Skip to main content
# Sort ascending Proverb
755

If we loose our money, some one can pay and compensate it, but if we loose our ‘time’, no one can help us. 


നമ്മുടെ പണം നഷ്ടപ്പെട്ടാൽ ചിലർക്ക് അത് നൽകി നഷ്ടം നികത്താം. എന്നാൽ നമ്മുടെ സമയം നഷ്ടപ്പെട്ടാൽ ആർക്കും നമ്മെ സഹായിക്കാൻ കഴിയില്ല.

754

Lord never asked man to deny his flesh but kill, but He asked man to deny his self to do God’s will. (Med. Rom.8:13, Luke 9:23, 1 Pt.4:1-2).


കർത്താവ് ഒരിക്കലും മനുഷ്യനോട് തന്റെ ജഡീകതയെ ത്യജിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് കൊല്ലാനാണ്. എന്നാൽ ദൈവഹിതം ചെയ്യാൻ സ്വയം നിഷേധിക്കാൻ അവൻ മനുഷ്യനോട് ആവശ്യപ്പെട്ടു. ( റോമർ 8:13, ലൂക്കോസ് 9:23, 1 പത്രോസ്  4:1-2).

753

Prodigal son left his Father’s home saying ‘give me’, but he came to home saying ‘make me’.


ധൂർത്തനായ മകൻ 'എനിക്ക് തരൂ' എന്നു പറഞ്ഞു  പിതാവിന്റെ വീട്ടിൽ നിന്ന് പോയി. എന്നാൽ 'എന്നെ ആക്കി തീർക്കുക' എന്ന് പറഞ്ഞ അവൻ വീട്ടിലേക്ക് വന്നു.

752

The ‘Light of the Gospel’ is an irritation for the creatures of darkness, that’s the reason, we will have tribulation when we share the Gospel.


സുവിശേഷത്തിന്റെ വെളിച്ചം ഇരുട്ടിന്റെ സൃഷ്ടികളെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ടാണ് സുവിശേഷം പങ്കിടുമ്പോൾ നമുക്ക് കഷ്ടതകൾ ഉണ്ടാകുന്നത്.

751

1st creation or creation in Adam manifest by ‘birth’, but creation in Christ manifest by ‘death’.


ആദ്യ സൃഷ്ടി അല്ലെങ്കിൽ ആദത്തിലെ സൃഷ്ടി 'ജനനം' മുഖേന പ്രകടമാണ്. എന്നാൽ ക്രിസ്തുവിൽ ഉള്ള സൃഷ്ടി 'മരണ'ത്തിലൂടെ പ്രകടമാണ്.

750

The secret principle behind the spiritual growth is ‘Life follow death’. When this will reveal to you, new era of spiritual growth will begin in you.


ആത്മീയ വളർച്ചയുടെ പിന്നിലെ രഹസ്യ തത്വം 'ജീവൻ മരണത്തെ പിന്തുടരുന്നു' എന്നതാണ് ഇത് നിങ്ങൾക്ക് വെളിപ്പെടുമ്പോൾ ആത്മീയ വളർച്ചയുടെ പുതിയ യുഗം നിങ്ങളിൽ ആരംഭിക്കും.

749

Man’s life on earth is like a bouncing ball. “Man hit the earth by his ‘birth’, and bounce back by his death”,  what a momentary life is this!


ഭൂമിയിലെ മനുഷ്യന്റെ ജീവിതം നിലത്ത് പതിച്ചു കുതിച്ചുയരുന്ന പന്ത് പോലെയാണ്. മനുഷ്യൻ തന്റെ ജന്മത്താൽ ഭൂമിയിൽ പതിച്ച് അവന്റെ മരണത്താൽ തിരിച്ചുപോകുന്നു. എന്തൊരു നൈമിഷികമായ ജീവിതമാണിത്.

748

Senseless people toil only for the food of their temporary body, but wise people seek for the Word of God, which is the spiritual food for their eternal soul.


വിവേക ശൂന്യരായ ആളുകൾ അവരുടെ താൽക്കാലിക ശരീരത്തിന്റെ ഭക്ഷണത്തിനായി മാത്രം അധ്വാനിക്കുന്നു. എന്നാൽ ജ്ഞാനികൾ അവരുടെ ശാശ്വതമായ ദേഹിക്കുള്ള ആത്മീയ ഭക്ഷണമായ ദൈവവചനത്തിനായി തിരയുന്നു.

747

This is the time to build the Kingdom God in our inside first, then Jesus will build the Kingdom outside in the world at the beginning of millennium.  (Med. Rev.2:26-27, 20:4, Dan.7).


ദൈവരാജ്യം ആദ്യം നമ്മുടെ ഉള്ളിൽ പണിയാനുള്ള സമയമാണിത്, പിന്നീട് സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ യേശു പുറത്ത് ലോകത്തിൽ രാജ്യം പണിയും. (വെളിപ്പാട് 2:26-27,20:4, ദാനിയേൽ 7).

746

The Church which developed only by the gift of the Holy Spirit without the Fruit, is like a balloon blowing continually with air. (Med.7:22-23,210).


പരിശുദ്ധാത്മാവിന്റെ ഫലം ഇല്ലാതെ പരിശുദ്ധാത്മാവിന്റെ വരങ്ങൾ കൊണ്ട് മാത്രം വികസിച്ച സഭ എന്നത് തുടർച്ചയായ കാറ്റത്ത് പറന്നുകൊണ്ടിരിക്കുന്ന ബലൂൺ പോലെയാകുന്നു. (മത്തായി 7:22-23).

745

Foolish man feed his body and neglect his spirit, but a wise will keep his body and feed his spirit with ‘Word of God’.


മൂഢനായ മനുഷ്യൻ തന്റെ ശരീരത്തെ പോഷിപ്പിക്കുകയും ദേഹിയെ അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ  ജ്ഞാനി  തന്റെ ശരീരത്തെ സൂക്ഷിക്കുകയും ദേഹിയെ ദൈവവചനം കൊണ്ട് പോഷിപ്പിക്കുകയും ചെയ്യും.

744

Our soul can stay three places at a time by the thoughts of its mind. Wherever we stay, from there we listen and see. This gives birth to our thoughts, thereby words and actions, which determines our destiny.


നമ്മുടെ ദേഹിക്ക് അതിന്റെ മനസ്സിന്റെ ചിന്തകളാൽ ഒരു സമയം മൂന്നു സ്ഥലങ്ങളിൽ ആയിരിക്കുവാൻ കഴിയും. നമ്മൾ എവിടെ താമസിച്ചാലും അവിടെനിന്ന് കേൾക്കുകയും കാണുകയും ചെയ്യുന്നു. ഇത് നമ്മുടെ ചിന്തകൾക്ക് ജന്മം നൽകുന്നു അതുവഴി വാക്കുകളും പ്രവർത്തികളും അത് നമ്മുടെ വിധി നിർണയിക്കുന്നു.

743

Man have no choice on his ‘fleshly birth’ in Adam, but he have choice on his ‘spiritual rebirth’ in Christ. (Med. John 3:6, 1:12).


മനുഷ്യന് ആദമിലെ തന്റെ ജഡപരമായ ജനനം സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പുമില്ല. എന്നാൽ ക്രിസ്തുവിലുള്ള തന്റെ ആത്മീയ പുനർജനനത്തിൽ അവന് തിരഞ്ഞെടുപ്പുണ്ട്. (യോഹന്നാൻ 3:6, 1:12).

742

In my heart I terminated few staffs from my office, but they are still working in my office, because, now I need them as staffs. Likewise, God terminated many... (Med. Mat.7:22-23).


എന്റെ ഓഫീസിൽ ഉള്ള കുറച്ച് സ്റ്റാഫുകളെ ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പുറത്താക്കി. പക്ഷേ അവർ ഇപ്പോഴും എന്റെ ഓഫീസിൽ ജോലി ചെയ്യുന്നു കാരണം ഇപ്പോൾ എനിക്ക് അവരെ സ്റ്റാഫുകൾ ആയി ആവശ്യമാണ്. അതുപോലെ ദൈവം പലരെയും പുറത്താക്കി... (മത്തായി 7:22-23).

741

Temporary ‘earthly governments’ are standing only by the support of people, but Eternal Heavenly Govt. support people without squeeze them. Be wise to be with Heavenly Govt.


താൽക്കാലിക ഭൗമിക ഗവൺമെന്റുകൾ ജനങ്ങളുടെ പിന്തുണയാൽ മാത്രം നിലകൊള്ളുന്നു. എന്നാൽ നിത്യമായ സ്വർഗ്ഗീയ ഗവൺമെന്റ് ആളുകളെ ചൂഷണം ചെയ്യാതെ അവരെ താങ്ങുന്നു. സ്വർഗ്ഗീയ ഗവൺമെന്റിനൊപ്പം ആയിരിക്കാൻ ബുദ്ധിമാൻ ആയിരിക്കുക.