Skip to main content
# Sort ascending Proverb
785

Thoughts of the Kingdom brighten your Kingdom Vision, increase your Kingdom Sharpness, and balance your worldly life. 


ദൈവരാജ്യ ചിന്തകൾ ദൈവരാജ്യ ദർശനത്തെ പ്രകാശപൂരിതമാക്കുകയും മൂർച്ച വർദ്ധിപ്പിക്കുകയും ലൗകിക ജീവിതത്തെ സന്തുലിതമാക്കുകയും ചെയ്യുന്നു.

784

Thoughts of the world diminish your kingdom Vision & blunt your kingdom Sharpness.


ലോക ചിന്തകൾ നിങ്ങളുടെ രാജത്വ ദർശനത്തെ മങ്ങിക്കുകയും രാജത്വത്തിന്റെ മൂർച്ചയെ കുറയ്ക്കുകയും ചെയ്യുന്നു.

783

Man locked up in ‘time’ by gave him a ‘false vision’, that is ‘Gain the World’.


'ലോകം നേടുക' എന്ന തെറ്റായ ദർശനം നൽകി മനുഷ്യനെ സമയത്തിൽ ബന്ധിതൻ ആക്കി ഇട്ടിരിക്കുകയാണ്.

782

Pride test: whenever you reluctant to say ‘sorry’ to others for your own  mistakes, your pride level is very high. (svj morning food).


നിഗള പരീക്ഷ: നിങ്ങളുടേതായ തെറ്റുകൾ മറ്റുള്ളവരോട് ക്ഷമ ചോദിക്കാൻ മടി കാണിച്ചപ്പോഴൊക്കെ നിങ്ങളുടെ നിഗളം വളരെ ഉയർന്ന അളവിലാണ്.

781

There is more power in the one drop of blood of Jesus than there is in the whole kingdom of satan.


യേശുവിന്റെ ഒരു തുള്ളി രക്തത്തിന് സാത്താന്റെ സർവ്വരാജ്യത്തേക്കാൾ ശക്തി കൂടുതലുണ്ട്.

780

When you unite your will with the will of God in total commitment, you become unsinkable.


നിങ്ങളുടെ ഇഷ്ടം ദൈവ ഇഷ്ടവുമായി സമ്പൂർണ്ണ പ്രതിബദ്ധതയിൽ ഏകീഭവിപ്പിച്ചാൽ  നിങ്ങൾ മുങ്ങി പോകാത്തവരായി മാറും.

779

It would be foolish to miss the eternal glory for the sake of a few brief years on earth.


ഭൂമിയിലെ ചുരുങ്ങിയ ചില വർഷങ്ങൾക്കുവേണ്ടി നിത്യമായ തേജസ് നഷ്ടപ്പെടുത്തുന്നത് വലിയ വിഡ്ഢിത്തമാണ്.

778

‘Fleshly person’ keep record of all negative things others done, But sign of a ‘spiritual person’, he bear, forgive, forget and love. 


ഒരു ജഡിക മനുഷ്യൻ മറ്റുള്ളവർ ചെയ്ത എല്ലാ തെറ്റായ കാര്യങ്ങളുടെയും കണക്ക് സൂക്ഷിക്കുന്നു. എന്നാൽ ആത്മീയ മനുഷ്യന്റെ ലക്ഷണം അവൻ സഹിക്കുന്നു, ക്ഷമിക്കുന്നു, മറക്കുന്നു, സ്നേഹിക്കുന്നു.
 

777

‘Flesh’ will weaken and limit man in the world, but the ‘Spirit’ will strengthen and unlimit man into the Kingdom of God. (Eph.1:17-19, Phil.4:13).


ജഡം മനുഷ്യനെ ദുർബലമാക്കുകയും ലോകത്തിൽ പരിമിതപ്പെടുത്തുകയും ചെയ്യും. എന്നാൽ ആത്മാവ് ശക്തിപ്പെടുത്തുകയും ദൈവരാജ്യത്തിലേക്കുള്ള പരിമിതികൾ ഇല്ലാതാക്കുകയും ചെയ്യും.

776

When others displaying their fleshly nature before you, your sleeping fleshly nature will trigger up. (Ex. RAK Ch. Mike, Father skype talk, Sheeba Air ticket.).


മറ്റുള്ളവർ നമ്മളുടെ മുമ്പിൽ അവരുടെ ജഡസ്വഭാവം പ്രകടിപ്പിക്കുമ്പോൾ നമ്മുടെ ഉറങ്ങിക്കിടന്നിരുന്ന ജഡസ്വഭാവം ഉണർത്തപ്പെടും.

775

Doing the work of God is laborious and boring if we do it in natural ways, that means, in our on strategies and efforts, because it is a supernatural work.


നാം മാനുഷികമായ രീതിയിൽ ദൈവവേല ചെയ്താൽ അത് വളരെ അധ്വാനവും വിരസവുമായി തീരും. എന്നുവച്ചാൽ നമ്മുടെ സ്വന്തപ്രവർത്തന പദ്ധതികളിലും പരിശ്രമങ്ങളിലും തന്നെ. കാരണം അതൊരു അമാനുഷിക വേലയാണ്.

774

Human spirit is like a bidirectional communication equipment of God, to watch man and speak to man. 


മനുഷ്യാത്മാവ് ദൈവത്തിന്റെ ദ്വിദിശ ആശയവിനിമയ ഉപകരണം പോലെയാണ് 1)മനുഷ്യനെ നിരീക്ഷിക്കാനും 2)മനുഷ്യനോട് സംസാരിക്കാനും.

773

Core aspect of the ‘Father’s Business’ is to ‘redeeming the soul’ by ‘redeeming the time’ with the Word of God. (Med.Eph.5:16,17).


പിതാവിന്റെ ബിസിനസിലെ (പ്രവർത്തനത്തിലെ) അതിപ്രധാന വശം ദൈവവചനത്താൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള 'ദേഹിയുടെ വീണ്ടെടുപ്പാണ്'.

772

Whoever controls our souls, control us.


ആരാണോ നമ്മുടെ ദേഹിയെ നിയന്ത്രിക്കുന്നത് അത് നമ്മെയും നിയന്ത്രിക്കുന്നു.

771

Unless until Kingdom of God get into the soul of the man, Kingdom can’t come into the world.


ദൈവരാജ്യം മനുഷ്യന്റെ ദേഹിയിൽ വരാത്തിടത്തോളം ദൈവരാജ്യം ലോകത്തിലേക്ക് വരാൻ ആവുകയില്ല.