Skip to main content
# Sort ascending Proverb
770

‘Man’s spirit’ is God’s operating land in man’s structure. God wants to rule the world through  man’s soul. (Med. Pr.20:27, Ecc.12:7).


മനുഷ്യ ആത്മാവ് മനുഷ്യ ഘടനയിൽ ദൈവത്തിന്റെ പ്രവർത്തന സ്ഥലമാണ്. മനുഷ്യന്റെ ദേഹിയിലൂടെ ദൈവം ലോകത്തെ ഭരിക്കുവാൻ ആഗ്രഹിക്കുന്നു.

769

Animals are fleshly beings without spirit, but Demons are spiritual beings without body.


മൃഗങ്ങൾ ആത്മാവില്ലാത്ത ജഡജീവികൾ ആണ് എന്നാൽ ഭൂതങ്ങൾ ശരീരം ഇല്ലാത്ത ആത്മജീവികൾ ആണ്.

768

We are not wrestling against persons with body (flesh and blood), but with persons  without body (Demons).


നമുക്ക് പോരാട്ടമുള്ളത് ശരീരമുള്ള ആളുകളോട് അല്ല (ജഡരക്തങ്ങൾ) ശരീരം ഇല്ലാത്ത ആളുകളോടാണ് (ഭൂതങ്ങൾ).

767

‘Love of the world can’t go from a person’s heart until Gospel of Jesus shines in his heart .


യേശുക്രിസ്തുവിന്റെ സുവിശേഷം ഹൃദയത്തിൽ പ്രകാശിക്കാത്തടത്തോളം കാലം ലോകസ്നേഹം ഒരാളുടെ ഹൃദയത്തിൽ നിന്ന് നീങ്ങി പോവുകയില്ല.

766

When we start thinking in the soul, it will skip to flesh, but if we begin thinking in the spirit it will override flesh.


നാം ദേഹിയിൽ ചിന്തിക്കാൻ തുടങ്ങുമ്പോൾ അത് ജഡത്തിലേക്ക് മാറിപ്പോകും. എന്നാൽ നാം ആത്മാവിനാൽ ചിന്തിക്കാൻ തുടങ്ങിയാൽ അത് ജഡത്തെ മറികടക്കും.

765

People kills others for making their kingdoms on earth, still it become fruitless But Jesus died for His Kingdom and it become fruitful every day.


മനുഷ്യർ ഭൂമിയിൽ മറ്റുള്ളവരെ കൊന്ന് തങ്ങളുടെ രാജ്യങ്ങൾ സ്ഥാപിക്കാൻ നോക്കുന്നു. എങ്കിലും ഫലം ഇല്ലാതായിത്തീരുന്നു. എന്നാൽ യേശു തന്റെ രാജ്യത്തിനായി മരിച്ചു അത് അനുദിനം ഫലവത്താകുന്നു.

764

Each true ministers are God’s chef in their personal life and waiters in their public life.


ഓരോ യഥാർത്ഥ ശുശ്രൂഷകരും അവരുടെ വ്യക്തിപരമായ ജീവിതത്തിൽ ദൈവത്തിന്റെ പാചകക്കാരും അവരുടെ പൊതുജീവിതത്തിൽ വെയ്റ്റർമാരുമാണ്.

763

In the old testament period (journey) sin was mastering over man, but in new testament, a true believer will master over sin by the Holy Spirit. (Med. Rom.7:14, 6:14, 8:13).


പഴയ നിയമകാലത്ത് (യാത്ര) പാപം മനുഷ്യനെ വാഴുകയായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഒരു യഥാർത്ഥ വിശ്വാസി പരിശുദ്ധാത്മാവിനാൽ പാപത്തെ കീഴടക്കും. (റോമർ 7:14,6:14,8:13).

762

Creation preceding birth. Birth and growth reveals the creation.   


സൃഷ്ടി ജനനത്തിനു മുമ്പാണ്. ജനനവും വളർച്ചയും സൃഷ്ടിയെ വെളിപ്പെടുത്തുന്നു.

761

Little children are the closest Heaven that we see on earth. (Med. Mat.18:2-5, 19:13-14).


കൊച്ചുകുട്ടികളാണ് ഭൂമിയിൽ നാം കാണുന്ന ഏറ്റവും അടുത്ത സ്വർഗ്ഗം.

760

Sin effects the soul. It triggers sickness in our body, forgiveness of sin quench the sickness down. (Med. Mat.9:2-5, Ps.103:3).
പാപം ദേഹിയെ ബാധിക്കുന്നു. അത് നമ്മുടെ ശരീരത്തിൽ രോഗങ്ങളെ ഉണർത്തുന്നു. പാപക്ഷമ രോഗത്തേ എടുത്തു കളയുന്നു.

759

Life is more than meat. We can maintain our life with meat, but we can’t gain our life with meat …! (Med. Mat.6:25).


ജീവിതം ഭക്ഷണത്തേക്കാൾ വലിയതാണ്. നമുക്ക് ഭക്ഷണം കൊണ്ട് ജീവിതം നിലനിർത്താൻ പറ്റും. എങ്കിലും ഭക്ഷണം കൊണ്ട് ജീവിതത്തെ നേടാൻ കഴിയില്ല.

758

God allow little, little trails on our path to prepare us for the bigger one.


ദൈവം നമ്മുടെ പാതയിൽ ചെറിയ ചെറിയ പരീക്ഷകൾ അനുവദിക്കുന്നത് വലിയതിനായി നമ്മെ തയ്യാറാക്കാൻ വേണ്ടിയാണ്.

757

If you have ‘the vision’, you will get closer to your vision as the time pass by, so make sure ‘Kingdom of God’ is your  vision.


നിനക്ക് ഒരു ദർശനം ഉണ്ടെങ്കിൽ സമയം കഴിയുംതോറും നീ ആ ദർശനത്തോട് അടുത്തുകൊണ്ടിരിക്കും. അതുകൊണ്ട് നിന്റെ ദർശനം ദൈവരാജ്യം തന്നെ എന്ന് ഉറപ്പാക്കുക.

756

The place where you are bringing up, will decide your character, which decides your destiny.


നിങ്ങൾ വളർന്ന് വന്ന സ്ഥലം നിങ്ങളുടെ സ്വഭാവം തീരുമാനിക്കും അത് നിങ്ങളുടെ വിധി നിർണയിക്കുന്നു.