Skip to main content
# Sort ascending Proverb
51

'Bible' is the 'operation manual' of God's prime product called 'man'.

 

ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടിയായ 'മനുഷ്യന്റെ പ്രവർത്തന രേഖയാണ് ബൈബിൾ'. 

50

Success of any product we use depends upon our obedience to its manufacturer's instructions similarly 'our obedience to God produce Our success'.


ഏതൊരു ഉൽപ്പന്നത്തിന്റെയും വിജയം അതിന്റെ നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കുമ്പോഴാണ്. അതുപോലെതന്നെ ദൈവത്തോടുള്ള നമ്മുടെ അനുസരണം നമ്മുടെ വിജയത്തെ ഉളവാക്കുന്നു.

49

The car which you bought is for you, not for the car. Similarly God created us for Him, not for us! So be wise to understand ,why did God created us? (His will...)


നിങ്ങൾ വാങ്ങിയ വണ്ടി നിങ്ങൾക്ക് വേണ്ടിയാണ്, അല്ലാതെ വണ്ടിക്ക് വേണ്ടിയല്ല. അതുപോലെതന്നെ ദൈവം നമ്മെ ഉണ്ടാക്കിയത് ദൈവത്തിനു വേണ്ടിയാണ്, അല്ലാതെ നമുക്കല്ല. അതുകൊണ്ട് ദൈവം നമ്മെ സൃഷ്ടിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാൻ ഞാനിയായിരിക്കുക. (ദൈവത്തിന്റെ ഇഷ്ടം....)

48

As many thinks, Christianity is not merely 2 hour visit in the church for our worldly needs but it is "Following  Jesus in each and every moment in to the Father's  House."


പലരും ചിന്തിക്കുന്നത് പോലെ ക്രിസ്തീയജീവിതം നമ്മുടെ ലോക ആവശ്യങ്ങൾക്കുവേണ്ടി രണ്ടു മണിക്കൂർ സഭയിൽ പോകുന്നതല്ല, എന്നാൽ അത് ഓരോ നിമിഷവും " പിതാവിന്റെ വീട്ടിലേക്ക് യേശുവിനെ പിന്തുടരുന്നതാണ്. "

47

Love is the most Supreme character God expects in our life, but its genuineness is measured by the thoughts behind the love.


ദൈവം നമ്മളിൽ പ്രതീക്ഷിക്കുന്ന പരമമായ പ്രതീക്ഷ സ്നേഹമാണ്, എന്നാൽ അതിന്റെ ആത്മാർത്ഥത അളക്കുന്നത് സ്നേഹത്തിന്റെ പിറകിലെ ചിന്തകളാലാണ്.

46

Perfection of a person's vision depends upon the level of his sanctification. (Meditate Matthew. 7:5)


ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന്റെ പൂർണ്ണത അയാളുടെ വിശുദ്ധീകരണത്തിനെ  ആശ്രയിച്ചിരിക്കും.( ധ്യാനിക്കുക മത്തായി.7:5)

45

Our obedient children are our 'prepared message' for the future generations than the sermons that we preached.


നമ്മൾ പ്രസംഗിക്കുന്ന പ്രഭാഷണങ്ങളെക്കാളും വരുവാനുള്ള തലമുറയ്ക്കുള്ള ഒരുക്കപ്പെട്ട സന്ദേശം, നമ്മുടെ അനുസരണമുള്ള മക്കളാണ്.

44

'Law of the Spirit'  is the 'Law of the Kingdom of God' which release us from 'Law of sin & death '(Meditate Romans 8:2) Be under 'Law of the Spirit

 

'ആത്മാവിന്റെ പ്രമാണം' എന്നത് 'ദൈവ രാജ്യത്തിന്റെ പ്രമാണമാണ്'. അതു  നമ്മെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നും വിടുവിക്കുന്നു. (ധ്യാനിക്കുക. റോമാർ 8 : 2) "ആത്മാവിന്റെ പ്രമാണത്തിൻ  കീഴിലായിരിക്കുക".

43

True church is not under the 'law of Moses' but under the 'Law of Spirit'. What is the 'Law of Spirit'?

 

സത്യസഭ 'മോശയുടെ പ്രമാണത്തിൻ' കീഴിലല്ല എന്നാൽ 'ആത്മാവിന്റെ പ്രമാണത്തിൻ' കീഴിലാണ്. എന്താകുന്നു 'ആത്മാവിന്റെ പ്രമാണം'?    

42

Demand upon us will release our hidden potential.


നമ്മുടെമേലുള്ള ആവശ്യകത  നമ്മളിൽ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറപ്പെടുവിക്കുന്നു.

41

"God's test" is designed to trust us, to hand over His  Heavenly work on earth and also to confirm our inheritance into the heavenly family.


"ദൈവത്തിന്റെ പരീക്ഷ" ആവിഷ്കരിച്ചിരിക്കുന്നത് നമ്മെ വിശ്വസ്തരാക്കാനാണ്. ഭൂമിയിൽ അവന്റെ സ്വർഗീയ പണികളെ കൈമാറ്റം ചെയ്യുവാനും സ്വർഗ്ഗീയ കുടുംബത്തിലേക്ക് നമ്മുടെ അവകാശം ഉറപ്പിക്കാനുമാണ്.

40

There is no 'Heavenly learning system' 'without Yoke' and it is designed by God for our bright eternal future (Meditate- Matthew 11. 29, 1peter 4: 1-2)


'നുകമില്ലാതെ' ഒരു 'സ്വർഗ്ഗീയ പഠനരീതി' ഇല്ല. അത് നമുക്ക് ഒരു നല്ല, നിത്യമായ ഭാവിക്കായി ദൈവം ആവിഷ്കരിച്ചിരിക്കുന്നതാണ്  (ധ്യാനിക്കുക. മത്തായി 11. 29 :1 പത്രോസ്4:1-2)

39

Fool's dwell in the thoughts of their past failures, wise men dwell in their future, but the wisest men dwell in the future beyond their death.

 

മൂഡ്ഡർ തങ്ങളുടെ ഭൂതകാല പരാജയങ്ങളുടെ  ചിന്തകളിലും, ബുദ്ധിമാന്മാർ  തങ്ങളുടെ ഭാവികാല ചിന്തകളിലും വസിക്കുന്നു, എന്നാൽ ജ്ഞാനികൾ തങ്ങളുടെ മരണത്തിനപ്പുറമുള്ള ഭാവിയിൽ വസിക്കും.

38

We can't take anything from this world through the 'Death Day Gate' except "inheriting the Kingdom of God."


 'മരണ ദിന വാതിലിൽ' കൂടി നമുക്ക് ഈ ലോകത്തിൽ നിന്ന് "ദൈവരാജ്യം അവകാശമാക്കുകയല്ലാതെ" ഒന്നും നേടികൊണ്ടുപോകുവാൻ പറ്റില്ല.

37

"Our momentary life on Earth" is like a game between two Gates, Birth Day & Death Day Gates, but it is the main game to "inherit the kingdom of God".


ഭൂമിയിലുള്ള നമ്മുടെ ഈ താൽക്കാലിക ജീവിതം രണ്ടു വാതിലുകൾക്കിടയിലുള്ള  ഒരു മത്സര കളി പോലെയാണ് ജനനത്തിനും മരണത്തിനും ഇടയിൽ.  എന്നാൽ, ദൈവരാജ്യം അവകാശമാക്കുവാനുള്ള പ്രധാനപ്പെട്ട കളിയാണ് അത്.