Skip to main content
# Sort ascending Proverb
246

Whenever we live as God’s, we will build God’s Kingdom on earth, but when we live as ours, we build our kingdom and our church.

നാം ദൈവത്തിൻറതായി ജീവിക്കുമ്പോഴെല്ലാം ഭൂമിയിൽ ദൈവരാജ്യം നിർമ്മിക്കും, 
എന്നാൽ നാം നമ്മുടേതായി ജീവിക്കുമ്പോൾ  നമ്മുടെ രാജ്യവും നമ്മുടെ ചർച്ചും നിർമ്മിക്കും.

245

The greatest sin men ever committed is mentioned in the Bible: John 1:11

 
മനുഷ്യർ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാപം ബൈബിളിൽ പരാമർശിക്കപ്പെടുന്നു: യോഹന്നാൻ 1:11

244

Whenever we operate in the ‘gift of the Holy Spirit’ we grow in the heart of men. Make sure this earthly publicity should never be a trap for us to fall off from God’s heart


പരിശുദ്ധാതമാവിൻടെ വരങ്ങളിൽ നാം ശുശ്രുഷിക്കുമ്പോൾ നാം മനുഷ്യരുടെ ഹൃദയങ്ങളിൽ വളരുവാൻ ഇടയാകും .എന്നാൽ  ഈ ഭൗമിക പരസ്യം ദൈവത്തിന്റെ ഹൃദയത്തിൽ നിന്ന് വീഴാൻ നമുക്ക് ഒരിക്കലും ഒരു കെണിയാകരുത് എന്ന് ഉറപ്പാക്കുക.

243

What answer will we give God if He ask this question: How dare you use your physical body to fulfill your dreams, which I have given you to fulfill my dream?


ഈ ചോദ്യം ചോദിച്ചാൽ ഞങ്ങൾ ദൈവത്തിന് എന്ത് ഉത്തരം നൽകും: ഞാൻ  എന്റെ  സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ  തന്ന നിങ്ങളുടെ ഭൗതിക ശരീരം കൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങൾ സാക്ഷാത്ക്കരിക്കാൻ  നിങ്ങൾക്ക് എങ്ങിനെ ധൈര്യം ഉണ്ടായി ?

242

The hidden aim to present anything before public is to publish. Remember Ananias and Sapphira in the Bible.


മറ്റുള്ളവരുടെ മുൻപിൽ എന്തെങ്കിലും പ്രദർശിപ്പിക്കുന്നതിന്ടെ മറഞ്ഞിരിക്കുന്ന ഉദ്ദേശം അത് പ്രസിദ്ധപ്പെടുത്തുക എന്നാണ് .  ഉദാ : ബൈബിളിലെ സഫിറ.

241

The message and warning that we receive from the life of Ananias and Sapphira in the Bible is that “We should not to pretend to be more spiritual before men in order to establish ourselves”.


ബൈബിളിലെ അനനിയസിന്റെയും സഫിറയുടെയും ജീവിതത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശവും മുന്നറിയിപ്പും "നാം സ്വയം സ്ഥാപിക്കാൻ വേണ്ടി മനുഷ്യരുടെ മുമ്പിൽ കൂടുതൽ ആത്മീയത  നടിക്കരുത്" എന്നതാണ്.

240

Our words & actions can break and build relationships, so use it carefully by knowing that ‘Relationships are bridges to different destinations’.


നമ്മുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ബന്ധങ്ങൾ തകർക്കാനും കെട്ടിപ്പടുക്കാനും കഴിയും, അതിനാൽ അറിഞ്ഞുകൊണ്ട് അത് ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക - 'ബന്ധങ്ങൾ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പാലങ്ങളാണ്'.

239

Most Christians believe that, God’s sole purpose is to ‘Save’ them from their sins, but they do not know that they are created to do the ‘will of God’.


മിക്ക ക്രിസ്ത്യാനികളുടെയും വിശ്വാസം ദൈവത്തിന്റെ ഏക ഉദ്ദേശം അവരെ അവരുടെ പാപങ്ങളിൽ നിന്നും  രക്ഷിക്കുക എന്നാണ് എന്ന്  , എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യാനാണ് അവരെ സൃഷ്ടിച്ചത് എന്ന് അവർ  അറിയുന്നില്ല .

238

Jesus is living and interceding for us before our Heavenly Father, so it is not right to live for ourselves, but for Jesus.


നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ മുമ്പിൽ യേശു നമുക്കുവേണ്ടി ജീവിക്കുകയും , മധ്യസ്ഥത അണയ്ക്കുകയും ചെയ്യുന്നു , അതിനാൽ നാം നമുക്ക് വേണ്ടി ജീവിക്കുന്നത് ശെരിയല്ല , മറിച്ച് യേശുവിനു വേണ്ടി ജീവിക്കണം.

237

God never tried to establish His people, 'Israel' in Egypt under Pharaoh, but in Canaan. So don't expect our best life in this world under the devil, but with God in Heaven

 

ദൈവം തന്റെ ജനതയായ ഇസ്രായിലിനെ ഈജിപ്തിൽ ഫറവോന്റെ കീഴിൽ സ്ഥാപിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച് കനാനിലാ. അതിനാൽ പിശാചിന്റെ കീഴിൽ ഈ ലോകത്തിലെ നമ്മുടെ മികച്ച ജീവിതം പ്രതീക്ഷിക്കരുത്, മറിച്ച് അത് ദൈവത്തോടൊപ്പം സ്വർഗത്തിലാണ്

236

"Loosing our life for God' must be the joy of our life", because the Bible says, 'gain your life' by loosing it for God, not by enjoying this life in a worldly way.


"ദൈവത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തിൻ്റെ സന്തോഷമായിരിക്കണം", കാരണം ബൈബിൾ പറയുന്നു, ലൗകികമായ രീതിയിൽ ആസ്വദിച്ചും കൊണ്ടല്ല ജീവനെ നേടേണ്ടത് മറിച് നിൻ്റെ ജീവൻ ദൈവത്തിന് വേണ്ടി നഷ്ടപെടുത്തികൊണ്ട് അതിനെ നേടുക.

235

Whenever we try to expand our territory in the world by pleasing men, we drift away from god's favor. Growing in the heart of God is true prosperity.


ഈ ലോകത്തിൽ നമ്മുടെ സാമ്രാജ്യം വികസിപ്പിക്കാൻ നാം മനുഷ്യരെ പ്രസാദിപ്പിക്കുമ്പോഴെല്ലാം നാം ദൈവത്തിൻ്റെ പ്രീതിയിൽനിന്നും അകന്നു പോകുന്നു... ദൈവത്തിൻ്റെ ഹൃദയത്തിൽ വളരുന്നതാണ് യഥാർത്ഥ സമൃദ്ധിയാണ്.

234

Even though it seems to be powerless, it's a very statement,"...The Son can do nothing of himself, but what he sees the Father do..."{Jn.5:19}


ശക്തിയില്ലാത്തതായി തോണുന്നുവെങ്കിലും,ഇത് വളരെ ശക്തമായ പ്രസ്താവനയാണ്,"...പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വതവേ ഒന്നും ചെയ്‍വാൻ കഴിയില്ല..."{യോഹ.5:19}

233

It is difficult for us to identify our mistakes because we dwell inside our flesh, but it is easy for us to point out others mistakes because they dwell outside our flesh

 


നാം ജഡത്തിൽ വസിക്കുന്നത് കൊണ്ട് നമ്മുടെ തെറ്റുകൾ തിരിച്ചറിയാൻ നമുക്ക് ബുദ്ധിമുട്ടാണ് എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നമുക്ക് എളുപ്പമാണ്, കാരണം അവർ നമ്മുടെ ജഡത്തിനു പുറത്താണ് വസിക്കുന്നത്

232

It is more important what God says about us than people around us, so it is wise to listen and please God than men.

 

നമ്മുടെ ചുറ്റുമുള്ള ആളുകളെക്കാൾ ദൈവം നമ്മെ കുറിച്ച് പറയുന്നതാണ് പ്രധാനം, അതിനാൽ മനുഷ്യനേക്കാൾ ദൈവത്തെ ശ്രദ്ധിക്കുന്നതും പ്രസാദിപ്പിക്കുന്നതും ആണ് ജ്ഞാനം