , അതുകൊണ്ട് ഭൗമികമായും ജഡീകമായും ബന്ധിക്കുന്ന കയറുകളെ അറുക്കുക. 

253

Once we came into this world through our ‘Birth’ we are matured enough for ‘Death’.


നമ്മുടെ 'ജനന'ത്തിലൂടെ ഈ ലോകത്തേക്ക് വന്നുകഴിഞ്ഞാൽ 'മരണം' എന്നതിലേക്ക് നാം പക്വത പ്രാപിച്ചിരിക്കുന്നു.

252

It is more important to prepare ourselves and always be ready to face our death or the rapture than keep on listening to the signs of ‘Jesus coming’, without getting ready.
 

നമ്മുടെ മരണമായാലും കർത്താവോടൊന്നിച്ച് മേഘങ്ങളിൽ എടുക്കപ്പെടുന്നതായാലും നമ്മെ അതിനായ് ഒരുക്കുന്നതാണ്, യേശുവിന്റെ വരവിന്റെ അടയാളങ്ങളെ കുറിച്ച് കേട്ട് അതിനായി ഒരുങ്ങാതിരിക്കുന്നതിനേക്കാൾ പ്രധാനം

251

Preachers who faithfully preach God’s Word will not win any popularity contests in the world, because they preach what God wants in people’s life, not people’s desires.(Med. 1 John 4:5-6)


ദൈവവചനം വിശ്വസ്തതയോടെ പ്രസംഗിക്കുന്ന പ്രസംഗകർ  ഈ ലോകത്തിലെ ജനപ്രീതി മത്സരങ്ങളിൽ വിജയിക്കില്ല  , കാരണം, ജനങ്ങളുടെ ആഗ്രഹങ്ങളല്ല, ജനജീവിതത്തില് ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് അവര് പ്രസംഗിക്കുന്നു.(ധ്യാനി.  1 യോഹന്നാൻ : 4: 5-6)

250

Behind every God’s work there is God’s thought, people who want to grow spiritually should definitely identify the thoughts behind God’s work.  


ദൈവത്തിന്റെ ഓരോ പ്രവൃത്തിക്കും പിന്നിൽ ദൈവത്തിന്റെ ആലോചന  ഉണ്ട് , ആത്മീയമായി വളരാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ദൈവപ്രവർത്തികളുടെ പിന്നിലെ ദൈവാലോചന തീർച്ചയായും തിരിച്ചറിയണം.

249

Everyone wants to experience God’s work and God’s miracles but very few want to see the heart of God. There is the ‘will of God’ that a man has to do in his life 


എല്ലാവർക്കും ദൈവത്തിന്റെ പ്രവർത്തിയും ദൈവത്തിന്റെ അത്ഭുതങ്ങളും അനുഭവിക്കണം . 
എന്നാൽ ചുരുക്കം ചിലർക്കു മാത്രം ദൈവത്തിന്റെ ഹൃദയം കാണണം. അവിടെയാണ് "ദൈവഹിതം" ഒരു മനുഷ്യൻ തന്ടെ ജീവിതത്തിൽ ചെയ്യേണ്ടത് ഉള്ളത്

248

The secret of spiritual growth is to discard our “Free Will Power” and “Submit to God’s purpose” in our life.


ആത്മീയ വളർച്ചയുടെ രഹസ്യം എന്നത്  നമ്മുടെ "സ്വതന്ത്ര ഇച്ഛാശക്തി"ഉപേക്ഷിച്ചിട്ട്  
നമ്മുടെ ജീവിതത്തിലുള്ള "ദൈവത്തിന്റെ ഉദ്ദേശത്തിനായി കീഴ്‌പെടുക" എന്നതാണ് .

247

Many believers wrongly think that God’s purpose for man is to merely save him from sin, but His purpose is that, we should inherit the Kingdom of Heaven by doing the will of God.


മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ ഉദ്ദേശ്യം അവനെ പാപത്തിൽ നിന്ന് രക്ഷിക്കുക മാത്രമാണെന്ന് പല വിശ്വാസികളും തെറ്റായി കരുതുന്നു,  എന്നാൽ അവന്റെ ഉദ്ദേശ്യം, ദൈവത്തിന്റെ ഹിതം ചെയ്ത്കൊണ്ട് സ്വർഗരാജ്യം നമുക്ക് അവകാശമായി നൽകണം എന്നതാണ്